• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

മദ്രസ വിദ്യാർത്ഥികളിൽ നിന്ന് സ്വർണ്ണം തട്ടിയ ഉസ്താദ് പിടിയിൽ: പോക്സോ കേസിലും പ്രതിചേർത്തു!!

 • By Desk

കണ്ണൂർ: മദ്രസ വിദ്യാർത്ഥികളെ കബളിപ്പിച്ച് പണം തട്ടിയ ഉസ്താദിനെക്കുറിച്ചുള്ള വാർത്ത പുറത്തുവരുന്നത് ദിവസങ്ങൾക്ക് മുമ്പാണ്. സ്വ​ർ​ണം ത​ന്നാ​ൽ കു​ട്ടി​ക​ളെ ബാധിച്ചിരിക്കുന്ന ജിന്നുകളെ മാറ്റി ദി​വ്യാ​ത്ഭു​ത ശേ​ഷി​യു​ണ്ടാ​വു​മെ​ന്നും ദൈ​വ​ത്തെ നേ​രി​ൽ കാ​ണാ​മെ​ന്നു​മൊ​ക്കെ പ​റ​ഞ്ഞ‌് ബോ​ധ്യ​പ്പെ​ടു​ത്തി​യാ​ണ‌് ക​ബ​ളി​പ്പിക്ക​ൽ ന​ട​ന്ന​തെ​ന്ന‌് ഉ​ളി​ക്ക​ൽ പോ​ലീ​സി​ൽ ല​ഭി​ച്ച പ​രാ​തി​ക​ളി​ൽ പറയത്. ര​ക്ഷി​താ​ക്ക​ളോ​ട് പരാതിപ്പെടുന്ന കുട്ടികൾക്ക് ഉസ്താദ് മുന്നറിയിപ്പും നൽകിയിരുന്നു. ഇ​ത്ത​ര​ത്തി​ൽ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വീ​ടു​ക​ളി​ൽ നി​ന്ന‌് ന​ഷ്ട​പ്പെ​ട്ട​വ​ർ നൂ​റി​ല​ധി​കം പേ​രു​ണ്ടെ​ന്ന‌ാണ് ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​വ​ർ പ​റയുന്നത്. സംഭവത്തിൽ പരാതി ലഭിച്ചതോടെ പോലീസ് അന്വേഷണം ആരംഭിച്ചതോടെ ഉസ്താദ് അതിർത്തി കടന്നുപോകുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കർണാടകത്തിൽ നിന്ന് ഇയാൾ പിടിയിലാവുന്നത്.

നടി കങ്കണയും മയക്ക് മരുന്ന് വിവാദത്തില്‍; അന്വേഷണത്തിന് ഉത്തരവ്, കുരുക്ക് മുറുക്കി അഭിമുഖം

 പ്രതി പിടിയിൽ

പ്രതി പിടിയിൽ

ദിവ്യാത്ഭുതങ്ങൾ കാണിക്കാമെന്ന് മദ്രസ വിദ്യാർത്ഥികളെ വിശ്വസിപ്പിച്ച് സ്വർണ്ണം തട്ടിയെടുത്ത കേസിൽ മദ്രസ അധ്യാപകൻ അറസ്റ്റിൽ. ഉളിക്കൽ നുച്ചിയാട്ടെ മദ്രസ അദ്യാപകനായ അബ്ദുൾ കരീമാണ് (43) അറസ്റ്റിലായത്. സംഭവത്തോടെ കേരളത്തിൽ നിന്ന് മുങ്ങിയ ഇയാൾ കർണാടകത്തിലെ ഭട്കലിലെ ഒരു പള്ളിയിൽ വെച്ചാണ് പിടിയിലാകുന്നത്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് ഇയാൾ. പുളിക്കൽ എസ്ഐ കെവി നിശിത്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അബ്ദുൾ കരീമിനെ അറസ്റ്റ് ചെയ്തിട്ടുള്ളത്.

ചോദ്യം ചെയ്യുന്നു

ചോദ്യം ചെയ്യുന്നു

ഇരിട്ടി ഡിവൈഎസ്പി സജീഷ് വാഴാളത്തിന്റെ നേതൃത്വത്തിൽ പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.

മദ്രസ വിദ്യാർത്ഥികളെ കബളിപ്പിച്ച് സ്വർണ്ണം തട്ടിയതിന് പുറമേ ഇയാൾക്കെതിരെ നാലോളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. മദ്രസ വിദ്യാർത്ഥിയെ പീഡിപ്പിച്ചെന്ന പരാതിയും ഇയാൾക്കെതിരെയുണ്ട്. ഇതോടെ പോക്സോ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. അബ്ദുൾ കരീം നിരവധി വീടുകളിൽ നിന്ന് സ്വർണ്ണം തട്ടിയെടുത്തതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇക്കാര്യം ഉളിക്കൾ പോലീസും വ്യക്തമാക്കിയിട്ടുണ്ട്.

ജിന്ന് ബാധയെന്ന പേരിൽ

ജിന്ന് ബാധയെന്ന പേരിൽ

മദ്റസാ പഠനത്തിലെ ശ്രദ്ധക്കുറവിന് കാരണം ജിന്ന് ബാധയാണെന്ന് വിശ്വസിപ്പിച്ച് കുട്ടികളെയും രക്ഷിതാക്കളെയും ഒരേ പോലെ വഞ്ചിച്ചാണ് ഉസ്താദ് സ്വർണ്ണവുമായ മുങ്ങിയത്. മദ്രസാ പ​ഠ​ന​ത്തി​നാ​യി വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളെ പലതും പറഞ്ഞ് കബളിപ്പിച്ച് വീ​ടു​ക​ളി​ൽ നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ കൈക്കലാക്കിയിരുന്നത്. 12 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ങ്ങ​ളാ​ണ് ഇ​തു​വ​രെ ന​ഷ്ട​പ്പെ​ട്ട​താ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. നാ​ല് പ​രാ​തി​ക​ളാ​ണ് നേരത്തെ ഉ​സ്താ​ദി​നെ​തി​രെ ല​ഭിച്ചത്. മ​ത​പ​ഠ​ന​ത്തി​നെ​ത്തു​ന്ന കു​ട്ടി​ക​ളെ പ്ര​ലോ​ഭി​പ്പി​ച്ചും ഭ​യ​പ്പെ​ടു​ത്തി​യും മ​ർ​ദ്ദി​ച്ചും വീ​ടു​ക​ളി​ൽ നി​ന്ന‌് സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ വ​രു​ത്തി ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യി​ലാണ് അ​ബ‌്ദു​ൾ​ ക​രീ​മി​നെ​തിരെ ഉ​ളി​ക്ക​ൽ പോ​ലീ​സ് കേ​സെ​ടു​ത്തത്.

cmsvideo
  A video of driver parking the Innova has gone viral across social media | Oneindia Malayalam
   തട്ടിപ്പ് പുറത്തായി

  തട്ടിപ്പ് പുറത്തായി

  വീ​ട്ടി​ലെ​ത്തി​യ ഇ​യാ​ൾ മ​റ്റു​ള്ള​വ​രെ കൊ​ണ്ട‌് ക​ണ്ണ​ട​പ്പി​ച്ച‌് മ​റ്റൊ​രു പെ​ൺ​കു​ട്ടി​യു​ടെ ക​ൺ​മു​ന്നി​ൽ ആ​ഭ​ര​ണം കാ​ട്ടി​ക്കൊ​ടു​ത്തു. പെ​ൺ​കു​ട്ടി​ക്ക‌് ചെ​കു​ത്താ​ന്‍റെ ഉ​പ​ദ്ര​വ​മു​ണ്ടെ​ന്നും സൂ​ക്ഷി​ക്ക​ണ​മെ​ന്നും ഉ​പ​ദേ​ശി​ച്ച​തോ​ടെ​യാ​ണ‌് വീ​ട്ടു​കാ​ർ​ക്കു​ൾ​പ്പെ​ടെ സം​ശ​യം ബ​ല​പ്പെ​ട്ട​ത‌്. തു​ട​ർ​ന്ന‌് പോ​ലീ​സി​ൽ പ​രാ​തി​പ്പെ​ടുകയായിരുന്നു തുടർന്ന് ഉളിക്കൽ പൊലിസ് അന്വേഷണമാരംഭിച്ചതോടെയാണ് ഉസ്താദ് രക്ഷപ്പെടുന്നത്. ഇയാൾ വീരാജ് പേട്ട ഭാഗത്തേക്ക് കടന്നതായി നേരത്തെ പോലീസിന് സൂചന ലഭിച്ചിരുന്നു. ഇതേത്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് . ഉസ്താ് ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ സ്വിച്ച് ഓഫാണെന്ന കണ്ടെത്തിയത്. തുടർന്ന് പള്ളിയിൽ വെച്ച് പിടിയിലാവുകയും ചെയ്തു.

  English summary
  Madraasa teacher arrested in from Karanataka over gold fraud students
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X