ഹരിദാസ് വധം: പ്രതി ഒളിവില്‍ കഴിഞ്ഞ വീടിന് നേരെ ബോംബേറ്, മുഖ്യമന്ത്രിയുടെ വീടിന് സുരക്ഷ വര്‍ദ്ധിപ്പിച്ചു
കണ്ണൂര്‍: പിണറായിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് തൊട്ടടുത്ത് ബോംബേറ്. ഇന്നലെ രാത്രിയുണ്ടായ ബോംബേറിന് പിന്നാലെ മുഖ്യമന്ത്രിയുടെ വീടിന്റെ സുരക്ഷ വര്‍ദ്ധിപ്പിച്ചു. പുന്നോല്‍ ഹരിദാസ് വധക്കേസ് പ്രതി ഒളിവില്‍ കഴിഞ്ഞ വീടിന് നേരെയാണ് ബോംബേറുണ്ടായത്.
പ്രതി നിജില്‍ ദാസിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബോംബേറ്. വീട് അടിച്ച് തകര്‍ത്ത ശേഷമായിരുന്നു ശേഷമായിരുന്നു ബോംബേറ്. അതേസമയം, പ്രതിയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച സുഹൃത്തായ വീട്ടുടമസ്ഥ പി എം രേഷ്മയെ പൊലീസ് അറസ്റ്റ് ചെയ്തു.

മാഹിയിലെ സി പി എം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസ് വധക്കേസിലെ പ്രതിയെ താമസിപ്പിച്ച വീടിന് നേരെയാണ് ഇന്നലെ ബോംബേറ് ഉണ്ടായത്. കഴിഞ്ഞ ദിവസം പിടിയിലായ നിജില്‍ ദാസിനെ ഒളിവില്‍ താമസിപ്പിച്ച പിണറായി പാണ്ട്യാല മുക്കിലെ വീടിന് നേരെയായിരുന്നു ബോംബേറ്.
ബോംബാക്രമണത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഒളിവില്‍ കഴിയാന്‍ സഹായിച്ചതിന് അറസ്റ്റിലായ യുവതി അധ്യാപികയാണ്. ഹരിദാസ് വധത്തിന് പിന്നില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ നിജില്‍ ദാസ് ആണെന്ന് തുടക്കം മുതല്‍ സി പി എം ആരോപിക്കുന്നുണ്ടായിരുന്നു.
ന്യൂമാഹി പുന്നോലിലെ സി പി എം പ്രവര്‍ത്തകന്‍ ഹരിദാസ് വധക്കേസില്‍ മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പുന്നോല്‍ സ്വദേശികളായ പ്രജിത്ത്, പൊച്ചറദിനേശന്‍, പ്രജൂട്ടിയെന്ന പ്രഷീജെന്നവരാണ് കസ്റ്റഡിയിലുള്ളത്. ഇവര്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണെന്നാണ് സൂചന. സംഭവത്തില്‍ ആസൂത്രിത ഗൂഡാലോചന നടന്നുവെന്ന് പൊലിസ് അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. മൂന്ന് തവണ പ്രതികള്‍ ഹരിദാസിനെ വധിക്കാനായി ലക്ഷ്യമിട്ടിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
Recommended Video
കൊല നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ഗൂഢാലോചനയില്‍ പങ്കെടുത്ത ബി ജെ പി വാര്‍ഡ് കൗണ്‍സിലര്‍ ലിജേഷ് അടക്കമുള്ള പ്രതികളെ കസ്റ്റഡിയില്‍ എടുത്തു. സിറ്റി പൊലീസ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ ജില്ലയില്‍ കൊലയാളികള്‍ക്കായി പരിശോധന ശക്തമാക്കി. ഇരയോടുള്ള രാഷ്ട്രീയ വൈരാഗ്യമാണ് അക്രമത്തിലേക്കും കൊലപാതകത്തിലേക്കും നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു.












Click it and Unblock the Notifications