• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

എഴുപതുകളിൽ നിറഞ്ഞാടിയ മലയാള ചലച്ചിത്രനടൻ സുനിൽ വിട പറഞ്ഞു:അരങ്ങേറ്റം അക്കരെപ്പച്ചയിലൂടെ!!

  • By Desk

കണ്ണൂർ: കണ്ണൂരിലെ ചിറക്കലിന്റെ മണ്ണിൽ നിന്നും മദിരാശിയിലെത്തി മലയാള സിനിമയിൽ വേറിട്ട സാന്നിധ്യമായ മരണമുയർത്തിയ തിരശീലയുളളിൽ മറഞ്ഞു. അഭിനയ സിദ്ധി കൊണ്ട് മലയാള ചലച്ചിത്ര ലോകത്ത് വെന്നിക്കൊടി പാറിച്ച കണ്ണൂർ ചിറക്കലിലെ സ്വന്തം ചലച്ചിത്ര നടനാണ് നിശബ്ദമായി വിടവാങ്ങി. 1970 കാലഘട്ടത്തിൽ മലയാള സിനിമയിൽ മുൻനിര താരങ്ങളോടൊപ്പം നിറഞ്ഞ് നിന്ന. നടൻ സുനിൽ എന്ന അറിയപ്പെടുന്ന കെ.സി.കെ.ജബ്ബാറാണ് ഈ ലോകത്തോട് വിട പറഞ്ഞത്.

എറണാകുളത്ത് 300നടുത്ത് കൊവിഡ് ബാധിതർ: 278 പേർക്കും സമ്പർക്കത്തിലൂടെ രോഗം!!

വെള്ളിയാഴ്ച്ച രാവിലെ എട്ടരയ്ക്ക് മംഗളൂരു യോനപ്പായ ഹോസ്പിറ്റലിൽ വെച്ചാണ് മരണം 1970 ൽ പാറപ്രത്തിന്റെ ചന്ത എന്ന നോവലിന്റെ ചലചിത്രാവിഷ്ക്കാരമായ സത്യൻ സാറിന്റെ സഹോദരൻ സത്യനേഷൻ സംവിധാനം ചെയ്ത "അക്കരപ്പച്ച" എന്ന സിനിമയിലൂടെ സത്യനോടപ്പം നായക വേഷം കൈകാര്യം ചെയ്ത് കൊണ്ടായിരുന്നു സിനിമയിലെ തുടക്കം.ജയഭാരതി ആയിരുന്നു നായിക. പിന്നീട് ഐവി ശശിയുടെ അയൽക്കാരി, എം.കൃഷ്ണൻ നായർ സംവിധാനം ചെയ്ത അശോകവനം, വിളക്കും വെളിച്ചവും, കമലഹാസനും ശ്രീദേവിക്കൊപ്പം ആനന്ദം പരമാനന്ദം, ജെ.സി. കുറ്റിക്കാടിന്റെ ചിത്രം പി.ഭാസ്ക്കരൻ മാസ്റ്ററുടെ പ ചിത്രം എല്ലാ ഭാഷയിലും ഡബ് ചെയ്ത ജഗദ് ഗുരു ആദിശങ്കരൻ, അങ്ങിനെ നായകനായും ഉപനായകനായും അമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചു.

മമ്മുട്ടി, സുകുമാരൻ, സെറിനാ വഹാബ് തുടങ്ങിയവരഭിനയിച്ച ശരവർഷം , ഉരുക്കുമുഷ്ടികൾ, കുളപ്പടവുകൾ, അനന്തം അഞ്ജാതം തുടങ്ങി നിരവധി സിനിമകൾക്ക് കഥയും തിരക്കഥയും സംഭാഷണവും രചിച്ചു.കണ്ണൂർ ചിറക്കൽ കെ.സികെ.ഹൗസിൽ പഴയ മലഞ്ചരക്ക് വ്യാപാരിയായിരുന്ന കെ.എസ് മൊയ്തുവിന്റെ ഏക മകനാണ് കെ സി.കെ. ജബ്ബാർ. നാടക രംഗത്ത് സജീവമായിരുന്നു ജബ്ബാർ അങ്ങിനെ സിനിമയിലെത്തിപ്പെടുകയും ചെയ്തു. അക്കരപ്പച്ച സിനിമയിൽ അഭിനയിക്കുമ്പോൾ സത്യനായിരുന്നു സിനിമ ലോകത്ത് നീ സുനിൽ എന്ന നാമത്തിലറിയപ്പെടണമെന്നു ആവശ്യപ്പെട്ടിരുന്നു.

ജബ്ബാറിന്റെ ഭാര്യ ഒരു വർഷം മുമ്പ് മരണപ്പെട്ടിരുന്നു. ഏക മകൻ ജംഷീർ ദുബൈയിൽ അക്ബർ ട്രാവൽസ് ഓഫ് ഇന്ത്യയിൽ ജോലി ചെയ്യുന്നു. മരണ സമയത്ത് മകൻ കൂടെയുണ്ടായിരുന്നു. ഭാവാഭിനയത്തിന് അദ്ദേഹത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. അവസാനം 2018ൽ ഗുരുവായൂരിൽ വെച്ച് ഗോകുലം ഗോപാലൻ ജബ്ബാറിന്ന് പുരസ്കാരം നൽകി ആദരിക്കുകയുണ്ടായി. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ഏറെക്കാലമായി വിശ്രമത്തിലായിരുന്നു ജബ്ബാർ .

English summary
Malayalam Actor Sunil dies in Mangaluru
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X