കക്കാട് ബുള്ളറ്റ് മോഷണം: വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവേ പ്രതിയെ പൊലിസ് പിടികൂടി
കണ്ണൂര്‍: സ്വകാര്യ ആശുപത്രി ജീവനക്കാരന്റെ കക്കാട്ടെ വീട്ടില്‍ നിര്‍ത്തിയിട്ട ബുള്ളറ്റ് മോഷണ കേസിലെ മുഖ്യപ്രതിയെ വിദേശത്തേക്ക് കടക്കാന്‍ ശ്രമിക്കവെ ബെംഗളൂരു വിമാനത്താവളത്തില്‍ വെച്ച് പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സിറ്റിയിലെ മുഹമ്മദ് റിസ എന്ന റിസ്സാട്ടിയെയാണ് ടൗണ്‍ സി.ഐ ബിനു മോഹനനും സംഘവും അറസ്റ്റ് ചെയ്തത്. ദുബായിലേക്ക് കടക്കാന്‍ വിസയും ടിക്കറ്റുമെടുത്ത് ബെംഗളുരു എയര്‍പോര്‍ട്ടില്‍ നില്‍ക്കവെയാണ് പ്രതിയെ പിടികൂടിയത്.
ഇയാള്‍ക്കെതിരെ വധശ്രമം ഉള്‍പ്പടെയുള്ള ക്രിമിനല്‍ കേസുകള്‍ കണ്ണൂര്‍ ടൗണ്‍, സിറ്റി സ്റ്റേഷനുകളിലുണ്ടെന്ന് പൊലിസ് പറഞ്ഞു. കണ്ണൂരിലെ സ്വകാര്യ ആശുപത്രി ജീവനക്കാരന്റെ ബുള്ളറ്റ് ബൈക്ക് കക്കാട്ടെ താമസസ്ഥലത്തു നിന്നും മോഷണം നടത്തിയ കേസിലാണ് അറസ്റ്റ്. കൂട്ടുപ്രതികളായ സിറ്റി തായത്തെരുവിലെ വല്ലത്ത് ഹൗസില്‍ വി.അജാസ് (36) കണ്ണൂക്കര രാമയ്യ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ആര്‍. മുനവീര്‍ (24) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

താമസ സ്ഥലത്തിന്നടുത്തുള്ള സിസിടിവികളില്‍ നിന്നുമുള്ള ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. എന്നാല്‍ ഇതിനു ശേഷം മുഖ്യപ്രതി ഒളിവിലായിരുന്നു. എസ്.ഐ നസീബ്, എ എസ്.ഐ അജയന്‍, രഞ്ചിത്ത്, വിനില്‍ എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. കണ്ണൂര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരന്റെ ബുളളറ്റാണ് പ്രതികള്‍ രാത്രിയില്‍ ആരുമറിയാതെ കവര്‍ന്നത്.
സംഭവദിവസം അര്‍ധരാത്രിയോടെ വീട്ടിലെത്തിയ സംഘം വീടിനു മുന്‍പില്‍ നിര്‍ത്തിയിട്ട ബുളളറ്റ് ഗേറ്റ് തുറന്നതിനു ശേഷം ഡ്യൂപ്ളിക്കേറ്റ് താക്കോല്‍ ഉപയോഗിച്ചു കൊണ്ടു പോവുകയായിരുന്നു. പിറ്റേദിവസമാണ് വീട്ടുടമ മോഷണം നടന്ന വിവരമറിയുന്നത്. ഇതേ തുടര്‍ന്നാണ് കണ്ണൂര്‍ ടൗണ്‍ പൊലിസില്‍ പരാതി നല്‍കിയത്.
വീടിന് സമീപത്തു നിന്നും പൊലിസിന് ലഭിച്ച സിസിടിവി ദൃശ്യങ്ങളാണ് പൊലിസിന് നിര്‍ണായക തെളിവായി മാറിയത്. കണ്ണൂര്‍ ടൗണ്‍ ഇന്‍സ്പെക്ടര്‍ വിനുമോഹന്റെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്. തുടക്കത്തില്‍ തന്നെ ആദ്യരണ്ടു പ്രതികളെ പിടികൂടാന്‍ പൊലിസിന് കഴിഞ്ഞതോടെ ഇവരില്‍ നിന്നും ലഭിച്ച വിവരം പ്രകാരം മുഖ്യപ്രതിയെ തിരിച്ചറിയാനും പിടികൂടാനും സാധിച്ചു












Click it and Unblock the Notifications