Get Updates
Get notified of breaking news, exclusive insights, and must-see stories!

വർഗീയതയെ എതിർക്കേണ്ടത് പുസ്തകങ്ങളുടെ ശക്തികൊണ്ട് : എം.മുകുന്ദൻ

കണ്ണൂർ: വായനക്കാരുടെ ഹൃദയം കീഴടക്കി കൊണ്ടു കണ്ണൂർജില്ലാ ലൈബ്രറി കൗൺസിൽ പുസ്തകോത്സവം കളക്ടറേറ്റ് മൈതാനിയിൽ സമാപിച്ചു. സമാപന സമ്മേളനം പ്രശസ്ത എഴുത്തുകാരൻ എം.മുകുന്ദൻ ഉദ്ഘാടനം ചെയ്തു.വർഗീയതയാണ് ഈ കാലഘട്ടം നേരിടുന്ന ഏറ്റവും വലിയ പ്രശ്നമെന്നും അതിനെ പുസ്തകം കൊണ്ട് നേരിടണമെന്ന് എം.മുകുന്ദൻ പറഞ്ഞു.

ജാതി മതങ്ങളുടെ പേരിൽ മനുഷ്യരെ വിഘടിപ്പിച്ച് ദുർബലപെടുത്തി വർഗീയത ഉണ്ടാക്കുകയാണ്. അതിനെ പുസ്തകങ്ങളുടെ ശക്തി കൊണ്ട് എതിർക്കണം.പണ്ടുകാലങ്ങളിൽ മനുഷ്യർക്ക് വഴികാട്ടാൻ ചൂട്ട് ആണെകിൽ ഈ കാലഘട്ടങ്ങൾ പുസ്തകമുയർത്തി അതിന്റെ വെളിച്ചത്തിൽ മുന്നോട്ട് പോകണമെന്നും എം മുകുന്ദൻ പറഞ്ഞു.

m mukundan

പുതുമലമുറയ്ക്ക് ഉണർവ് പകരാൻ പുസ്തകങ്ങൾ അവരിലേക്കും എത്തിക്കണം.വരാനിരിക്കുന്ന തലമുറകൾക്ക് വേണ്ടി നമ്മൾ ജാഗ്രത പുലർത്തണം . മാറുന്ന കാലഘട്ടങ്ങൾക്ക് അനുസരിച്ച് പുസ്തകങ്ങളുടെ രീതിയും മാറുകയാണ്. പേപ്പറുകളിൽ നിന്നും ഡിജിറ്റൽ രീതിയിലേക്ക് ഓഡിയോ ബുക്ക്‌, ഡിജിറ്റൽ ടെക്സ്റ്റ്‌ എന്നിങ്ങനെ പുസ്തകങ്ങൾ മാറി കൊണ്ട് മനുഷ്യമനസ്സിനെ സ്വാധീനിക്കുന്നുണ്ടെങ്കിലും വായനയെ സ്നേഹിക്കുന്നവർ ഇന്നും പുസ്തകങ്ങളെ നെഞ്ചോട് ചേർത്തു പിടിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ മുകുന്ദൻ മഠത്തിൽ അധ്യക്ഷനായി. ഡോ.വി.ശിവദാസൻ എം.പി,ജില്ലാ കളക്ടർ എസ് ചന്ദ്രശേഖർ ഐ.എ. സ്. എന്നിവർ മുഖ്യാതിഥികളായി. ജില്ലാ സെക്രട്ടറി പി.കെ. വിജയൻ അവലോകനം നടത്തി. ഡെപ്യൂട്ടിമേയർ കെ ഷബീന, സി.എൻ. ചന്ദ്രൻ, എഴുത്തുകാരൻ ബി. മുഹമ്മദ് അഹമ്മദ് , ജില്ലാ പഞ്ചായത്തംഗം യു.പി. ശോഭ, സാക്ഷരതാ മിഷൻ കോ-ഓർഡിനേറ്റർ ഷാജു ജോൺ, കെ. ടി. ശശി എന്നിവർ സംസാരിച്ചു. എം.കെ. രമേശ് കുമാർ സ്വാഗതവും വൈ.വി.സുകുമാരൻ നന്ദിയും പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+