കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാഹി തിരുനാള്‍ മഹോത്സവത്തിന് അഞ്ചിന് കൊടിയേറും

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: വടക്കേ മലബാറിലെ ദേശീയോത്സവമായ മാഹി സെന്റ് തെരേസാസ് തീര്‍ത്ഥാടന കേന്ദ്രത്തിലെ 18 ദിവസം നീണ്ടു നില്‍ക്കുന്ന തിരുനാള്‍ മഹോത്സവം ഒക്ടോബര്‍ 5ന് ആരംഭിക്കും. ഉത്സവ ദിവസങ്ങളില്‍ ഇടവക വികാരി ഡോ. ജെറോം ചിങ്ങന്തറ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഒക്ടോബര്‍ 5ന് പള്ളി അങ്കണത്തില്‍ രാവിലെ 11.30 ന് കൊടിയേറും.

 പ്രചാരണത്തില്‍ നിന്ന് മുങ്ങി നേതാക്കള്‍... മുന്നില്‍ രാഹുലും പ്രിയങ്കയും മാത്രം, കാരണം ഇതാണ് പ്രചാരണത്തില്‍ നിന്ന് മുങ്ങി നേതാക്കള്‍... മുന്നില്‍ രാഹുലും പ്രിയങ്കയും മാത്രം, കാരണം ഇതാണ്

ഇടവക വികാരി ഡോ. ജെറോം ചിങ്ങന്തറയുടെ മുഖ്യ കാര്‍മ്മികത്വത്തിന്‍ ഉച്ചയ്ക്ക് 12ന് ആള്‍ത്താരയിലെ രഹസ്യ അറയില്‍ സൂക്ഷിച്ച വിശുദ്ധ അമ്മ ത്രേസ്യ പുണ്യവതിയുടെ തിരുസ്വരൂപം പുറത്തെടുത്ത് പ്രത്യേകം സജ്ജമാക്കിയ പീഠത്തില്‍ പൊതുവണക്കത്തിനായി ഇടവക വികാരി പ്രതിഷ്ഠിക്കുന്നതോടെ തിരുനാള്‍ മഹോത്സവത്തിന് തുടക്കമാവും. വൈകുന്നേരം 5.30 ജപമാല. 6.00 സാഘോഷ ബലി കാര്‍മ്മികന്‍ കോഴിക്കോട് രൂപത വികാരി വെരി. റവ. മോണ്‍. തോമസ് പനയ്ക്കല്‍.

mahechurch-1

തുടര്‍ ദിവസങ്ങളില്‍ വിവിധ രൂപതകളിലെ മെത്രാന്‍മാര്‍ പങ്കെടുക്കുന്ന വിവിധ ഭാഷകളില്‍ ദിവ്യബലികള്‍ ഉണ്ടായിരിക്കും. പ്രധാന തിരുനാള്‍ ദിനമായ 14ന് ജപമാല, സാഘോഷ ബലി എന്നിവയ്ക്ക് പുറമേ വൈകിട്ട് 7 മണിക്ക് മയ്യഴി അമ്മയുടെ ദീപാലംകൃതമായ തിരു സ്വരൂപം വഹിച്ചുകൊണ്ടുള്ള നഗര പ്രദക്ഷിണം. 15 ന് തിരുനാള്‍ ദിനത്തില്‍ പുലര്‍ച്ചെ 2 മുതല്‍ രാവിലെ 7 വരെ ദേവാലയത്തിന് മുന്നില്‍ സെമിത്തേരി റോഡ് ജംഗ്ഷന്‍ മുതല്‍ പള്ളിവരേ ശയന പ്രദക്ഷിണം നടക്കും.

രാവിലെ 10.15ന് കോഴിക്കോട് രൂപതാ മെത്രാന്ന് റയില്‍വേ സ്റ്റേഷന്‍ റോഡ് ജംഗ്ഷനില്‍ സ്വീകരണം. തുടര്‍ന്ന് 10.30ന് മെത്രാന്‍ന്റെ കാര്‍മ്മികത്വത്തില്‍ പൊന്തിഫിക്കല്‍ ദിവ്യബലി നടക്കും. വൈകുന്നേരം 5ന് മേരി മാതാ കമ്മ്യൂണിറ്റി ഹാളില്‍ സുഹൃദ് സംഗമവും നടക്കും. 22ന് മഹോത്സവത്തിന്റെ സമാപനം. 22ന് സമാപന ദിവസം രാവിലെ 10.15ന് കണ്ണൂര്‍ രൂപതയുടെ അഭിവന്ദ്യ അധ്യക്ഷന് സ്വീകരണം നല്‍കും. ഇടവക വികാരി ഡോ. ജെറോം ചിങ്ങന്തറ, പാരിഷ് പാസ്റ്ററല്‍ സെക്രട്ടറി സജി സാമുവല്‍, സഹവികാരിമാരായ ഫാ. ജിതിന്‍ ജോണ്‍, ജോസ് ബേസില്‍ ഡിക്രൂസ്, മാര്‍ട്ടിന്‍ കൊയിലോ, ആന്റണി റോമി, ജീണ്‍സണ്‍ കൊട്ടാരം, ബിജു തോമസ്, ഡിക്‌സണ്‍ വര്‍ഗ്ഗീസ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

English summary
Mahe thirunal on October 5th
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X