യുഡിഎഫ് മാന്യതയില്ലാത്ത വിമര്‍ശനം നടത്തി സ്വയം അപഹാസ്യരാകുന്നു: പന്ന്യന്‍ രവീന്ദ്രന്
തലശ്ശേരി: എല്‍ഡിഎഫിനെ പൊളിക്കാമെന്നത് ബി ജെ പി യുടെയും യുഡിഎഫിന്റെയും വ്യാമോഹം മാത്രമാണെന്ന് സി പി ഐ ദേശീയ കണ്ട്രോള് കമ്മീഷന് ചെയര്മാന് പന്ന്യന്‍ രവീന്ദ്രന്. സി പി ഐ ജില്ലാ സമ്മേളന പൊതു സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ കുതിര കച്ചവടം നടത്തി ഭരണം നേടാമെന്ന് കരുതിയ ബിജെപിക്കും അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ഭരണം തിരികെ പിടിക്കാമെന്ന് കരുതിയ യു ഡി എഫിനും ജനം തന്നെ തിരിച്ചടി നല്കി. ഭരണമെന്നത് സ്വപ്നം മാത്രമായി പോകുമോയെന്ന് ചിന്തിക്കുന്ന യുഡിഎഫ്, ബോധം നഷ്ടപ്പെട്ട് മാന്യതയില്ലാതെ വിമര്‍ശനം നടത്തി സ്വയം പരിഹാസ്യരാവുകയാണെന്നും അദ്ദേഹം വിമർശിച്ചു.

രാജ്യത്തെ ജനങ്ങള്‍ ഉറ്റു നോക്കുന്നത് കേരളത്തിലെ എല്‍ ഡി എഫിനെയാണ്.ഇന്ത്യ മഹാരാജ്യത്തെ ഹിന്ദു രാഷ്ട്രമക്കാനുള്ള തീവ്ര പരിശ്രമത്തില്‍ എട്ട് വര്‍ഷവും അധികാരത്തില്‍ നിന്ന മോദി സര്‍ക്കാര്‍.
അധികാരസിരാകേന്ദ്രങ്ങളെ അവരുടെ താല്പര്യത്തിനനുസരിച്ച് പ്രവര്‍ത്തിപ്പിക്കുകയാണ്. സമ്പന്നര്‍ മാത്രം ജീവിച്ചാല്‍ മതിയെന്ന ചിന്തയാണ് കേന്ദ്രം ഭരിക്കുന്നവര്‍ക്ക്. അതു കൊണ്ട് തന്നെ അവര്‍ ഒരു വശത്ത് ജനദ്രോഹ നയങ്ങള്‍ തുടരുകയും മറുവശത്ത് രാജ്യത്തെ വിറ്റുതുലക്കാന്‍ മുതലാളിമാര്‍ക്ക് അവസരം നല്‍കുകയും ചെയ്യുന്നു. എല്‍ഡിഎഫിനോട് ജനങ്ങള്‍ ആകൃഷ്ടരാകാന്‍ കാരണം മുന്നണിയുടെ പ്രവര്‍ത്തനം അധ്വാനിക്കുന്നവര്‍ക്കും പാവപ്പെട്ടവര്‍ക്കും വേണ്ടിയാണെന്ന തിരിച്ചറിവ് കൊണ്ടാണ്. കേന്ദ്രഭരണത്തിന് ബദലായി മതനിരപേക്ഷ സഖ്യം മുന്നോട്ട് വരണം. കോണ്‍ഗ്രസിന് ഈ സഖ്യത്തോട് യോജിക്കാനാവുമെന്ന് തോന്നുന്നില്ല. നാഥനില്ലാത്ത കളരി പോലെയാണ് കോണ്‍ഗ്രസിന്റെ അവസ്ഥയെന്നും പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ പി സന്തോഷ് കുമാര്‍ അധ്യക്ഷനായി.
.സി പി ഐ മുന്‍ ജില്ലാ സെക്രട്ടറി സി രവീന്ദ്രന് പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളനത്തിന് തുടക്കമായത്.വിവിധ കേന്ദ്രങ്ങളില്‍ നിന്നും പുറപ്പെട്ട പതാക - കൊടിമര ജാഥകള്‍ സംഗമിച്ച് പൊതുസമ്മേളന നഗരിയായ എ ബാലകൃഷ്ണന് നഗരിയില്‍ പ്രവേശിച്ചു. പതാക ജാഥ സംസ്ഥാന എക്സി. അംഗം സി എന്‍ ചന്ദ്രന് പാറപ്രത്ത് ഉദ്ഘാടനം ചെയ്തു. കേരള മഹിളാ സംഘം സംസ്ഥാന ജോ.സെക്രട്ടറി എന്‍ ഉഷ പതാക ഏറ്റുവാങ്ങി. തലശ്ശേരി ജവഹര്‍ ഘട്ടില്‍ നിന്നും സംസ്ഥാന എക്സി. അംഗം സി പി മുരളി കൊടിമര ജാഥ ഉദ്ഘാടനം ചെയ്തു. എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണന് കൊടിമരം ഏറ്റുവാങ്ങി. പൊതുസമ്മേളനം ദേശീയ കണ്ട്രോള് കമ്മീഷന് ചെയര്മാന് പന്ന്യന്‍ രവീന്ദ്രന് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ. പി സന്തോഷ് കുമാര്‍ എം പി അധ്യക്ഷനായി. സംസ്ഥാന അസി.സെക്രട്ടറി സത്യന് മൊകേരി, സംസ്ഥാന എക്സി.അംഗം സി എന്‍ ചന്ദ്രന്, സംസ്ഥാന കണ്ട്രോള് കമ്മീഷന് ചെയര്മാന് സി പി മുരളി, കേരള മഹിളാസംഘം സംസ്ഥാന സെക്രട്ടറി അഡ്വ. പി വസന്തം, സി പി ഐ സംസ്ഥാന കൗണ്‍സിലംഗം സി പി സന്തോഷ് കുമാര്‍, ജില്ലാ അസി.സെക്രട്ടറി കെ ടി ജോസ് എന്നിവര്‍ പ്രസംഗിച്ചു.
സ്വാഗത സംഘം ചെയര്മാന് സി.പി.ഷൈജന്‍ സ്വാഗതവും ജനറല്‍ കണ്‍വീനര്‍ അഡ്വ.എം.എസ്.നിഷാദ് നന്ദിയും പറഞ്ഞു. ഇന്ന് കാലത്ത് ഒമ്പതരക്ക് പ്രദീപ് പുതുക്കുടി നഗറില്‍ (ഓറിയ ഓഡിറ്റോറിയം-എരഞ്ഞോളി ചുങ്കം) നടക്കുന്ന പ്രതിനിധി സമ്മേളനം സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഉദ്ഘാടനം ചെയ്യും. രണ്ടിന് പ്രതിനിധിസമ്മേളനം തുടരും.
-
പുതിയ വീട് വാങ്ങാൻ സാധിക്കും, സാമ്പത്തിക ഇടപാടുകൾ സൂക്ഷിക്കുക, തൊഴിലിൽ നഷ്ടം, സാമ്പത്തിക വാരഫലം -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
സ്വർണ വില ഇനി പരമാവധി പോയാൽ 1.10 ലക്ഷം വരെ..ഈ വർഷം 2 ലക്ഷമൊന്നും ആകില്ല; പ്രവചനം -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
പാലക്കാട് രമേഷ് പിഷാരടി തൂക്കും, തൃത്താല ബൽറാം തിരിച്ച് പിടിക്കും, ശോഭ പിന്നെയും തോൽക്കും, മനോരമ സർവ്വേഫലം -
'500 രൂപയില്‍ തുടങ്ങിയ പിഷാരടി ദിവസവും ഒന്നര ലക്ഷം വാങ്ങാന്‍ ആരംഭിച്ചു'; ആ വളര്‍ച്ച അസൂയാവഹം -
'ഒറ്റയ്ക്ക് വഴി വെട്ടി വന്നവളാണ്, അതിന്റെ അഹങ്കാരം നല്ലോണമുണ്ട്', തെറിവിളികളോട് നടി ലക്ഷ്മി പ്രിയ -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
പിണറായി 3.0 സാധ്യമോ? മധ്യ കേരളത്തിൽ യുഡിഎഫ് മുന്നേറ്റമുണ്ടാക്കും; ഇടത് കോട്ടകൾ വീഴുമെന്ന് സർവേ -
ഇറാനിൽ അമേരിക്കൻ സൈന്യം വന്നാൽ റഷ്യ ഇടപെടും? പ്രഖ്യാപനത്തിൽ നടുങ്ങി ലോകം -
ബെംഗളൂരു ജീവിതം കൈപ്പൊള്ളിക്കും; വെള്ളം മുതൽ വൈദ്യുതി വരെ എല്ലാത്തിനും നാളെ മുതൽ വില ഉയരും












Click it and Unblock the Notifications