പുതുച്ചേരിയില്‍ നിന്നും മോചനം കൊതിക്കുന്നു മാഹി, ലക്ഷദ്വീപില്‍ ലയിക്കണമെന്ന ആവശ്യം ശക്തമാവുന്നു
തലശേരി: കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയില്‍ നിന്നും വേര്‍പെടാനുളള തയ്യാറെടുപ്പിലാണ് മാഹി യിലെ ജനങ്ങള്‍ 'മാഹിയിലെ 21 റസിഡന്‍സ് അസോസിയേഷനുകളിലും ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ സജീവമായിരിക്കയാണ്. എഴുന്നൂറിലേറെ കിലോമീറ്റര്‍ ദൂരത്തു നില്ക്കുന്ന പുതുച്ചേരിയില്‍ നിന്നുള്ള അവഗണ ഏറെ അനുഭവിച്ചവരാണ് തങ്ങളെന്ന് ഇവര്‍ പറയുന്നു. ഭാഷാപരമായും സാസ്ക്കാരിക പരമായും അടുപ്പമുളള ലക്ഷദ്വീപുമായി മാഹിയെ ലയിപ്പിക്കണമെന്ന ആവശ്യമാണ് മാഹിയിലെ ജനങ്ങളില്‍ നിന്നും ഇപ്പോള്‍ ഉയരുന്നത്.
മാഹിയിലെ റസിഡന്‍സ് അസോസിയേഷന് കൂട്ടായ്മയിലെ ഭൂരിഭാഗം പേരും ലക്ഷദ്വീപൂമായുളള ലയനത്തെയാണ് അനുകൂലിക്കുന്നത്. കേരളത്തിനകത്ത് കിടക്കുന്ന മാഹിയെ കേരളവുമായി ലയിപ്പിക്കണമെന്ന ആവശ്യം ആരും അംഗീകരിക്കുന്നില്ല. കടല്‍ വഴി ലക്ഷദ്വീപിലേക്കുള്ള ദൂരം 342 കിലോമീറ്റര്‍ മാത്രമാണ്. അതുകൊണ്ടു തന്നെ ലക്ഷദ്വീപുമായി ലയിപ്പിച്ച് കേന്ദ്ര ഭരണ പ്രദേശമായി നിലനിര്‍ത്താനാണ് മാഹിക്കാര്‍ ആഗ്രഹിക്കുന്നത്.

പുതുച്ചേരിയില്‍ നിന്നും മാറ്റി ലക്ഷദ്വീപുമായി ബന്ധപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരത്തെ തന്നെ നിവേദനം നല്‍കിയിരുന്നു. അതിന്റെ ഭാഗമായി കേന്ദ്ര ഫിഷറീസ് മന്ത്രി പുരുഷോത്തം രൂപാല നിര്‍മ്മാണത്തിലിരിക്കുന്ന മാഹി ഹാര്‍ബര്‍ സന്ദര്‍ശിച്ചിരുന്നു. പുതുച്ചേരിയില്‍ നിന്നും കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി മാഹി നേരിടുന്ന അവഗണനക്ക് പരിഹാരമാകാന്‍ ലക്ഷദ്വീപുമായുള്ള ലയനം അനിവാര്യമാണെന്ന അഭിപ്രായം ശക്തമാവുകയാണ് വീണ്ടും.
മികച്ച വ്യാപാരബന്ധവും വിനോദസഞ്ചാര വികസനവും അതുവഴി മാഹിക്ക് ലഭിക്കുമെന്നാണ് കരുതുന്നത്. പ്രാദേശിക ഭരണസംവിധാനം ഇല്ലാത്തതും പൊതുവിതരണ സംവിധാനത്തിന്റെ അഭാവവുമെല്ലാം മാഹി ജനതയെ പ്രതീകൂലമായി ബാധിക്കുകയാണ്. ഒരു കാലത്ത് പ്രൗഢികൊണ്ട് വടക്കേ മലബാറില്‍ ശ്രദ്ധേയമായ നഗരമായിരുന്നു മാഹി. മാഹി ആശ്രയിച്ചായിരുന്നു ഇരുഭാഗത്തും കിടക്കുന്ന കണ്ണൂര്‍-കോഴിക്കോട് ജില്ലകളിലെ വ്യാപാരികളും ഉപഭോക്താക്കളും ഇവിടെ എത്തിയിരുന്നത്. എന്നാല്‍ അതെല്ലാം പുതുച്ചേരി സര്‍ക്കാറിന്റെ കെടുകാര്യസ്ഥതകൊണ്ട് അസതമിച്ചിരിക്കയാണെന്നാണ് മാഹിയിലെ വ്യാപാരികള്‍ പറയുന്നത്.
പെട്രോളിനും മദ്യത്തിനും മാത്രം ആശ്രയിക്കുന്ന ഒരു നഗരമായി മാറി മാഹി. കടലും പുഴയും കൊണ്ട് അനുഗ്രഹിക്കപ്പെട്ട മാഹിയില്‍ സഞ്ചാരികളുടെ ഒഴുക്കും കുറഞ്ഞിരിക്കയാണ്. വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന ഇടങ്ങളെല്ലാം പരിപാലന കുറവു മൂലം ആളുകളെ അകറ്റി നിര്‍ത്തുന്ന പ്രവണതയും ശക്തമാണ്.ഒരു ഭരണസംവിധാനം ക്രിയാത്മകമല്ലാത്തതിന്റെ ദുരിതം പേറുകയാണ് ഇന്ന് മാഹിക്കാര്‍. ഇവിടെ നഗരസഭാ തെരഞ്ഞെടുപ്പ് നടന്നിട്ട് തന്നെ വര്‍ഷങ്ങളായി.
പഴയ മാഹിയുടെ പ്രതാപവും ഐശ്വര്യവും വീണ്ടെടുക്കാന്‍ പുതുച്ചേരിയുടെ ഭൂപടത്തില്‍ നിന്നും മാഹിയെ മാറ്റുക മാത്രമേ വഴിയുള്ളൂവെന്ന് വിശ്വസിക്കുകയാണ് ഇവിടുത്തെ ജനത. ലോകസഭാ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതോടെ മാഹിയെ ലക്ഷദ്വീപുമായി ലയിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ ദേശീയ തലത്തില്‍ കൊണ്ടു വരാണ് സഘാടകര്‍ ശ്രമിക്കുന്നതെന്ന് ജനശബ്ദം മാഹിയെന്ന സംഘടനയുടെ ഭാരവാഹിയായ പി.കെ റഫീഖ് പറഞ്ഞു.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications