കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പരാജയഭീതിയില്‍ യുഡി.എഫ് അക്രമം അഴിച്ചുവിടുന്നു; പ്രകോപനങ്ങളില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വീണു പോകരുതെന്ന് ഇപി ജയരാജന്‍

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: തെരഞ്ഞെടുപ്പ് പരാജയഭീതിയിലായ യു.ഡി.എഫ് അക്രമത്തിന് ആസൂത്രിത നീക്കം നടത്തുകയാണെന്നും അതിന് തെളിവാണ് എല്‍.ഡി.എഫിന്റെ സമാപന റോഡ് ഷോക്കെതിരെ ജില്ലയുടെ പല ഭാഗങ്ങളിലും നടന്ന അക്രമണങ്ങളെന്ന് മന്ത്രി ഇ.പി ജയരാജന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കണ്ണൂരിലും പഴയങ്ങാടിയിലും മട്ടന്നൂരിലുമാണ് എല്‍.ഡി.എഫ് റോഡ് ഷോക്കെതിരെ അക്രമം നടന്നത്.

<strong>വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 13,57819 വോട്ടര്‍മാര്‍: സ്ത്രീവോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലം; കൂടുതല്‍ വോട്ടര്‍മാര്‍ വണ്ടൂര്‍ നിയോജകമണ്ഡലത്തില്‍</strong>വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ 13,57819 വോട്ടര്‍മാര്‍: സ്ത്രീവോട്ടര്‍മാര്‍ കൂടുതലുള്ള മണ്ഡലം; കൂടുതല്‍ വോട്ടര്‍മാര്‍ വണ്ടൂര്‍ നിയോജകമണ്ഡലത്തില്‍

സംഭവത്തില്‍ 20 ഓളം പേര്‍ക്ക് പരിക്ക് പറ്റി. ഇതു സംബന്ധിച്ചു സമഗ്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ജില്ലാ വരണാധികാരി കൂടിയായ കലക്ടര്‍ക്കും ജില്ല പോലീസ് മേധാവിക്കും പരാതി നല്‍കിയതായും ജയരാജന്‍ അറിയിച്ചു. എന്നാല്‍ യു.ഡി.എഫ് പ്രകോപനങ്ങളില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ വീണു പോകരുതെന്നും ബാലറ്റ് പേപ്പറിലൂടെ അക്രമികള്‍ക്ക് മറുപടി നല്‍കാന്‍ സമാധാനം ആഗ്രഹിക്കുന്ന മുഴുവന്‍ ജനങ്ങളും തയ്യാറാവണമെന്നും അദ്ദേഹംഅഭ്യര്‍ഥിച്ചു.

EP Jayarajan

പ്രചാരണത്തിന് സമാപനം കുറിച്ചു റോഡ് ഷോ നടത്തുന്നതിന് ഒരോ മുന്നണിക്കും അധികൃതര്‍ കൃത്യമായ സമയവും റൂട്ടും നേരത്തെ നിശ്ചയിച്ചു നല്‍കിയിരുന്നു. അത് ലംഘിച്ചാണ് എല്‍.ഡി.എഫ് റോഡ് ഷോ കടന്നുപോകുന്ന കണ്ണൂര്‍ പഴയ ബസ്സ്റ്റാന്‍ഡിന് മുന്നില്‍ മാര്‍ഗ തടസ്സമുണ്ടാക്കി സംഘര്‍ഷത്തിന് ശ്രമിച്ചത്. സ്ഥാനാര്‍ഥിയും നേതാക്കളുമടക്കമുള്ള മുന്‍നിര കടന്നുപോകുമ്പോള്‍ യുഡിഎഫുകാര്‍ കേട്ടാലറയ്ക്കുന്ന തെറിയഭിഷേകം നടത്തുകയും കൂക്കി വിളിക്കുകയും ചെയ്തു.

മുന്‍നിര കടന്നുപോയ ശേഷം പിന്‍നിരയിലുണ്ടായിരുന്നവരെ വടിയും കല്ലുമായി ആക്രമിക്കുകയായിരുന്നു. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതുകൊണ്ടാണ് അനിഷ്ട സംഭവങ്ങളൊന്നുമുണ്ടാകാതിരുന്നത്. മട്ടന്നൂരിലും പഴയങ്ങാടിയിലും കല്ലും കുപ്പിയും ഏറ് പടക്കവും ഉപയോഗിച്ചായിരുന്നു അക്രമം. പഴയങ്ങാടിയില്‍ യുഡിഎഫ് നേതൃത്വം നല്‍കുന്ന സര്‍വീസ് ബാങ്കിന് മുകളില്‍ നിന്നായിരുന്നു ഏറ്. യുഡിഎഫ് റോഡ് ഷോയില്‍ ക്വട്ടേഷന്‍ സംഘമുണ്ടായിരുന്നോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

കണ്ണൂരിലെ സ്ഥാനാര്‍ഥി അറിയാതെ ഇത്തരം അക്രമങ്ങള്‍ നടക്കില്ലെന്ന് ചോദ്യത്തിന് മറുപടിയായി നേതാക്കള്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം പറയാതെ അപവാദ പ്രചാരണം നടത്താനും എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയെ അപമാനിക്കാനുമാണ് യുഡിഎഫ് ശ്രമിച്ചതെന്ന് സിപി എം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു. ഇപ്പോള്‍ അവര്‍ അക്രമത്തിലേക്കും തിരിഞ്ഞിരിക്കുകയാണ്. പരാജയഭീതിയാണ് ഇതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. കെ.കെ രാഗേഷ് എംപിയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

English summary
Lok sabha elections 2019: EP Jayarajan against UDF
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X