കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ജയരാജനെ ശരിവച്ച് കാസര്‍കോട് കളക്ടര്‍; വോട്ടുചെയ്യാനെത്തുന്നവരുടെ മുഖാവരണം പരിശോധിച്ച് ആളെ തിരിച്ചറിയും, എല്ലാ ബൂത്തിലും ഇതിനായി വനിത ജീവനക്കാരി!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: മുഖാവരണം ധരിച്ചു വോട്ടുചെയ്യാനെത്തുന്നവരെ പരിശോധിക്കണമെന്ന സി.പി. എം കണ്ണൂര്‍ ജില്ലാസെക്രട്ടറി എം.വി ജയരാജന്റെ ആവശ്യം ശരിവെച്ച് കാസര്‍കോട് കളക്ടര്‍. ഞായറാഴ്ച്ച റീപോളിംഗ് നടക്കാനിരിക്കുന്ന ബൂത്തുകളില്‍ മുഖാവരണം ധരിച്ചെത്തുന്നവരെ പരിശോധിക്കുമെന്ന് വരണാധികാരി കൂടിയായ കാസര്‍കോട് ജില്ലാ കളക്ടര്‍ അറിയിച്ചു.

<strong>വിദേശത്തും നാട്ടിലുമായി ജോലി വാഗ്ദാനം; കെണിയിൽ കുടുങ്ങിയത് നിരവധി പേർ, 3000 രൂപ മുതൽ 50000 രൂപ വരെ നഷ്ടപ്പെട്ടു, പ്രതി മലപ്പുറത്ത് പിടിയിൽ!!</strong>വിദേശത്തും നാട്ടിലുമായി ജോലി വാഗ്ദാനം; കെണിയിൽ കുടുങ്ങിയത് നിരവധി പേർ, 3000 രൂപ മുതൽ 50000 രൂപ വരെ നഷ്ടപ്പെട്ടു, പ്രതി മലപ്പുറത്ത് പിടിയിൽ!!

കള്ളവോട്ട് നടന്നതായി കണ്ടെത്തിയ തൃക്കരിപ്പൂര്‍ നിയോജക മണ്ഡലത്തിലെ കയ്യൂര്‍ ചീമേനി ഗ്രാമപഞ്ചായത്തിലെ ബൂത്ത് നമ്പര്‍ 48 കൂളിയാട് ജിയുപി സ്‌കൂളില്‍ മുഖാവരണം ധരിച്ചെത്തുന്ന വോട്ടര്‍മാരെ തിരിച്ചറിയുന്നതിന് ഒരു വനിതാ ജീവനക്കാരിയെ നിയോഗിച്ചിട്ടുണ്ടെന്നും കളക്ടര്‍ ഡോ.ഡി സജിത് ബാബു അറിയിച്ചു.

Election

സമ്മതിദാന അവകാശം വിനിയോഗിക്കാന്‍ പോളിങ് ബൂത്തില്‍ എത്തുന്ന വോട്ടര്‍മാര്‍, തെരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ തിരിച്ചറിയല്‍ രേഖയോ, കമ്മീഷന്‍ നിര്‍ദേശിച്ച 11 രേഖകളില്‍ ഏതെങ്കിലും ഒന്നോ ഹാജരാക്കിയാല്‍ മാത്രമേ വോട്ട് ചെയ്യാന്‍ സാധിക്കൂവെന്നും കളക്ടര്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

വോട്ടര്‍ പട്ടികയിലുള്ള പേരും തിരിച്ചറിയല്‍ രേഖയിലെ പേരും ഒരേ പോലെ ആയിരിക്കണം. അല്ലെങ്കില്‍ വോട്ട് ചെയ്യാന്‍ അനുവദിക്കില്ലെന്നും കളക്ടര്‍ മാധ്യമപ്രവര്‍ത്തകരോട്് പറഞ്ഞു. പോളിങ് സ്റ്റേഷന് വെളിയില്‍ നില്‍ക്കുന്ന ബിഎല്‍ഒയില്‍ നിന്ന് വോട്ടര്‍ സ്ലിപ്പ് കൈപ്പറ്റി മാത്രമേ വോട്ടര്‍മാര്‍ പോളിങ് ബൂത്തിലേക്ക് പ്രവേശിക്കാവൂവെന്നും കളക്ടര്‍ നിര്‍ദ്ദേശിച്ചു.ഇടതുവശത്തെ നടുവിരലിലാകും മഷി പതിപ്പിക്കുക.

ചൂണ്ടുവിരലില്‍ മഷി നേരത്തേ പതിപ്പിച്ചതിനാലാണിത്. പര്‍ദ്ദയിട്ടു മുഖം മറച്ച് വന്നവര്‍ യുഡിഎഫിന് വേണ്ടി കള്ളവോട്ട് ചെയ്‌തെന്ന സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്റെ പ്രസ്താവന ഏറെവിവാദത്തിന് വഴി തെളിച്ചിരുന്നു. പിലാത്തറയിലെ പ്രചാരണയോഗത്തില്‍ ജയരാജന്‍ നടത്തിയ പരാമര്‍ശം മുഖം മറച്ച് വോട്ട് ചെയ്യാനെത്തുന്നവരെ പരാമര്‍ശിച്ചായിരുന്നു.

കള്ളവോട്ട് പ്രശ്‌നത്തില്‍ ലീഗിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനുദ്ദേശിച്ചുള്ള പ്രസംഗം പക്ഷെ വര്‍ഗ്ഗീയമാണെന്നായിരുന്നു യുഡിഎഫിന്റെ ആരോപണം. ഒരു സമൂഹത്തെയാകെ അപമാനിക്കുന്ന പ്രസ്താവനയാണിതെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താനുംആരോപിച്ചു. തര്‍ക്കം മുറുകിയതോടെ ജയരാജന് പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും കണ്ണൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ ശ്രീമതിയും രംഗത്തെത്തി. ബൂത്ത് ഏജന്റ് ആവശ്യപ്പെട്ടാല്‍ മുഖം കാണിക്കാന്‍ തയ്യാറാകണമെന്ന് കോടിയേരി പറഞ്ഞു. കള്ളവോട്ട് തടയാനുദ്ദേശിച്ചാണ് എം വി ജയരാജന്റെ പ്രതികരണമെന്നും മതപരമായ അധിക്ഷേപമല്ലെന്നും ശ്രീമതി വ്യക്തമാക്കി.

English summary
Lok sabha elections 2019; Pardha controversy in re polling
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X