• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മാഹിയില്‍ മക്കള്‍ നീതിമയ്യത്തിനെ നെഞ്ചോടണച്ച്‌ സിപിഎം; പാലം പിന്‍വലിച്ചത് രാഹുലിന്റെ വയനാടന്‍ വരവ്; പാര്‍ട്ടി കേന്ദ്രകമ്മിറ്റിയെടുത്ത അടവു നയത്തിന് വിരുദ്ധ നിലപാട്!

  • By Desk

കണ്ണൂര്‍: വടകര, കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലങ്ങളിലെ തിരിച്ചടി ഭയന്ന് സിപിഎം മാഹിയില്‍ നടന്‍ കമലാഹാസന്‍ നയിക്കുന്ന മക്കള്‍ നീതിമയ്യത്തിനു പിന്‍തുണ നല്‍കി. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയെടുത്ത അടവു നയത്തിന് വിരുദ്ധമായാണ് കണ്ണൂര്‍ ജില്ലാകമ്മിറ്റി തങ്ങളുടെ പരിധിയില്‍പ്പെടുന്ന മാഹിയില്‍ നിലപാട് പ്രഖ്യാപിച്ചത്. നേരത്തെ പുതുച്ചേരിയിലെ അവിയല്‍ കൂട്ടുകെട്ടിനെ ചൊല്ലി പാര്‍ട്ടിക്കുള്ളില്‍ തന്നെ രണ്ടു ജില്ലാകമ്മിറ്റികളില്‍ രൂക്ഷവിമര്‍ശനമുയര്‍ന്നിരുന്നു.

സുരേന്ദ്രനെയും കുമ്മനത്തെയും വീഴ്ത്താന്‍ ബിജെപിയില്‍ വിമത നീക്കം.... വോട്ട് ചോര്‍ത്തും!!

കോണ്‍്ഗ്രസ് കൂട്ടുകെട്ട് തമിഴ്‌നാട്ടിലെ പ്രത്യേക രാഷ്ട്രീയ സാഹചര്യം പരിഗണിച്ചാണെന്നു നേതൃത്വം പറഞ്ഞു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളില്‍ ഈക്കാര്യം ബി.ജെ.പി പ്രചാരണ വിഷയമാക്കിയതോടെയാണ് സി.പി. എം പുലിവാല്‍ പിടിച്ചത്. കോണ്‍ഗ്രസുമായി പൊരിഞ്ഞ പോരാട്ടം നടക്കുന്ന കണ്ണൂരും വടകരയുംഅതിര്‍ത്തി പങ്കിടുന്ന മാഹിയിലെ രാഷ്ട്രീയകൂട്ടുക്കെട്ട് നീതിക്കു നിരക്കാത്തതാണെന്നായിരുന്നു സി.പി. എമ്മിനുള്ളിലെ തന്നെ വിമര്‍ശനം.

രാഹുല്‍ ഗാന്ധി എല്‍.ഡി. എഫിനെതിരെ വയനാട്ടില്‍ സ്്ഥാനാര്‍ഥി കുപ്പായമണിഞ്ഞതോടെ ഈക്കാര്യത്തില്‍ പുനര്‍വിചിന്തനം വേണമെന്നു സി. പി. എമ്മിനുള്ളില്‍ തന്നെ ശക്തമായ വികാരമുയര്‍ന്നു. ഇതു ഉള്‍ക്കൊണ്ടു കൊണ്ടു ജില്ലാനേതൃത്വങ്ങള്‍ സംസ്ഥാന കമ്മിറ്റിയെ അറിയിക്കുകയും മാറിയ സാഹചര്യത്തില്‍ യുക്തിപരമായ തീരുമാനമെടുക്കാമെന്നു കേന്ദ്ര നേതൃത്വം പച്ചക്കൊടി കാട്ടുകയും ചെയ്തു. പുറമേ പറയുന്നത് മാഹിയുടെ വികസനകാര്യത്തില്‍ ബി.ജെ.പിയെപ്പോലെ കോണ്‍ഗ്രസുംകാണിക്കുന്ന ഇരട്ടത്താപ്പിനെതിരെയാണെങ്കിലും രാഹുല്‍ഗാന്ധിയുടെ സ്്ഥാനാര്‍ത്ഥിത്വം തന്നെ മാഹിയിലെ പാലം വലിക്കു പിന്നിലെന്നാണ് സൂചന.

എന്നാല്‍ സി.പി.എം പുതുച്ചേരി സംസ്ഥാന ഘടകത്തിന്റെ പിന്തുണ കോണ്‍ഗ്രസ്സ് സ്ഥാനാര്‍ഥി വി.വൈദ്യലിംഗത്തിനു തന്നെയാണ്. മാഹിയിലെ സി.പി.എം വോട്ടു മാത്രമാണ് മക്കള്‍ നീതിമയ്യം സ്ഥാനാര്‍ഥി ഡോ. എം.എ.എസ് സുബ്രഹ്മണ്യത്തിന് ലഭിക്കുക. എന്നാല്‍ ഈചുവടുമാറ്റം പ്രാദേശിക വികസനവുമായി ബന്ധപ്പെട്ടുള്ളതാണെന്നു മാത്രമായി ചുരുക്കാനാണ് സി. പി. എം ശ്രമിക്കുന്നത്. തമിഴ്‌നാട്ടിലും പുതുച്ചേരിയിലും സി.പി.എമ്മും കോണ്‍ഗ്രസ്സും ഡി.എം.കെനേതൃത്വം നല്‍കുന്ന മുന്നണിയില്‍ തന്നെയാണ്.ഇതില്‍ ഇനിയും മാറ്റമൊന്നുമുണ്ടാകില്ല.

കേരളത്തിലെ തലശ്ശേരി, കൂത്തുപറമ്പ്, വടകര മണ്ഡലങ്ങള്‍ അതിരിടുന്ന മാഹിയില്‍ കോണ്‍ഗ്രസ്സിനെതിരെ പാര്‍ട്ടിക്കുള്ളില്‍ശക്തമായ വികാരമുണ്ടെന്നാണ്കണ്ണൂര്‍ ജില്ലാകമ്മിറ്റിവിലയിരുത്തിയിട്ടുള്ളത്. മാഹിയുടെ വികസനത്തിന് എപ്പോഴും പുറംതിരിഞ്ഞു നില്‍ക്കുന്ന സമീപനമാണ് കോണ്‍ഗ്രസിന്റെതെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ കേന്ദ്രകമ്മിറ്റിയെടുത്ത അടവുനയം മറ്റൊരു സംസ്ഥാന കമ്മിറ്റിയായ പുതുച്ചേരി ഘടകം നടപ്പില്‍ വരുത്തവെ മറ്റൊരു സംസ്ഥാന ഘടകമായ കേരളത്തിലെ ഒരു ജില്ലാകമ്മിറ്റി തള്ളിക്കളഞ്ഞത് സംഘടനാവിരുദ്ധമാണെന്ന വാദവും ശക്തമാണ്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Lok sabha elections 2019: CPM support Makkal Neethi Mayyam in Mahe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more