കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വിനോദസഞ്ചാര മേഖലയ്ക്ക് കരുത്തേകി മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യത്തിലേക്ക്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ഉത്തര മലബാറിന്റെ വിനോദസഞ്ചാര മേഖലയില്‍ പുതിയ കുതിപ്പിന് വഴിയൊരുക്കുന്ന മലനാട് റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി യാഥാര്‍ഥ്യമാവുന്നു. പദ്ധതിയുടെ ഭാഗമായ പഴയങ്ങാടി ബോട്ട് ടെര്‍മിനലിന്റെ ഉദ്ഘാടനം ഈ മാസം അവസാനത്തോടെ നടത്താന്‍ മോണിറ്ററിങ് സമിതി യോഗം തീരുമാനിച്ചു. 2020 ഏപ്രില്‍ മാസത്തോടെ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി കണ്ണൂര്‍ ജില്ലയില്‍ പ്രവൃത്തി ആരംഭിച്ച മറ്റു 12 പദ്ധതികളും പൂര്‍ത്തിയാക്കും.

റാവത്ത് വിളിച്ചെന്ന് അജിത് പവാര്‍... സര്‍ക്കാരുണ്ടാക്കാന്‍ ശിവസേനയുടെ നീക്കങ്ങള്‍, മറുപടി ഇങ്ങനെറാവത്ത് വിളിച്ചെന്ന് അജിത് പവാര്‍... സര്‍ക്കാരുണ്ടാക്കാന്‍ ശിവസേനയുടെ നീക്കങ്ങള്‍, മറുപടി ഇങ്ങനെ

കണ്ണൂര്‍ ജില്ലയിലെ 14 പദ്ധതികള്‍ക്കായി 40.82 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. പഴയങ്ങാടി ബോട്ട് ടെര്‍മിനലിന്റെ പ്രവൃത്തികള്‍ 95 ശതമാനവും പൂര്‍ത്തിയായി. പറശ്ശിനിക്കടവ് ബോട്ട് ടെര്‍മിനലിന്റെ പ്രവൃത്തി മുക്കാല്‍ ഭാഗവും മറ്റിടങ്ങളിലെയും ബോട്ട് ജെട്ടി, ബോട്ട് ടെര്‍മിനല്‍, വാക്ക് വേ തുടങ്ങിയവയുടെ നിര്‍മാണവും അവയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളും പുരോഗമിക്കുകയാണ്.

malabar

തളിപ്പറമ്പ്, അഴിക്കോട്, കല്യാശ്ശേരി മണ്ഡലങ്ങളിലായി കേന്ദ്ര ടൂറിസം മന്ത്രാലയത്തില്‍ നിന്നു സ്വദേശ് ദര്‍ശന്‍ സ്‌കീമില്‍പ്പെടുത്തി 80.37 കോടിയുടെ പദ്ധതികള്‍ക്കും ഇതിനകം അംഗീകാരം ലഭിച്ചിട്ടുണ്ട്. പദ്ധതികള്‍ക്കായി സ്ഥലം വിട്ടുനല്‍കിയുള്ള പ്രമേയം പാസാക്കാത്ത തദ്ദേശ സ്ഥാപനങ്ങള്‍ നടപടിക്രമങ്ങള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണം. ഇതുമായി ബന്ധപ്പെട്ട് ഡിഡിപി, ബന്ധപ്പെട്ട തദ്ദേശ സ്ഥാപന പ്രതിനിധികള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ച് കലക്ടറേറ്റില്‍ പ്രത്യേക യോഗം ചേരും.

പദ്ധതിക്കായി വിട്ടുനല്‍കിയ സ്വകാര്യവ്യക്തികളുടെ സ്ഥലങ്ങള്‍ സര്‍ക്കാരിന് വിട്ടുനല്‍കുന്നതിനുള്ള റിലിംഗ്വിഷ്‌മെന്റ് നടപടികള്‍ വേഗത്തിലാക്കാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. പദ്ധതിക്കായി തീരദേശ സംരക്ഷണ നിയമപ്രകാരമുള്ള സിആര്‍സെഡ് ക്ലിയറന്‍സ് ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ രണ്ടാഴ്ചയ്ക്കകം പൂര്‍ത്തിയാക്കണം. 11നു തിരുവനന്തപുരത്ത് മന്ത്രിതല യോഗം ചേരും. കലക്ടര്‍ ടി വി സുഭാഷ് അധ്യക്ഷനായി. എംഎല്‍എമാരായ ജയിംസ് മാത്യു, ടിവി രാജേഷ്, എ എന്‍ ഷംസീര്‍, ടൂറിസം മേഖലാ ജോയിന്റ് ഡയറക്ടര്‍ സി എന്‍ അനിതാ കുമാരി പങ്കെടുത്തു.

English summary
Malabar river cruise programme
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X