കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലബാർ റിവർ ക്രൂയിസ് ടുറിസം പദ്ധതി: ഉദ്ഘാടനത്തിനൊരുങ്ങി രണ്ട് ബോട്ട് ടെർമിനലുകൾ

  • By Desk
Google Oneindia Malayalam News

പയ്യന്നൂർ: കണ്ണൂരിൽ ഇനി വളപട്ടണം പുഴയുടെ സൗന്ദര്യം ആസ്വദിച്ച് വിനോദ സഞ്ചാരികൾക്ക് സഞ്ചരിക്കാം. ജില്ലയുടെ ടൂറിസം രംഗത്തെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതിയാണ് ഒരുങ്ങി കൊണ്ടിരിക്കുന്നത്. മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതിയുടെ ഭാഗമായി പറശ്ശിനിക്കടവിലും പഴയങ്ങാടിയിലും അത്യാധുനിക ബോട്ട് ടെർമിനൽ നിർമാണമാണ് പൂർത്തിയായത്. ഇതിനായുള്ള അവസാനഘട്ട മിനുക്കുപണികളാണ്‌ നടക്കുന്നത്‌. ‌ടെർമിനലുകൾ ഉദ്‌ഘാടനം ചെയ്യുന്നതോടെ പറശ്ശിനിക്കടവുമുതൽ പഴയങ്ങാടിവരെയുള്ള ആദ്യ ക്രൂസ്‌ ടൂറിസം പദ്ധതിക്കും തുടക്കമാകും.

ഭാര്യയെ സംശയം, എല്ലാം മുൻകൂട്ടി നിശ്ചയിച്ചു; ആദ്യം പറഞ്ഞത്..; പിഞ്ചുകുഞ്ഞിന്റെ കൊലയിൽ വെളിപ്പെടുത്തൽഭാര്യയെ സംശയം, എല്ലാം മുൻകൂട്ടി നിശ്ചയിച്ചു; ആദ്യം പറഞ്ഞത്..; പിഞ്ചുകുഞ്ഞിന്റെ കൊലയിൽ വെളിപ്പെടുത്തൽ

മാഹി മുതൽ ചന്ദ്രഗിരിവരെ ഉത്തരകേരളത്തിലെ നദികളെയും കായലുകളെയും ബന്ധപ്പെടുത്തിയുള്ള വിനോദ വിജ്ഞാന ജലയാത്രയാണ്‌ മലനാട് മലബാർ റിവർ ക്രൂസ് ടൂറിസം പദ്ധതി വിഭാവനം ചെയ്യുന്നത്‌. മലബാറിന്റെ ചരിത്രവും സംസ്കാരവും വൈവിധ്യമാർന്ന കലാരൂപങ്ങളും മനംമയക്കുന്ന ജൈവസമ്പത്തും കാർഷിക വിഭവങ്ങളും പ്രകൃതിയോടിണങ്ങിയ തനത് ഗ്രാമീണ ജീവിത രീതികളും വിനോദസഞ്ചാരികളെ പരിചയപ്പെടുത്തുന്ന ബൃഹത്തായ ടൂറിസം വികസന പദ്ധതിയാണിത്‌. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ സഹായത്തോടെ സംസ്ഥാന ടൂറിസം വകുപ്പാണ്‌ പദ്ധതി ആവിഷ്‌കരിച്ച്‌ നടപ്പാക്കുന്നത്‌.

 rivercruisekannur-1


അത്യാധുനിക സൗകര്യങ്ങളോടുകൂടിയ ബോട്ട് ടെർമിനലാണ്‌ പറശ്ശിനിക്കടവിൽ പൂർത്തിയാക്കിയത്‌. പറശ്ശിനിക്കടവ്‌ മുത്തപ്പൻ ക്ഷേത്രത്തിന്‌ സമീപം, അതേ വാസ്‌തുവിദ്യാ മാതൃകയിലാണ്‌ ബോട്ടുജെട്ടിയും. ക്ഷേത്രത്തിന്റെ മുൻവശത്തുകൂടി പ്രവേശനം സാധ്യമാക്കുന്ന രീതിയിൽ പുഴയിലൂടെ നടപ്പാതയും ഒരുക്കിയിട്ടുണ്ട്. കരിങ്കൽ ഇരിപ്പിടങ്ങളും സൗരോർജ വിളക്കുകളുമുപയോഗിച്ച് നടപ്പാതയും ബോട്ട് ടെർമിനലും അലങ്കരിക്കും. പഴയങ്ങാടി ബോട്ട്‌ ടെർമിനലും ഉദ്‌ഘാടനത്തിന്‌ സജ്ജമായി.

പറശ്ശിനിക്കടവ്–പഴയങ്ങാടി ജലഗതാഗതം പുനരുജ്ജീവിപ്പിക്കുന്നതിനുകൂടി ഉദ്ദേശിച്ചാണ്‌ ആദ്യഘട്ടത്തിൽ പറശ്ശിനിക്കടവിലും പഴയങ്ങാടിയിലും ബോട്ട് ടെർമിനൽ നിർമിക്കാൻ തീരുമാനിച്ചത്‌. ഇതിനായി സംസ്ഥാന വിനോദസഞ്ചാര വകുപ്പ് ഏഴുകോടി രൂപയുടെ ഭരണാനുമതിയാണ്‌ നൽകിയത്‌. ഉൾനാടൻ ജലഗതാഗത വകുപ്പിനാണ്‌ നിർമാണ ചുമതല.

പറശ്ശിനിക്കടവ് മുതൽ പഴയങ്ങാടിവരെ ക്രൂസ് പദ്ധതി നിലവിൽവരുന്നത്‌ മലബാറിലെ വിനോദ സഞ്ചാരവികസനത്തിൽ നിർണായക കുതിപ്പിനു വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ. മലപ്പട്ടംവരെയുള്ള രണ്ടാംഘട്ട ക്രൂസിനുള്ള നിർമാണ‌ പ്രവർത്തനങ്ങളും നടന്നു വരികയാണ്. എൽഡിഎഫ് സർക്കാരിന്റെ സ്വപ്ന പദ്ധതിയാണിത്.

English summary
Malabar River cruis scheme: Two boat terminals prepares for inauguration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X