കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അടിച്ചു മോനേ, അടിച്ചു ... വ്യാജലോട്ടറി സന്ദേശം നല്‍കി ഡോക്ടറില്‍ നിന്നും തട്ടിയത് എട്ടുലക്ഷം

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍ : വിദേശലോട്ടറി അടിച്ചുവെന്ന മൊബൈല്‍ വ്യാജ സന്ദേശം നല്‍കി ശിശുഡോക്ടറുടെ 8,10,000രൂപ തട്ടിയെടുത്തു. തളിപ്പറമ്പിലെ ഒരാശുപത്രിയില്‍ ശിശുവിദഗ്ധനായി ജോലി ചെയ്യുന്ന ഡോക്ടര്‍ അനീഷ്‌കുമാറാണ് തട്ടിപ്പിനിരയായത്. ഇന്ത്യന്‍ കറന്‍സിയില്‍ 54,90,000രൂപ വിലമതിക്കുന്ന 60,000 പൗണ്ട് ഡോക്ടര്‍ക്ക് ലഭിച്ചുവെന്ന് കാണിച്ച് ആന്‍ജോന്‍സണ്‍ എന്നയാളാണ് സന്ദേശമയച്ചത്.

 ചിദംബരം പൂർണ ആരോഗ്യവാനെന്ന് എയിംസ് റിപ്പോർട്ട്, ഇടക്കാല ജാമ്യഹർജി ദില്ലി ഹൈക്കോടതി തള്ളി ചിദംബരം പൂർണ ആരോഗ്യവാനെന്ന് എയിംസ് റിപ്പോർട്ട്, ഇടക്കാല ജാമ്യഹർജി ദില്ലി ഹൈക്കോടതി തള്ളി

ഈ സന്ദേശത്തിന് പിറകെ വിദേശലോട്ടറിയായതിനാല്‍ സമ്മാനത്തുക ലഭിക്കുന്നതിന് ചില സാങ്കേതിക നടപടികള്‍ പൂര്‍ത്തികരിക്കേണ്ടതുണ്ടെന്ന സന്ദേശവും ലഭിച്ചു. ഇതിന്റെ പ്രൊസസിംഗ് ചാര്‍ജ് എന്ന പേരിലാണ് വിവിധ ഘട്ടങ്ങളിലായി തുക ആവശ്യപ്പെട്ടത്.

lott

തുടര്‍ന്ന് 14,15,16 തീയതികളിലായി ആകെ 8,10,000 രൂപ തട്ടിയെടുക്കുകയായിരുന്നു. വിവിധ ബാങ്ക് അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കാന്‍ ആയിരുന്നു ആവശ്യപ്പെട്ടത്. ഇതുപ്രകാരം ഡോക്ടര്‍ പണം നിക്ഷേപിക്കുകയായിരുന്നു. എന്നാല്‍ ടിക്കറ്റിനെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ലഭിക്കാതെ വന്നതോടെയാണ് തട്ടിപ്പിനിരയായെന്ന് വ്യക്തമായത്.

ഇതേതുടര്‍ന്ന് ബുധനാഴ്ച രാവിലെ തളിപ്പറമ്പ് പോലിസിന് പരാതി നല്‍കുകയായിരുന്നു. പൊലിസ് നടത്തിയ അന്വേഷണത്തില്‍ വിദേശരാജ്യത്തു നിന്നാണ് സന്ദേശമയച്ചതെന്നു വ്യക്തമായിട്ടുണ്ട്. എന്നാല്‍ തട്ടിപ്പിന് പിന്നില്‍ ആരാണെന്ന് മനസിലായിട്ടില്ല.

English summary
lottery cheating in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X