കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വടക്കെ മലബാറില്‍ ഇനി ജലടൂറിസത്തിന്റെ നാളുകള്‍: മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിയുടെ ആദ്യഘട്ട ഉദ്ഘാടനം

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: വടക്കെ മലബാറില്‍ ജലടൂറിസത്തിന്റെ അനന്തസാധ്യതകള്‍ തുറന്നിട്ട് മലബാര്‍ റിവര്‍ക്രൂയിസ് പദ്ധതിയൊരുങ്ങുന്നു. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ജലാശയങ്ങളെ ബന്ധിപ്പിക്കുന്ന മലനാട് മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിയുടെ ആദ്യഘട്ടമായ പറശ്ശിനിക്കടവ്, പഴയങ്ങാടി ബോട്ട് ടെര്‍മിനലുകളുടെ ഉദ്ഘാടനം ഈ മാസം 22ന് നടക്കും.

മഹാരാഷ്ട്രയിൽ പോര് അവസാനിക്കുന്നില്ല; ഗവർണറുടെ കത്തിനെതിരെ ശരദ് പവാറും, പ്രധാനമന്ത്രിക്ക് കത്തയച്ചുമഹാരാഷ്ട്രയിൽ പോര് അവസാനിക്കുന്നില്ല; ഗവർണറുടെ കത്തിനെതിരെ ശരദ് പവാറും, പ്രധാനമന്ത്രിക്ക് കത്തയച്ചു

കോവിഡ് നിയന്ത്രണ സാഹചര്യം മാറി ബോട്ടുകള്‍ സര്‍വീസ് നടത്താന്‍ തയ്യാറായെത്തുന്നതോടെ സാംസ്‌കാരിക സവിശേഷതകളിലൂന്നിയ പുഴയാത്രകള്‍ യാഥാര്‍ഥ്യമാവുമെന്നാണ് വിനോദസഞ്ചാരികളുടെ പ്രതീക്ഷ. പഴയങ്ങാടിയില്‍നിന്ന് പറശ്ശിനിക്കടവിലേക്കാണ് ദ്യം ജലയാത്ര ഒരുക്കിയിട്ടുള്ളത്. സംസ്ഥാന ടൂറിസം വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ 17 ടെര്‍മിനലുകളുടെ പ്രവൃത്തി ഉദ്ഘാടനം 2018 ജൂണ്‍ 30ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍വഹിച്ചത്.

 kannur-map-

മാഹി, അഞ്ചരക്കണ്ടി, വളപട്ടണം, കുപ്പം, പെരുമ്പ, തേജസ്വിനി പുഴകളിലായി 17 ടെര്‍മിനലുകളുടെയും ബോട്ട് ജെട്ടി, വാക് വേ, ടോയ്‌ലറ്റ് എന്നിവയുടെയും നിര്‍മാണം പുരോഗമിക്കുന്നുണ്ട്. കണ്ണൂര്‍ ജില്ലയില്‍ 40.82 കോടി രൂപയുടെയും കാസര്‍കോട് 12.25 കോടിയുടെയും പ്രവൃത്തികള്‍ക്കാണ് അനുമതി ലഭിച്ചത്. പഴയങ്ങാടി പുഴയില്‍ മൂന്ന് കോടി രൂപയുടെ പദ്ധതിയാണ് ഒരുക്കുന്നത്.

മലബാറിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ പറശ്ശിനിക്കടവ് മുത്തപ്പന്‍ മടപ്പുരക്ക് സമീപമാണ് പറശ്ശിനിക്കടവ് ടെര്‍മിനല്‍ ഒരുക്കിയത്. 4,88,80,000 രൂപയുടേതാണ് പദ്ധതി. തളിപ്പറമ്പ്, അഴീക്കോട്, കല്യാശേരി മണ്ഡലങ്ങളിലായി കേന്ദ്ര ടൂറിസം മന്ത്രാലയത്തില്‍നിന്ന് സ്വദേശ് ദര്‍ശന്‍ സ്‌കീമില്‍ 80.37 കോടിയുടെ പദ്ധതിക്കും അംഗീകാരം ലഭിച്ചിട്ടുണ്ട്. വൈവിധ്യം നിറയും സര്‍ക്യൂട്ടുകളാണ് മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിയുടെ ഭാഗമായി ഒരുങ്ങുന്നത്്.

മുത്തപ്പന്‍ ആന്‍ഡ് മലബാറി കുസിന്‍ ക്രൂസ്, കണ്ടല്‍ ക്രൂസ്, തെയ്യം ക്രൂസ് എന്നീ ആശയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള റൂറല്‍ സര്‍ക്യൂട്ടുകളാണ് പദ്ധതിയിലുള്ളത്. 30 ബോട്ട് ജെട്ടി, ബോട്ട് റേസ് ഗ്യാലറി, ആര്‍ട്ടിസാന്‍സ് ആല, ഫുഡ് കോര്‍ട്, കുക്കിങ് ഡമോണ്‍സ്‌ട്രേഷന്‍ സെന്റര്‍, തെയ്യം പെര്‍ഫോമിങ് യാര്‍ഡ്, മഡ്‌വാള്‍ മ്യൂസിയം, സൈക്കിള്‍ ട്രാക്ക്, ഏറുമാടം തുടങ്ങിയവ ഉള്‍പ്പെടും.

ബോട്ട് ജെട്ടി പ്രവൃത്തികള്‍ ഉള്‍നാടന്‍ ജലഗതാഗത വകുപ്പും കേരള ഇലക്ട്രിക്കല്‍ ആന്‍ഡ് അലൈഡ് എന്‍ജിനിയറിങ് കമ്പനി ലിമിറ്റഡുമാണ് (കെല്‍) ചെയ്യുന്നത്. ടി വി മധുകുമാറിന്റെ നേതൃത്വത്തിലുള്ള എം കുമാര്‍ ആര്‍കിടെക്ട് സ്ഥാപനമാണ് പദ്ധതിയുടെ കണ്‍സല്‍ട്ടന്റ് ആര്‍കിടെക്ട്. എന്നാല്‍ കണ്ണപുരത്തെ തെയ്യം ടൂറിസംപദ്ധതിക്കെതിരെ പരമ്പരാഗത കലാകാരന്‍മാ്‌രുടെ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെ പരിഗണിക്കാതെ ടൂറിസം വ്കുപ്പ് പദ്ധതിയുമായി മുന്‍പോട്ടുപോവുകയായിരുന്നു. നേരത്തെ പൂര്‍ത്തീകരിക്കേണ്ട പദ്ധതികള്‍ ഏറെ വൈകിയത് കൊവിഡ് നിയന്ത്രണങ്ങള്‍ വന്നതിനാലാണ്. വടക്കെ മലബാറിലെ ഏറ്റവും പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രം.

English summary
Malabar river Cruis scheme will be inaugurated on October 22nd
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X