കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മലബാര്‍ റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതി: 17ജെട്ടികളൊരുങ്ങുന്നു, 80.37 കോടി രൂപയുടെ പദ്ധതി!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: മലനാട് റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായുള്ള 17 ജെട്ടികളുടെയും നിര്‍മാണം ഡിസംബറോടെ പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടൂറിസം വകുപ്പ് ഡയരക്ടര്‍ പി. ബാലകിരണ്‍. സ്വദേശി ദര്‍ശന്‍ പ്രൊജക്ടിന്റെ ഭാഗമായി കുപ്പം, വളപട്ടണം, പഴയങ്ങാടി പുഴകളിലായി 88 കേന്ദ്രങ്ങളെ ഉള്‍പ്പെടുത്തിയാണ് പദ്ധതികള്‍ നടപ്പാക്കുന്നത്. 80.37 കോടി രൂപയുടേതാണ് ഈ പദ്ധതി.

<strong><br> മറയൂര്‍ ശര്‍ക്കരക്ക് ഭൗമസൂചിക പദവി ലഭിച്ചതിന് പിന്നാലെ വ്യാജ ശർക്കര പിടികൂടി; കേരളത്തിലേക്ക് എത്തിക്കാന്‍ ശ്രമിച്ച 6500 കിലോ ശര്‍ക്കര പിടിച്ചു, വ്യാജ ശര്‍ക്കര വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി</strong>
മറയൂര്‍ ശര്‍ക്കരക്ക് ഭൗമസൂചിക പദവി ലഭിച്ചതിന് പിന്നാലെ വ്യാജ ശർക്കര പിടികൂടി; കേരളത്തിലേക്ക് എത്തിക്കാന്‍ ശ്രമിച്ച 6500 കിലോ ശര്‍ക്കര പിടിച്ചു, വ്യാജ ശര്‍ക്കര വില്‍പ്പന നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി


പദ്ധതി വേഗത്തിലാക്കാന്‍ വിവിധ വകുപ്പുകളുടെ ഉദ്യോഗസ്ഥരും തദ്ദേശസ്ഥാപന പ്രതിനിധികളുമടങ്ങിയ സംയുക്തസംഘം പദ്ധതി പ്രദേശങ്ങള്‍ നേരിട്ട് സന്ദര്‍ശിക്കും. പ്രൊജക്ട് പ്രവര്‍ത്തനങ്ങളുടെ പുരോഗതി അവലോകനം ചെയ്യാന്‍ ചേര്‍ന്ന ജനപ്രതിനിധികളുടെയും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഈ തീരുമാനം.

Malabar tourism

ടൂറിസം, ഇന്‍ലാന്റ് നാവിഗേഷന്‍, റവന്യു, തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികള്‍, ആര്‍ക്കിടെക്ട് എന്നിവരടങ്ങിയ സംഘമാണ് ക്രൂയിസ് ടൂറിസം പ്രദേശത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സ്ഥലങ്ങള്‍ സന്ദര്‍ശിക്കുക.

ക്രൂയിസ് ടൂറിസം പ്രൊജക്ടിന്റെ ഭാഗമായി സ്വകാര്യ വ്യക്തികള്‍ സ്ഥലം വിട്ടുനല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍ പരിഗണിച്ച് അതത് പ്രദേശത്തെ ഗുണഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കുന്ന വിധം സൊസൈറ്റികള്‍ രൂപീകരിച്ച് പദ്ധതി നടത്തിപ്പ് ഏല്‍പ്പിക്കുന്ന കാര്യം പരിഗണിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ഇക്കാര്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ നടപടികള്‍ കൈക്കൊള്ളുമെന്ന് ടൂറിസം വകുപ്പ് സെക്രട്ടറി അറിയിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഫണ്ടും കേന്ദ്ര സര്‍ക്കാരിന്റെ സ്വദേശി ദര്‍ശന്‍ പ്രൊജക്ടിന്റെ ഫണ്ടും ഉപയോഗിച്ച് രï് തലത്തിലാണ് മലനാട് റിവര്‍ ക്രൂയിസ് ടൂറിസം പ്രൊജക്ട് നടപ്പാക്കുന്നത്. സംസ്ഥാന ഫïില്‍ ജില്ലയില്‍ 14ഉം കാസര്‍കോട് ജില്ലയില്‍ മൂന്നും ബോട്ട് ജെട്ടികളാണ് നിര്‍മിക്കുന്നത്. ഇതില്‍ പഴയങ്ങാടി ബോട്ട് ജെട്ടിയുടെ നിര്‍മാണ ജോലികള്‍ 90 ശതമാനം പൂര്‍ത്തിയായി. പറശ്ശിനിക്കടവ് ജെട്ടിയുടേത് 70 ശതമാനവും പൂര്‍ത്തിയായിട്ടുണ്ട്.

മറ്റ് 15 ബോട്ട് ജെട്ടികളുടെയും അനുബന്ധ നിര്‍മാണങ്ങളുടെയും പ്രവൃത്തി വിവിധ ഘട്ടങ്ങളിലാണ്. എം.എല്‍.എമാരായ ജയിംസ് മാത്യു, സി. കൃഷ്ണന്‍, എ.എന്‍ ഷംസീര്‍, കെ.എം ഷാജി, എം. രാജഗോപാല്‍, മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി മേജര്‍ ദിനേശ് ഭാസ്‌ക്കര്‍, ടൂറിസം വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, എ.ഡി.എം ഇ.പി മേഴ്‌സി, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലന്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, തദ്ദേശസ്ഥാപന അധ്യക്ഷന്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

English summary
Malabar river cruise tourism project
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X