ലീഗിന്റെ സ്വർണക്കടത്ത് ബന്ധം തെളിയിക്കാൻ നൂറു തെളിവുകൾ; കള്ളപ്പണക്കാർക്ക് റിസർവേഷനുള്ള പ്രസ്ഥാനമെന്ന് ഷാജർ
2017ൽ കോയമ്പത്തൂർ എയർപോർട്ടിൽ വെച്ച് പിടിക്കപ്പെട്ടയാളെ സ്വന്തം ജില്ലയിൽ യൂത്ത് ലീഗിന്റെ സെക്രട്ടറിയാക്കിയത് ഫിറോസ് മറന്നു പോയതാണോയെന്നും ഷാജർ ചോദിച്ചു
കണ്ണൂർ: സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎമ്മിന് നേരെ ഉയരുന്ന ആരോപണങ്ങളോട് തിരിച്ചടിച്ച് ഇടത് നേതാക്കൾ. ഡിവൈഎഫ്ഐ, സിപിഎം പ്രവർത്തകർക്ക് ഇത്തരം സംഘങ്ങളുമായി ബന്ധമില്ലെന്നും അവരാരും പാർട്ടി പ്രവർത്തകരല്ലെന്നുമുള്ള നിലപാടാണ് തുടക്കം മുതൽ നേതാക്കൾ ആവർത്തിക്കുന്നത്. എന്നാൽ ഇതിനോടകം തന്നെ ഇടത് പക്ഷത്തിനും സർക്കാരിനുമെതിരായ രാഷ്ട്രീയ ആയുധമായി സ്വർണക്കടത്ത് വിവാദമാറിയ സാഹചര്യത്തിൽ യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രസ്ഥാനങ്ങൾ ആരോപണങ്ങളും ആവർത്തിക്കുകയാണ്.

അതേസമയം അത്തരം ആരോപണങ്ങളോട് ശക്തമായി തന്നെ പ്രതികരിക്കുകയാണ് ഡിവൈഎഫ്ഐ നേതാക്കളും. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ടെലിവിഷൻ ചർച്ചകളിൽ ഇപ്പോൾ സജീവ സാനിധ്യമാണ് ഡിവൈഎഫ്ഐ കണ്ണൂർ ജില്ലാ സെക്രട്ടറി എം ഷാജർ. യൂത്ത് ലീഗിന്റെ സംസ്ഥാന അധ്യക്ഷൻ പി.കെ ഫിറോസിന് ഫെയ്സ്ബുക്കിലൂടെ അദ്ദേഹം നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്.
സ്വർണക്കടത്ത് സംഘങ്ങളുമായി യൂത്ത് ലീഗിന് യാതൊരു ബന്ധവുമില്ലെന്ന ഫിറോസിന്റെ വാദത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. യഥാർത്ഥ്യവുമായി ബന്ധമില്ലാത്ത പച്ചയായ കള്ളമാണ് ഫിറോസ് പറഞ്ഞത് എന്ന് ആർക്കാണ് അറിയാത്തതെന്ന് ഷാജർ ചോദിച്ചു. ലീഗിന് സ്വർണ്ണക്കടത്തുമായുള്ള ബന്ധം തെളിയിക്കാൻ, ഒന്നും രണ്ടുമല്ല വേണമെങ്കിൽ നൂറിലധികം തെളിവുകൾ നിരത്താൻ തയ്യാറണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കരിപ്പൂർ കേസിൽ ഒളിവിൽ കഴിയുന്ന പട്ടാമ്പിയിലെ യൂത്ത് ലീഗ് നേതാവ് സുഹൈലിനെ മുന്നെ തന്നെ സംഘടനയിൽ നിന്നും പുറത്താക്കിയതാണെന്ന് ഫിറോസ് കള്ളം പറഞ്ഞുവെന്ന് ഷാജർ. യൂത്ത് ലീഗിന്റെ മലപ്പുറം ജില്ലാ സെക്രട്ടറിയും, നിലമ്പൂർ മണ്ഡലം പ്രസിഡണ്ടുമായ സി എച്ച് അബ്ദുൾ കരീമിന് ഈ പദവികൾ നൽകിയത് സ്വർണ്ണക്കടത്തിന്റെ മികവ് അടിസ്ഥാനമാക്കിയാണൊയെന്നും 2017ൽ കോയമ്പത്തൂർ എയർപോർട്ടിൽ വെച്ച് പിടിക്കപ്പെട്ടയാളെ സ്വന്തം ജില്ലയിൽ യൂത്ത് ലീഗിന്റെ സെക്രട്ടറിയാക്കിയത് ഫിറോസ് മറന്നു പോയതാണോയെന്നും ഷാജർ ചോദിച്ചു.
Recommended Video
ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നൂറാം വാർഷികം: ചൈനീസ് എംബസ്സിക്ക് മുന്നിൽ പ്രതിഷേധം
ഈ പറഞ്ഞതൊന്നും, നിങ്ങൾ ഡിവൈഎഫ്ഐയ്ക്ക് നേരെ ഉന്നയിക്കുന്നത് പോലെ ആകാശത്തേക്ക് പൊട്ടിക്കുന്ന പൊയ് വെടിയല്ല. യൂത്ത് ലീഗിന്റെ സ്വർണ്ണ കള്ളക്കടത്ത് ബന്ധത്തെ വസ്തുതയുടെയും, തെളിവിന്റെയും അടിസ്ഥാനത്തിൽ തുറന്നു കാട്ടുകയാണ്.
കള്ളപ്പണക്കാർക്കും, സ്വർണ്ണക്കത്തുകാർക്കും കമ്മറ്റികളിൽ റിസർവേഷൻ നൽകിയിട്ടുള്ള പ്രസ്ഥാനമാണ് ഫിറോസിന്റേത്. ഇതിനാൽ തന്നെ പോകുന്ന വഴിയിൽ ഒന്ന് കിടക്കട്ടെ എന്ന ഏർപ്പാട് നിർത്തുന്നതാണ് നല്ലതെന്ന് ഓർമ്മിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റോക്കിഭായ് യാഷിന്റെ ഗൃഹപ്രവേശം: വിശാലമായ വീട്ടില്‍ കുടുംബത്തോടൊപ്പം താരം- ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications