മമ്പറം ബോട്ട് ടെര്‍മിനല്‍ നിര്‍മ്മാണം പൂര്‍ത്തിയായിട്ടും ഉദ്ഘാടനത്തിനായി കാത്തിരുപ്പ് തുടരുന്നു
തലശേരി: മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിക്കായി നിര്‍മ്മിച്ച ബോട്ടു ടെര്‍മിനല്‍ നോക്കുകുത്തിയായി മാറുന്നതായി പരാതി. ഉള്‍നാടന്‍ ജലഗതാഗതത്തെ പരിപോഷിപിക്കാനും വിനോദ സഞ്ചാരമേഖലയില്‍ കുതിപ്പേകാനുമാണ് വളപട്ടണം, അഞ്ചരക്കണ്ടി പുഴയോരങ്ങളില്‍ കേരളീയ വാസ്തുശില്‍പ്പ മാതൃകയില്‍ ബോട്ടുജെട്ടികള്‍ സ്ഥാപിച്ചത്. ഇത്തരത്തില്‍ അഞ്ചരക്കണ്ടി പുഴയോരത്തെ മമ്പറം ടൗണില്‍ നിര്‍മിച്ച ബോട്ടു ടെര്‍മിനല്‍ ഉദ്ഘാടനം നടത്താതെ നോക്കുകുത്തിയായി നില്‍ക്കുകയാണ്.
മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിയുടെ ഭാഗമായാണ് ലക്ഷങ്ങള്‍ മുടക്കി ബോട്ടു ടെര്‍മിനലുകള്‍ സര്‍ക്കാര്‍ നിര്‍മ്മിച്ചത്. മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിയുടെ ഭാഗമായി ലക്ഷങ്ങള്‍ ചെലവഴിച്ചാണ് ബോട്ട് ടെര്‍മിനലുകളുടെ നിര്‍മ്മാണം വിനോദസഞ്ചാര വകുപ്പ് നടത്തിയത് ഇതിന്റെ ഭാഗമായാണ് മമ്പറം പഴയ പാലത്തിന് സമീപം ബോട്ട് ടെര്‍മിനല്‍ നിര്‍മ്മിച്ചത് മേല്‍ക്കൂരയില്‍ ഓടുപാകി സോളാര്‍ പാനല്‍ സ്ഥാപിക്കുകയും തറയില്‍ ടൈല്‍ പാകി ബെഞ്ചും സോളാര്‍ പാനലും സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയായി മാസങ്ങള്‍ പിന്നിട്ടിട്ടും ഈ ബോട്ട് ടെര്‍മിനല്‍ ഇതുവരെ ഉദ്ഘാടനം ചെയ്തിട്ടില്ല.

നിര്‍മ്മാണം കഴിഞ്ഞിട്ടും ഉദ്ഘാടനം ചെയ്യാതെ നോക്കുകുത്തിയായി ബോട്ട് ടെര്‍മിനല്‍ സ്ഥിതിചെയ്യുന്നത് പ്രദേശവാസികളില്‍ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. 63 ലക്ഷത്തോളം രൂപ ചെലവിലാണ് മമ്പറം പഴയ പാലത്തിന് സമീപം ബോട്ടുജെട്ടി നിര്‍മ്മിച്ചത്. അഞ്ചരക്കണ്ടി പുഴയാര് മമ്പറം, ധര്‍മ്മടം പാറപ്രം , ചേരിക്കല്‍ എന്നിവിടങ്ങളിലാണ് ബോട്ടു ടെര്‍മിനലുകള്‍ നിര്‍മ്മിച്ചത്. ലക്ഷങ്ങള്‍ ചെലവഴിച്ചു നിര്‍മ്മിച്ച ബോട്ടുജെട്ടികള്‍ ഗതാഗതത്തിനായി തുറന്നു കൊടുക്കാത്തത് വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. ഹൗസ് ബോട്ടുകളും മറ്റു ചെറു ഗതാഗത ബോട്ടുകളും ടെര്‍മിനലിന് അടുപ്പിക്കാന്‍ കഴിയും.
പ്രാദേശിക വിനോദ സഞ്ചാര മേഖലയെ ഏകോപിപ്പിക്കുകയാണ് മലബാര്‍ റിവര്‍ ക്രുയിസ് പദ്ധതി ലക്ഷ്യമിടുന്നത്. വളപട്ടണം പുഴയിലെ പ്രകൃതി സൗന്ദര്യങ്ങള്‍ ആസ്വദിക്കാനും തദ്ദേശിയരായ ആളുകള്‍ ഉണ്ടാക്കുന്ന വിഭവങ്ങള്‍ വിദേശ വിനോദ സഞ്ചാരികള്‍ക്ക് നല്‍കാനും പദ്ധതി കൊണ്ടു ലക്ഷ്യമിട്ടിരുന്നു കണ്ണൂര്‍ വിമാന താവളത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തി തെയ്യവും തിറകളും കാണാനും ആരാധനാലയങ്ങള്‍ തീര്‍ത്ഥാടന ടുറിസം കേന്ദ്രമാക്കാനുമാണ് മലബാര്‍ റിവര്‍ ക്രൂയിസ് പദ്ധതിയിലുടെ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ പൂര്‍ത്തിയാക്കിയ ബോട്ടു ടെര്‍മിനലുകള്‍ ഏറ്റെടുക്കാന്‍ സംരംഭകരെത്താത്തത് കനത്ത തിരിച്ചടിയായിട്ടുണ്ട്.
നടത്തിപ്പിനുള്ള ലേല തുക കൂടിയതും സംരംഭകരെ പിന്നോട്ട് അടിപ്പിക്കുന്നതായാണ് വിവരം. വരുന്ന ഡിസംബറില്‍ പൂര്‍ത്തീകരിക്കാന്‍ വിനോദ സഞ്ചാരവകുപ്പിന്റെ പദ്ധതി യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാരും ജനപ്രതിനിധികളും ഇടപെടണമെന്ന ആവശ്യം ജനങ്ങളില്‍ ശക്തമായിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന സ്ഥങ്ങളിലൊന്നാണ് മമ്പറം.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications