കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആദിവാസി പെണ്‍കുട്ടിക്കു നേരെ കൈക്രിയ... പൂജാരിയായ പാര്‍ട്ടി നേതാവിനെ സിപിഎം പുറത്താക്കി, മഹേഷ് പണിക്കര്‍ക്ക് ഒടുവില്‍ പാര്‍ട്ടിയുടെ ഒടിക്രിയ!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: മദ്യലഹരിമൂത്ത് ആദിവാസി പെണ്‍കുട്ടിയെ കയറിപിടിക്കുകയും മാനഭംഗം ചെയ്യാന്‍ ശ്രമിക്കുകയും ചെയത സി.പി. എം നേതാവിനെ സംഭവം വിവാദമായതിനെ തുടര്‍ന്ന് പാര്‍ട്ടി ഗത്യന്തരമില്ലാതെ പുറത്താക്കി. ചെറുവാഞ്ചേരിയിലെ സി.പി. എം ബ്രാഞ്ച് സെക്രട്ടറി പൂവത്തൂരിലെ മഹേഷ് പണിക്കറെയാ(42)ണ് പുറത്താക്കി കൊണ്ടു കഴിഞ്ഞദിവസം കണ്ണൂര്‍ ജില്ലാകമ്മിറ്റി വാര്‍ത്താകുറിപ്പിറക്കിയത്.

<strong><br>രാഹുലിനെതിരെ കച്ചമുറുക്കി ഇടത് മുന്നണി.... 7 നിയമസഭാ സീറ്റുകളില്‍ നീക്കങ്ങള്‍ ഇങ്ങനെ</strong>
രാഹുലിനെതിരെ കച്ചമുറുക്കി ഇടത് മുന്നണി.... 7 നിയമസഭാ സീറ്റുകളില്‍ നീക്കങ്ങള്‍ ഇങ്ങനെ

ഇയാളെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും സംഘടനാവിരുദ്ധമായ പ്രവര്‍ത്തനം നടത്തിയതിനു പുറത്താക്കിയതായി ജില്ലാകമ്മിറ്റിയുടെ അറിയിപ്പില്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച രാത്രി പത്തുമണിയോടെയാണ് കണ്ണവത്ത് ഒരു ആദിവാസി കോളനിയില്‍ ദുര്‍മന്ത്രവാദത്തിനായി മഹേഷ് പണിക്കരും രണ്ടു സഹായികളുമെത്തിയത്. ആദിവാസി ഗോത്രാചാരപ്രകാരമുള്ള മന്ത്രവാദമാണ് അവിടെ നടത്തിയത്. പൂജയ്‌ക്കൊപ്പം സേവിക്കാന്‍ വാറ്റുചാരായവുമുണ്ടായിരുന്നു.

Mahesh Paniker

പെണ്‍കുട്ടിയുടെ രക്ഷിതാക്കളും മറ്റും അവിടെയുണ്ടായിരുന്നു. പൂജമൂത്തപ്പോള്‍ മദ്യം സേവിച്ചു നിലകെട്ടമഹേഷ് പണിക്കര്‍ വീടിനകത്തുപോവുകയും മുറിയില്‍ കയറി പെണ്‍കുട്ടിയോട് പച്ചവെള്ളം കുടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. അടുക്കളയില്‍ പോയി വെള്ളം കൊണ്ടുവന്ന പെണ്‍കുട്ടിയെ മുറിയിലേക്ക് വിളിച്ചുവരുത്തി കതകടച്ച് പൂജാരി കയറിപ്പിടിക്കുകയായിരുന്നു. പെണ്‍കുട്ടിയെ മൃഗീയമായി അക്രമിച്ച ഇയാളുടെ കരങ്ങളില്‍നിന്നും രക്ഷനേടാന്‍ ശ്രമിക്കുന്നതിനോടെ വലിയ തോതില്‍ പിടിവലിയുണ്ടായി.

ശബ്ദമുണ്ടാകാതിരിക്കാന്‍ പെണ്‍കുട്ടിയുടെ വാപൊത്തിപിടിക്കാനും ശ്രമിച്ചു. ഇയാളുടെ കൈക്ക് കടിച്ചതിനു ശേഷം കുതറിയോടിയ പെണ്‍കുട്ടി പുറത്തുണ്ടായിരുന്ന രക്ഷിതാക്കളെ വിവരമറിയിക്കുകയും ഓടിക്കൂടിയെത്തിയ അയല്‍വാസികളുടെ സഹായത്തോടെ ഇവര്‍ മഹേഷ് പണിക്കറെ പിടികൂടുകയുമായിരുന്നു. ബന്ധുക്കളും കോളനിക്കാരും ഇയാളെ പിന്നീട് പൊതിരെതല്ലി. പിതാവിനൊപ്പം കണ്ണവം പൊലിസ സ്‌റ്റേഷനിലെത്തിയ മഹേഷ് പണിക്കര്‍ക്കെതിരെ പൊലിസ് പോക്‌സോ കേസെടുത്തു.

തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന ഇയാളെ പിന്നീട് പൊലിസ് അറസ്റ്റു ചെയ്തു.കോടതി റിമാന്‍ഡ് ചെയ്ത പ്രതി ഇപ്പോള്‍ ജയിലിലാണ്.ചെറുവാഞ്ചേരിയില്‍ ബി.ജെ.പി, ആര്‍. എസ്. എസ് സംഘത്തിനോട് ഇഞ്ചോടിഞ്ചു പോരാടിയാണ് മഹേഷ് പണിക്കറുടെ നേതൃത്വത്തില്‍ സി.പി. എം വേരുറപ്പിച്ചത്. പാര്‍ട്ടി നേതാക്കള്‍ക്കു പ്രിയങ്കരനായ ഇയാളുടെ നേതൃത്വത്തിലാണ് അവിടെ എ.കെ.ജി സ്മാരക ക്ലബും പാര്‍ട്ടി ഓഫിസും സ്ഥാപിച്ചത്.

സി. പി. എം സംസഥാനനേതാക്കളാണ് ഇതിന്റെ ഉദ്ഘാടനത്തിനെത്തിയത്. പാര്‍ട്ടിയുടെ പ്രാദേശിക നേതാവ് പീഡനകേസില്‍ കുടുങ്ങിയത് ഈ മേഖലയില്‍ സി.പി. എമ്മിനെതിരെ പ്രചരണായുധമാക്കി ആര്‍. എസ്. എസ് ഉപയോഗിക്കുകയാണ്. ഇതു തടയുന്നതിനാണ് അടിയന്തിരമായി അവൈയ്‌ലബര്‍ ജില്ലാകമ്മിറ്റി ചേര്‍ന്നു ഇയാളെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനത്തു നിന്നും പുറത്താക്കിയത്.

English summary
Mahesh Paniker was expelled from the CPM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X