നോട്ടുനിരോധിച്ചത് രാജ്യത്തെ പൗരന്‍മാരോട് ചെയ്ത അതിക്രമം: സമദാനി
പയ്യന്നൂര്‍: നോട്ട് നിരോധനം മോദി സര്‍ക്കാര്‍ രാജ്യത്തെ പൗരന്മാരോട് കാട്ടിയ ഏറ്റവും വലിയ അതിക്രമമാണെന്നും ഇതേതുടര്‍ന്നുïായ ദുരിതത്തില്‍ നിന്നു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജനങ്ങള്‍ക്ക് മോചിതരാകാന്‍ കഴിഞ്ഞില്ലെന്നും മുസ്‌ലിം ലീഗ് ദേശീയ സെക്രട്ടറി എം.പി അബ്ദുസ്സമദ് സമദാനി. യു.ഡി.എഫ് കാസര്‍കോട് മണ്ഡലം സ്ഥാനാര്‍ഥി രാജ്‌മോഹന്‍ ഉണ്ണിത്താന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം പെരുമ്പയില്‍ നടന്ന പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചുവര്‍ഷം കൊï് 50 വര്‍ഷത്തെ തകര്‍ച്ചയിലേക്ക് നയിക്കാന്‍ സാധിച്ചതാണ് മോദി ഭരണത്തിന്റെ നേട്ടം. ന്യൂനപക്ഷങ്ങള്‍ക്കും ദലിതുകള്‍ക്കും നേരെയുള്ള അക്രമങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും ക്രമാതീതമായി വര്‍ധിച്ചു. കേരളത്തില്‍ നിലനില്‍ക്കുന്ന സമുദായിക സൗഹാര്‍ദം തകര്‍ത്ത് വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ മത്സരവുമായി ബന്ധപ്പെട്ട് ബി.ജെ.പിയും സി.പി.എമ്മും ശ്രമിക്കുകയാണെന്നും സമദാനി പറഞ്ഞു.

എസ്.കെ മുഹമ്മദ് അധ്യക്ഷനായി. കെ.ടി സഹദുല്ല, ഇബ്രാഹിംകുട്ടി തിരുവട്ടൂര്‍, വി.എന്‍ എരിപുരം, എസ്.എ ഷുക്കൂര്‍ ഹാജി, ബി. സജിത് ലാല്‍, ഡി.കെ ഗോപിനാഥ്, എം. അബ്ദുല്ല, കെ. ജയരാജ്, വി.കെ ഷാഫി സംസാരിച്ചു.












Click it and Unblock the Notifications