കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാനൂരിലെ മയക്കുമരുന്ന് വേട്ട: മുഖ്യപ്രതി പോലീസ് വലയില്‍, അറസ്റ്റിലായത് കോഴിക്കോട് സ്വദേശികൾ!!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പാനൂരില്‍ ഒരു കോടി രൂപയും മയക്കുഗുളികകളും പിടികൂടിയ കേസില്‍ മുഖ്യകണ്ണിയെ പോലീസ് തിരിച്ചറിഞ്ഞു. വേറ്റുമ്മല്‍ സ്വദേശി അനീസാണ് ലഹരി വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ചതിന്റെ പിന്നിലെന്നാണ് പോലീസിന് വിവരം ലഭിച്ചത് . ഇയാള്‍ ലഹരി വസ്തുക്കള്‍ കടത്താന്‍ ശ്രമിച്ച കേസില്‍ മുന്‍പും പോലീസ് പിടിയിലായിട്ടുണ്ട്. ഇയാള്‍ വീണ്ടും പൊലിസിന്റെ വലയിലായെന്നാണ് സൂചന.

പികെ രാഗേഷ് ഉള്‍പ്പെടെ മൂന്നുപേരെ കോണ്‍ഗ്രസില്‍ തിരിച്ചെടുത്തു; സുധാകരനെ അനുനയിപ്പിച്ചത് പാച്ചേനിപികെ രാഗേഷ് ഉള്‍പ്പെടെ മൂന്നുപേരെ കോണ്‍ഗ്രസില്‍ തിരിച്ചെടുത്തു; സുധാകരനെ അനുനയിപ്പിച്ചത് പാച്ചേനി

അനീസിന്റെ വാഹനം പോലീസ് തിരിച്ചറിയുന്നതിനാല്‍ മറ്റൊരു വാഹനത്തില്‍ എത്തിച്ച് കൈമാറാനുള്ള ശ്രമത്തിനിടയിലാണ് വാഹനവും സംഘവും പോലീസ് പിടിയിലാകുന്നത് . അനീസിനു വേïിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു . കേസില്‍ സെയ്താര്‍ പള്ളി സ്വദേശികളായ അച്ചാറത്ത് റോഡിലെ നജീബ് , പ്രസന്നഭവന്‍ സച്ചിന്‍, കോഴിക്കോട് എരഞ്ഞിപ്പാലം സ്വദേശി സുമേഷ് എന്നിവരാണ് പോലീസ് പിടിയിലായത് . ഒക്ടോബര്‍ നാലിന് പുലര്‍ച്ചെ പാത്തിപാലത്ത് വച്ച് വാഹന പരിശോധന നടത്തിയപ്പോള്‍ ഇവരുടെ ഡസ്റ്റര്‍ കാര്‍ പരിശോധിക്കുകയും സീറ്റിന്റെ പുറകില്‍ ഒരു കോടി രൂപയും സ്റ്റാമോ റോക്‌സിവോന്‍ എന്ന മയക്ക് ഗുളികകളും മയക്ക് മരുന്ന് വലിക്കാന്‍ ഉപയോഗിക്കുന്ന ഒരു ട്യൂബുമാണ് കണ്ടെത്തിയത്.

arrested1-15619

ഇതിനിടെ പാനൂരില്‍ വിദ്യാര്‍ഥികളിലും യുവജനങ്ങളിലും വ്യാപകമായ മയക്കുമരുന്ന് ഉപയോഗിത്തിനെതിരെ മഹല്ല് കമ്മിറ്റികളും സന്നദ്ധസംഘടനകളും പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. പൊലിസും എക്‌സൈസുമായി കൈക്കോര്‍ത്താണ് ഇവരുടെ പ്രവര്‍ത്തനം.കുടുംബയോഗങ്ങള്‍ വിളിച്ചു ചേര്‍ത്തും വിദ്യാര്‍ഥികള്‍ക്കു ബോധവത്കരണ ക്യാംപുകള്‍ നടത്തിയും മയക്കുമരുന്ന് ഉപയോഗം നിരുത്സാഹപ്പെടുത്തുകയാണ് ലക്ഷ്യം.

English summary
Main acused in Panoor drug case surrenderes before police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X