കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാനൂരിലും മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പി ജയരാജന്‍ പങ്കെടുത്തില്ല... അണികളില്‍ നിരാശപടരുന്നു, സംസ്ഥാന കമ്മിറ്റി നല്‍കിയ നിര്‍ദേശത്തിനു പുല്ലുവില?

  • By Desk
Google Oneindia Malayalam News

പാനൂര്‍: എല്‍ഡിഎഫ് താരാപ്രചാരകനായ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പാനൂരിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ നിന്നും വീണ്ടും പി.ജയരാജന്‍ വിട്ടു നിന്നു. നേരത്തെ മുഖ്യമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പു പരിപാടികളില്‍ നിന്നും വടകര എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കൂടിയായ പി ജയരാജന്‍ വിട്ടു നില്‍ക്കുന്നതുമായി ബന്ധപ്പെട്ടു മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതിനെതുടര്‍ന്ന് സിപിഎം ഈക്കാര്യത്തില്‍ ജാഗ്രതപാലിക്കണമെന്നു ജയരാജനോട് ആവശ്യപ്പെട്ടിരുന്നു.

<strong>വടകരയില്‍ സര്‍വേയില്‍ പ്രതീക്ഷ വെച്ച് സിപിഎം.... നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകളും ജയരാജനൊപ്പം</strong>വടകരയില്‍ സര്‍വേയില്‍ പ്രതീക്ഷ വെച്ച് സിപിഎം.... നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകളും ജയരാജനൊപ്പം

എന്നാല്‍ സംസ്ഥാന കമ്മിറ്റി നല്‍കിയ നിര്‍ദേശത്തിനു പുല്ലുവില കല്‍പ്പിക്കാതെയാണ് ജയരാജന്‍ വീണ്ടും മുഖ്യമന്ത്രിയുടെ പരിപാടി ബഹിഷ്‌കരിച്ചത് തെരഞ്ഞെടുപ്പു പൊതുയോഗങ്ങളില്‍ ആവേശം പകരേണ്ട സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്റെ മുഖ്യപ്രചാരകനായ മുഖ്യമന്ത്രി പങ്കെടുക്കുന്ന തെരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ പങ്കെടുക്കാത്തത് അണികളില്‍ നിരാശപരത്തിയിട്ടുണ്ട്.

P Jayarajan

മുഖ്യമന്ത്രിയും ജയരാജനും തമ്മിലുള്ള ഉള്‍പ്പോരിന്റെ ഭാഗമായാണ് ജയരാജന്‍ പങ്കടുക്കാത്തതെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ ദിവസം പിണറായി പങ്കെടുത്ത വടകരയിലെ മേപ്പയൂര്‍, കൊയിലാണ്ടി എന്നിവടങ്ങളിലും ജയരാജന്റെ അസാന്നിദ്ധ്യം ശ്രദ്ധിക്കപ്പെട്ടിരുന്നു.മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ അക്രമരാഷ്ട്രീയക്കാരനെന്ന വിമര്‍ശനം നേരിടുന്ന പി.ജയരാജനെ പ്രതിരോധിക്കാത്തതും ചര്‍ച്ചയായിട്ടുണ്ട്.

പ്രസംഗം കഴിയുന്നതിനിടെ അവസാനമായ എല്‍.ഡി. എഫ് സ്ഥാനാര്‍ഥിക്ക് നിങ്ങളുടെ വോട്ട് നല്‍കണമെന്ന ഒരു ഒഴുക്കന്‍ അഭ്യര്‍ത്ഥനയാണ് പിണറായി നടത്തിയത്. കേരള രാഷ്ട്രീയത്തെ കുറിച്ചൊന്നും പറയാതെ ദേശിയ രാഷ്ട്രീയത്തെ പറ്റിയും കോണ്‍ഗ്രസിനേ പറ്റിയും മാത്രമാണ് പിണറായി സംസാരിച്ചത്. തീരെ ആവേശംകുറഞ്ഞ രീതിയിലായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗമെന്നു അണികളും പറയുന്നു.

നേരത്തെ വ്യക്തിപൂജാആരോപണമുയര്‍ത്തി പി.ജയരാജനെതിരെ മുഖ്യമന്ത്രിയും പാര്‍ട്ടിയും കടുത്ത വിമര്‍ശനം പാര്‍ട്ടി കണ്ണൂര്‍ ജില്ലാസമ്മേളനത്തില്‍ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് കണ്ണൂര്‍ ജില്ലാസെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റി വടകരയില്‍ സ്ഥാനാര്‍ഥിയാക്കി നിര്‍ത്തിയതെന്ന അഭ്യൂഹവും പാര്‍ട്ടിക്കുള്ളിലും പുറത്തും പരന്നിരുന്നു. അന്നേ മുഖ്യമന്ത്രിയുമായി അകന്നുകഴിഞ്ഞ പി.ജയരാജന്‍ ഇപ്പോള്‍പൂര്‍ണമായും മുഖ്യമന്ത്രിയുടെ പരിപാടികള്‍ ബഹിഷ്‌കരിക്കുന്നുവെന്നാണ് സൂചന.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Lok sabha elections 2019: P Jayarajan did not attend the function in Panoor
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X