നേതൃത്വത്തില്‍ വിശ്വാസം നഷ്ടപ്പെട്ടു: കണ്ണൂരില്‍ സിപിഎം പ്രവർത്തകർ പാർട്ടി വിട്ടു
കണ്ണൂർ: പാർട്ടി സമ്മേളന കാലയളവില്‍ സി പി എമ്മിന് കനത്ത തിരിച്ചടിയായി അണികളുടെ പാർട്ടി വിടല്‍. പാർട്ടി ഏകപക്ഷീയമായി പ്രവർത്തിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി കണ്ണൂർ മാന്തംകുണ്ടിലെ സി പി എം പ്രവർത്തകരാണ് കൂട്ടത്തോടെ പാർട്ടിവിട്ടത്. സി പി എം ലോക്കല്‍ കമ്മിറ്റി മെമ്പർ ഉള്‍പ്പടെ 20 പേർ പാർട്ടിവിട്ട് സി പി ഐയുമായി സഹകരിച്ച് പ്രവർത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ലോക്കൽ സെക്രട്ടറിയുടെ വിഭാഗീയ പ്രവർത്തനം, പകപോക്കൽ, സാമ്പത്തിക അരാജകത്വം സഹിക്കാവുന്നതിലപ്പുറമാണ്.
ഏരിയ-ജില്ല നേതൃത്വങ്ങളോട് പലതവണ ഇക്കാര്യത്തില്‍ പരാതി ഉന്നയിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും പാർട്ടി വിട്ടവർ പറയുന്നു. ഇത്തരക്കാരെ നേതാക്കള്‍ തന്നെ ഇടപെട്ട് സംരക്ഷിക്കുകയാണ്. പാർട്ടിയുടെ അടിസ്ഥാന ആശയങ്ങള്‍ പിന്തുടരാത്ത ഒരു നേതൃത്വത്തിന് കീഴില്‍ തുടരാന്‍ കഴിയില്ലെന്നും ഇവർ പറഞ്ഞു.

ലോക്കല്‍ സെക്രട്ടറിക്കെതിരെ വ്യക്തമായ തെളിവ് സഹിതം പരാതി നല്‍കിയിരുന്നു. എന്നിട്ടും അവഗണിക്കുന്ന നിലപാട് സ്വീകരിച്ചു. പാർട്ടിയില്‍ സജീവമായി പ്രവർത്തിക്കുന്നവരെ ലോക്കൽ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കി സ്വയം നേതൃത്വത്തിൽ നിന്ന് ഒഴിവായവരെയൊക്കെ ഉൾപ്പെടുത്തി പുതിയ കമ്മിറ്റി രൂപീകരിക്കുകയാണ് ചെയ്തിരിക്കുന്നു. ഏകാധിപത്യ രീതിയില്‍ കാര്യങ്ങള്‍ നടത്താന്‍ വേണ്ടിയാണ് ഇത്.

തികഞ്ഞ വിഭാഗീയതയാണ് ഇതിൽ നിന്ന് മനസ്സിലാകുന്നത്. സെക്രട്ടറിയുടെ വ്യക്തി താൽപ്പര്യമാണ് ഇതിന് പിന്നിലുള്ളത്. പാർട്ടി സഖാക്കളെ പക്ഷപാതപരമായി കാണുന്ന സമീപനമാണ് ജില്ലാ കമ്മിറ്റിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. ഇത് ഇരട്ട നീതിയാണ്. ഇത്തരത്തിലുള്ള നിലപാട് പിന്തുടരുന്ന പാർട്ടി ജില്ലാ കമ്മിറ്റി നേതൃത്വത്തില്‍ വിശ്വാസം നഷ്ടമായി. തുടർന്നുള്ള കാലം സി പി ഐയുമായി സഹകരിക്കാനാണ് തീരുമാനമെന്നും പാർട്ടി വിട്ടവർ പറഞ്ഞു.

വിഭാഗീയത പരസ്യ പോരിലേക്ക് എത്തിനില്‍ക്കെ രാഷ്ട്രീയ വിശദീകരണ യോഗവുമായി സി പി എം നേരത്തെ രംഗത്ത് എത്തിയിരുന്നു. അണികളെ ഒപ്പം നിർത്താൻ പുല്ലായ്ക്കൊടി ചന്ദ്രന്റെ നേതൃത്വത്തിലുള്ള ലോക്കൽ നേതൃത്വവും കോമത്ത് മുരളീധരനെ അനുകൂലിക്കുന്ന വിമത വിഭാഗവും ശ്രമം തുടങ്ങിയിതോടെ നേതൃത്വം വിശദീകരണ യോഗവുമായി മുന്നിട്ടിറങ്ങിയത്. ഇരു വിഭാഗവും വീടുകൾ കയറി ലഘുലേഖകൾ നൽകിയാണ് തങ്ങളുടെ നിലപാട് വ്യക്തമാക്കുകായിരുന്നു.

സി പി എം തളിപ്പറമ്പ് നോർത്ത് ലോക്കൽ സമ്മേളനത്തെ തുടർന്നുണ്ടായ വിഭാഗീയതയാണ് പൊട്ടിത്തെറിയിൽ എത്തിയത്. തളിപ്പറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റി യോഗം വിമത പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കോമത്ത് മുരളീധരനും മറ്റ് അഞ്ച് പാർട്ടി അംഗങ്ങൾക്കും നേരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് മേൽ കമ്മിറ്റിക്ക് ശുപാർശ ചെയ്തിരുന്നു.
Recommended Video

എന്നാല്‍ അച്ചടക്കനടപടി കൊണ്ടൊന്നും ലോക്കൽ നേതൃത്വത്തിനെതിരായപ്രതിഷേധം അവസാനിപ്പിക്കില്ലെന്ന നിലപാടിലാണ് കോമത്ത് മുരളീധരൻ അനുകൂലികൾ. ഇതേ തുടർന്ന് മാന്തംകുണ്ട് ജനകീയ കൂട്ടായ്മയുടെ രൂപീകരിച്ചായിരുന്നു ഇവർ വീടുകൾ കയറി ലഘുലേഖ വിതരണം ചെയ്ത്. 25 വർഷം നാട്ടിൽ താമസിച്ചിട്ടും നാടിനെയും നാട്ടുകാരെയും അറിയാത്തവർ പുറത്തു നിന്നും ആളുകളെ ഇറക്കി കലാപത്തിന് ശ്രമിക്കുകയാണെന്നും ഇവർ നേരത്തെ ആരോപിച്ചിരുന്നു.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications