കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കടകം പള്ളിയുടെ വിവാദപ്രസംഗം: വീണ്ടും വെട്ടിലായി സിപിഎം കണ്ണൂർ നേതൃത്വം, തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനൊരുങ്ങി യുഡിഎഫ്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ദേവസ്വം മന്ത്രി കടകംപള്ളിയുടെ വിവാദപ്രസംഗം വെട്ടിലാക്കിയത് കണ്ണൂരിലെ സിപിഎം നേതൃത്വത്തെ. കണ്ണൂരില്‍ തെരഞ്ഞെടുപ്പു പര്യടനത്തിനെത്തിയ കടകംപള്ളി ഇടതു സ്ഥാനാര്‍ഥി പികെ ശ്രീമതിയുടെ പ്രചരാര്‍ഥം പയ്യന്നൂരില്‍ നടത്തിയ തെരഞ്ഞെടുപ്പു പൊതുയോഗത്തിലാണ് ദൈവത്തെ കൂട്ടുപിടിച്ചു പ്രസംഗിച്ചത്. ഹാസ്യരൂപേണയാണ് പ്രസംഗിച്ചതെങ്കിലും ദൃശ്യമാധ്യമങ്ങള്‍ ഇതു വാര്‍ത്തയാക്കിയതോടെ മന്ത്രിയും വിവാദത്തില്‍പ്പെട്ടു.

<strong>കൗതുകമുണർത്തി കൊല്ലത്തെ കപ്പലണ്ടി വിൽപ്പന; വോട്ട് ചെയ്യിക്കാൻ വിദ്യാർത്ഥികളുടെ കൂട്ടായ്മ, 'നമ്മുടെ ഇന്ത്യ, നമ്മുടെ കൊല്ലം, നമ്മൾ വോട്ട് ചെയ്യും'</strong>കൗതുകമുണർത്തി കൊല്ലത്തെ കപ്പലണ്ടി വിൽപ്പന; വോട്ട് ചെയ്യിക്കാൻ വിദ്യാർത്ഥികളുടെ കൂട്ടായ്മ, 'നമ്മുടെ ഇന്ത്യ, നമ്മുടെ കൊല്ലം, നമ്മൾ വോട്ട് ചെയ്യും'

ഈ വിഷയത്തില്‍ തെരഞ്ഞെടുപ്പു കമ്മിഷനെ സമീപിക്കാനാണ് യുഡിഎഫ് തീരുമാനം. മന്ത്രി ചട്ടലംഘനം നടത്തിയതിനു തെളിവുണ്ടെന്നും വീഡിയോ ടേപ്പ് കൈമാറുമെന്നും യു. ഡി. എഫ് നേതാക്കള്‍ അറിയിച്ചു. മന്ത്രി ദൈവത്തെ കൂട്ടുപിടിച്ചു നടത്തിയ പ്രസംഗത്തില്‍ സി.പി. എം ജില്ലാ നേതൃത്വത്തിനും അതൃപ്തിയുണ്ട്.ഈക്കാര്യം ഇവര്‍ മുഖ്യമന്ത്രിയെ അറിയിച്ചുവെന്നാണ് സൂചന.വിവാദ പ്രസംഗങ്ങള്‍ തെരഞ്ഞെടുപ്പു പൊതുയോഗങ്ങളില്‍ നടത്തരുതെന്ന സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിനു വിരുദ്ധമാണ് മന്ത്രിയുടെ പ്രസംഗമെന്നും ജില്ലാനേതൃത്വം കുറ്റപ്പെടുത്തുന്നു.

CPM

ലോകസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തില്ലെങ്കില്‍ ദൈവകോപം ഉണ്ടാകുമെന്നാണ് ദേവസ്വം മന്ത്രി കൂടിയായ കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞത്.പയ്യന്നൂരിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെയായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവര്‍ ഇടതുപക്ഷത്തിന് വോട്ടുചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്നായുരുന്നു ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ പരാമര്‍ശം.

1000 രൂപ 1200 രൂപയാക്കി വര്‍ധിപ്പിച്ച് പെന്‍ഷന്‍ വീട്ടില്‍ എത്തിച്ച പിണറായി വിജയന് ഒരു വോട്ട് കൊടുക്കാന്‍ പറയണം. ഇല്ലെങ്കില്‍ അവരോട് ദൈവം ചോദിക്കുമെന്ന് അവരോട് പറഞ്ഞാമതി. ഈ പൈസയെല്ലാം വാങ്ങിച്ചിട്ട് വോട്ട് ചെയ്തില്ലെങ്കില്‍ ഇതെല്ലാം കണ്ട് കൊണ്ട് ഒരാള്‍ മുകളില്‍ ഇരിപ്പുണ്ട്, അദ്ദേഹം തീര്‍ച്ചയായിട്ടും ചോദിച്ചിരിക്കുമെന്ന് പറയാന്‍ നമുക്ക് സാധിക്കണം. ഇക്കാര്യം പെന്‍ഷന്‍കാരോട് പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയണം'. എന്നാണ് മന്ത്രി പൊതുവേദിയില്‍ പറഞ്ഞത്.

നമ്മള്‍ പറഞ്ഞില്ലെങ്കില്‍ ബിജെപിക്കാരും കോണ്‍ഗ്രസുകാരും എല്ലാം വേറെന്തിങ്കിലും പറഞ്ഞ് ആ പാവങ്ങളെ പറ്റിക്കും. ബിജെപിയും കോണ്‍ഗ്രസും വോട്ടര്‍മാരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.


ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Lok sabha elections 2019: Kadakampally Surendran's constroversial speech in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X