മനുഷ്യശൃംഖല: കണ്ണൂരിൽ പങ്കെടുത്തത് അഞ്ച് ലക്ഷം പേർ : മുകുന്ദനും ടിപത്മനാഭനും കുരീപ്പുഴയും കണ്ണികൾ
കണ്ണൂർ: കണ്ണൂരിൽ മനുഷ്യശൃംഖല ദേശീയപാതയിൽ പലയിടത്തും മനുഷ്യമതിലായ മാറ്റം ശൃംഖലയിൽ അണിചേരാനായി ജനലക്ഷങ്ങളാണ് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനായുള്ള മനുഷ്യ മഹാശൃംഖലയിൽ കണ്ണൂർ ജില്ലയിൽ കണ്ണിചേർന്നത് അഞ്ചു ലക്ഷത്തോളം പേരാണെന്നാണ് എൽഡിഎഫിന്റെ കണക്ക്. നേരത്തെ മൂന്ന് ലക്ഷം പേർ പങ്കെടുക്കുമെന്നായിരുന്നു എൽ ഡി എഫ് ജില്ലാ കൺവീനർ പ്രഖ്യാപിച്ചിരുന്നത്.
ഒരേ ഹൃദയതാളത്തോടെ ശൃംഖലയിൽ അണിനിരന്ന ജനസഞ്ചയം മതവിദ്വേഷത്തിന്റെ രക്തം വീണ വിഭജനകാലം ഇനി ആവർത്തിക്കില്ലെന്ന്, മനുഷ്യസ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഈടുവയ്‌പായ ഭരണഘടന സംരക്ഷിക്കുമെന്ന് ഏകസ്വരത്തിൽ പ്രതിജ്ഞയെടുത്തു. കാസർഗോഡ് ജില്ലാ അതിർത്തിയായ കാലിക്കടവ് മുതൽ കോഴിക്കോട് അതിർത്തിയിലെ പൂഴിത്തലവരെ 84 കിലോമീറ്റർ ദൈർഘ്യത്തിലാണ് ജില്ലയിൽ മനുഷ്യശൃംഖല തീർത്തത്. സംഘാടകരുടെ കണക്കുകുട്ടലുകൾക്കെല്ലാമപ്പുറം ജനലക്ഷങ്ങൾ ഒഴുകിയെത്തിയതോടെ അഞ്ചും ആറും നിരകളായാണ് ജനങ്ങൾ ചങ്ങല കോർത്തത്.

സാമൂഹ്യ, രാഷ്‌ട്രീയ മേഖലയിലെ പ്രമുഖർ, ജനപ്രതിനിധികൾ, എഴുത്തുകാർ, സാംസ്‌കാരിക പ്രവർത്തകർ, കലാകാരന്മാർ, സ്വാതന്ത്ര്യസമര സേനാനികളുടെയും രക്തസാക്ഷികളുടെയും കുടുംബാംഗങ്ങൾ, കൃഷിക്കാർ, തൊഴിലാളികൾ, യുവജനങ്ങൾ, വിദ്യാർഥികൾ, വീട്ടമ്മമാർ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളും ശൃംഖലയിൽ അണിനിരന്നു. ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ വർധിച്ച പങ്കാളിത്തമാണ് ഏറ്റവും ശ്രദ്ധേയം. സിപി എം കേന്ദ്ര കമ്മിറ്റി അംഗംവിജു കൃഷ്ണന്‍ കാലിക്കടവിൽ ജില്ലയിലെ ആദ്യകണ്ണിയായി. എഴുത്തുകാരൻ എം മുകുന്ദനായിരുന്നു പൂഴിത്തലയിൽ അവസാന കണ്ണി. 55 കേന്ദ്രങ്ങളിൽ പൊതുയോഗവുമുണ്ടായി.

കണ്ണൂർ എ കെ ജി സ്റ്റാച്യു പരിസരത്ത് മന്ത്രിമാരായ ഇ പി ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കഥാകൃത്ത് ടി പത്മനാഭൻ, കവി കുരീപ്പുഴ ശ്രീകുമാർ, സി എൻ ചന്ദ്രൻ, പട്ടുവം അബൂബക്കർ മുസലിയാർ തുടങ്ങിയവർ കണ്ണികളായി. സിപി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഭരണഘടനയുടെ ആമുഖം വായിച്ച് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൊതുയോഗം മന്ത്രി ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. ടി പത്മനാഭൻ അധ്യക്ഷനായി. എൽഡിഎഫ് ജില്ലാ കൺവീനർ കെ പി സഹദേവൻ സ്വാഗതം പറഞ്ഞു.
Recommended Video
-
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
ത്രികോണപ്പോര് മുറുകി തലസ്ഥാന ജില്ല, മൂന്ന് ഹോട്ട്സ്പോട്ടുകൾ -
ഇത്തവണത്തെ താരം ‘ചുവർബോട്ട്’; എഐ അടക്കം പ്രചാരണം ഹൈടെക് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്വ്വേ ഫലം പറയുന്നത് -
യുവ മനസ്സുകളിലെന്താണ്? 2021ലെ വോട്ട് വിഹിതം വർധിപ്പിക്കാൻ ‘ജെൻ സി’യെ കയ്യിലെടുക്കാൻ മുന്നണികൾ -
മാങ്ങ വിൽക്കാനും കൃഷി ചെയ്യാനും അറിയാമെന്ന് അഖിൽ മാരാർ; നിലപാട് ഇല്ലല്ലോയെന്ന് പരിഹാസം -
സ്വര്ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
'സ്വർണ വില പവന് ഇനി 30,000 രൂപ വരെ കുറയും'; 18 കാരറ്റ് വേണ്ട, 22 കാരറ്റ് തന്നെ വില കുറച്ച് വാങ്ങാം












Click it and Unblock the Notifications