കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മനുഷ്യശൃംഖല: കണ്ണൂരിൽ പങ്കെടുത്തത് അഞ്ച് ലക്ഷം പേർ : മുകുന്ദനും ടിപത്മനാഭനും കുരീപ്പുഴയും കണ്ണികൾ

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കണ്ണൂരിൽ മനുഷ്യശൃംഖല ദേശീയപാതയിൽ പലയിടത്തും മനുഷ്യമതിലായ മാറ്റം ശൃംഖലയിൽ അണിചേരാനായി ജനലക്ഷങ്ങളാണ് നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തിയത്. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കുന്നതിനായുള്ള മനുഷ്യ മഹാശൃംഖലയിൽ കണ്ണൂർ ജില്ലയിൽ കണ്ണിചേർന്നത്‌ അഞ്ചു ലക്ഷത്തോളം പേരാണെന്നാണ് എൽഡിഎഫിന്റെ കണക്ക്. നേരത്തെ മൂന്ന് ലക്ഷം പേർ പങ്കെടുക്കുമെന്നായിരുന്നു എൽ ഡി എഫ് ജില്ലാ കൺവീനർ പ്രഖ്യാപിച്ചിരുന്നത്.

ഷെയിൻ നിഗത്തിന്റെ വിലക്ക് നീക്കില്ല! പുതിയ ഡിമാൻഡ് മുന്നോട്ട് വെച്ച് നിർമ്മാതാക്കൾ, തീരാതെ വിവാദം!ഷെയിൻ നിഗത്തിന്റെ വിലക്ക് നീക്കില്ല! പുതിയ ഡിമാൻഡ് മുന്നോട്ട് വെച്ച് നിർമ്മാതാക്കൾ, തീരാതെ വിവാദം!

ഒരേ ഹൃദയതാളത്തോടെ ശൃംഖലയിൽ അണിനിരന്ന ജനസഞ്ചയം മതവിദ്വേഷത്തിന്റെ രക്തം വീണ വിഭജനകാലം ഇനി ആവർത്തിക്കില്ലെന്ന്‌, മനുഷ്യസ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഈടുവയ്‌പായ ഭരണഘടന സംരക്ഷിക്കുമെന്ന്‌ ഏകസ്വരത്തിൽ പ്രതിജ്ഞയെടുത്തു. കാസർഗോഡ് ജില്ലാ അതിർത്തിയായ കാലിക്കടവ്‌ മുതൽ കോഴിക്കോട്‌ അതിർത്തിയിലെ പൂഴിത്തലവരെ 84 കിലോമീറ്റർ ദൈർഘ്യത്തിലാണ്‌ ജില്ലയിൽ മനുഷ്യശൃംഖല തീർത്തത്‌. സംഘാടകരുടെ കണക്കുകുട്ടലുകൾക്കെല്ലാമപ്പുറം ജനലക്ഷങ്ങൾ ഒഴുകിയെത്തിയതോടെ അഞ്ചും ആറും നിരകളായാണ്‌ ജനങ്ങൾ ചങ്ങല കോർത്തത്‌.

humanchain2-1

സാമൂഹ്യ, രാഷ്‌ട്രീയ മേഖലയിലെ പ്രമുഖർ, ജനപ്രതിനിധികൾ, എഴുത്തുകാർ, സാംസ്‌കാരിക പ്രവർത്തകർ, കലാകാരന്മാർ, സ്വാതന്ത്ര്യസമര സേനാനികളുടെയും രക്തസാക്ഷികളുടെയും കുടുംബാംഗങ്ങൾ, കൃഷിക്കാർ, തൊഴിലാളികൾ, യുവജനങ്ങൾ, വിദ്യാർഥികൾ, വീട്ടമ്മമാർ തുടങ്ങി എല്ലാ വിഭാഗം ജനങ്ങളും ശൃംഖലയിൽ അണിനിരന്നു. ന്യൂനപക്ഷ ജനവിഭാഗങ്ങളുടെ വർധിച്ച പങ്കാളിത്തമാണ്‌ ഏറ്റവും ശ്രദ്ധേയം. സിപി എം കേന്ദ്ര കമ്മിറ്റി അംഗംവിജു കൃഷ്ണന്‍ കാലിക്കടവിൽ ജില്ലയിലെ ആദ്യകണ്ണിയായി. എഴുത്തുകാരൻ എം മുകുന്ദനായിരുന്നു പൂഴിത്തലയിൽ അവസാന കണ്ണി. 55 കേന്ദ്രങ്ങളിൽ പൊതുയോഗവുമുണ്ടായി.

humanchainkannur-

Recommended Video

cmsvideo
We dont Have Time To Rest Says Pinarayi Vijayan | Oneindia Malayalam

കണ്ണൂർ എ കെ ജി സ്റ്റാച്യു പരിസരത്ത് മന്ത്രിമാരായ ഇ പി ജയരാജൻ, രാമചന്ദ്രൻ കടന്നപ്പള്ളി, കഥാകൃത്ത് ടി പത്മനാഭൻ, കവി കുരീപ്പുഴ ശ്രീകുമാർ, സി എൻ ചന്ദ്രൻ, പട്ടുവം അബൂബക്കർ മുസലിയാർ തുടങ്ങിയവർ കണ്ണികളായി. സിപി എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ ഭരണഘടനയുടെ ആമുഖം വായിച്ച്‌ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പൊതുയോഗം മന്ത്രി ഇ പി ജയരാജൻ ഉദ്‌ഘാടനം ചെയ്‌തു. ടി പത്മനാഭൻ അധ്യക്ഷനായി. എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ പി സഹദേവൻ സ്വാഗതം പറഞ്ഞു.

English summary
M Mukundan and Kureeppuzha Sreekumar joins human chain in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X