കെ സുധാകരനെതിരെ മത്സരിക്കുമെന്ന് മമ്പറം ദിവാകരൻ; അനുനയം നീക്കം തുടങ്ങി ഡിസിസി നേതൃത്വം
തലശേരി: കണ്ണൂര്‍ ലോക്സസഭാ മണ്ഡലം സ്ഥാനാര്‍ഥിത്വം മത്സരിക്കുന്ന യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. സുധാകരനെ നേരിടാന്‍ മുന്‍ കോണ്‍ഗ്രസ് നേതാവ് രംഗത്തെത്തിയത് നേതൃത്വത്തിന് തലവേദനയാകുന്നു. മുന്‍ കെ.പി.സി.സി എക്സിക്യൂട്ടീവ് അംഗം മമ്പറം ദിവാകരനാണ് കണ്ണൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്ന് തുറന്നു പ്രഖ്യാപിച്ചത്. ഇടത്,ബി.ജെ.പി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ യഥാര്‍ത്ഥ കോണ്‍ഗ്രസുകാരനായി താന്‍ മത്സരിക്കുമെന്നാണ് മമ്പറം ദിവാകരന് പ്രഖ്യാപിച്ചത്.
എന്നാല്‍ ദിവാകരനെ അനുനയിപ്പിക്കാന്‍ ഡി.സി.സി നേതൃത്വം രഹസ്യനീക്കം തുടങ്ങിയിട്ടുണ്ട്. മമ്പറം ദിവാകരന്റെ സസ്പെന്ഷന് ഒഴിവാക്കി പാര്‍ട്ടിയിലേക്ക് വീണ്ടും തിരിച്ചെടുക്കാനുളള നീക്കമാണ് ഡി.സി.സിയിലെ ചില നേതാക്കള്‍ നടത്തുന്നത്.കണ്ണൂരിലെത്തുന്ന കെ.സുധാകരനുമായി മമ്പറം ദിവാകരനെ അനുരഞ്ജന ചര്‍ച്ചകള്‍ക്ക് ക്ഷണിക്കാനും എതിര്‍പ്പിന്റെ മുനയൊടിക്കാനും നീക്കം നടത്തുന്നുണ്ട്.

ദിവാകരനു പുറമേ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായി മുന്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി സി. രഘുനാഥും മത്സരിക്കുന്നുണ്ട്. ഇവര്‍ രണ്ടു പേരും കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ത്തിയാല്‍ എല്‍.ഡി. എഫ് സ്ഥാനാര്‍ത്ഥിയായ എം.വി ജയരാജന് ജയിക്കുമോയെന്ന ആശങ്ക കോണ്‍ഗ്രസ് ക്യാംപുകളിലുണ്ട്. 2016ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ ധര്‍മടത്ത് പിണറായി വിജയനെതിരെ യു.ഡി.എഫ് സ്ഥാനാര്‍ഥിയായിരുന്നു മമ്പറം ദിവാകരന്.
2021ല്‍ അച്ചടക്ക ലംഘനത്തിന്റെ പേരില്‍ മമ്പറം ദിവാകരനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രി തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി പാനലിനെതിരെ മത്സരിച്ചതിനെ തുടര്‍ന്നായിരുന്നു നടപടി. കണ്ണൂര്‍ ഡി.സി.സി അംഗീകരിച്ച കോണ്‍ഗ്രസിന്റെ ഔദ്യോഗിക പാനലിനെതിരെ ബദല്‍ പാനലില്‍ മത്സരിക്കുകയാണ് അന്നത്തെ ചെയര്‍മാനായിരുന്ന മമ്പറം ദിവാകരന് ചെയ്തത്. എന്നാല്‍, തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനല്‍ തകര്‍പ്പന്‍ വിജയം നേടി.
ഒരുകാലത്ത് കണ്ണൂര്‍ കോണ്‍ഗ്രസിലെ പ്രബല നേതാവായിരുന്ന മമ്പറം ദിവാകരന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്റെ എതിര്പക്ഷക്കാരനാണ്. മമ്പറം ദിവാകരനും കെ. സുധാകരനും പല തവണ പ്രസ്താവനകളിലൂടെ ഏറ്റുമുട്ടിയിട്ടുണ്ട്. കെ.പി.സി.സി അധ്യക്ഷ പദവി ഏറ്റെടുത്ത സമയത്ത്, മമ്പറം ദിവാകരന് കോണ്‍ഗ്രസിന് അകത്താണോ പുറത്താണോ എന്ന് തനിക്കറിയില്ലെന്ന സുധാകരന്റെ പ്രസ്താവന വിവാദമായിരുന്നു.
ഇതിന് മറുപടിയുമായി ദിവാകരന് രംഗത്തെത്തുകയും ചെയ്തിരുന്നു. താന്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ തന്നെയുണ്ടെന്നാണ് അന്ന് സുധാകരന് മമ്പറം ദിവാകരന് നല്കിയ മറുപടി.മമ്പറം ദിവാകരനെ പാര്‍ട്ടിയിലേക്ക് തിരിച്ചെടുത്തു പ്രശ്നം പരിഹരിക്കണമെന്ന് മുസ്ലിം ലീഗ് നേതാക്കളും കോണ്‍ഗ്രസ് നേതൃത്വത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് ഡി.സി.സി രഹസ്യചര്‍ച്ചകള്‍ തുടങ്ങിയത്.
-
ബെംഗളൂരുവിലെ ജോലി പോയി; പക്ഷെ ആശങ്കയില്ല, പൂർണസമാധാനം..ടെക്കി യുവാവ് പറയുന്ന കാരണം ഇതാണ്, കൈയ്യടി -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
കൊച്ചി സീപോർട്ട്-എയർപോർട്ട് റോഡ് വരുത്തുക വൻ മാറ്റം; തോഷിബ ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കും! -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
ആപ്പിൾ ഐഫോൺ 17 പ്രോ മാക്സ് ഒരു അഡാർ ഐറ്റം തന്നെ; ഒറ്റയടിക്ക് 53000 രൂപ ലാഭിക്കാം! വില എത്ര? -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
ഡൽഹി മെട്രോ റെയിലിൽ ഒഴിവ്; 3.40 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ദിലീപിനെ ലക്ഷ്യമിട്ടിരുന്നു'; വിമർശനം -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
രാമയണയിൽ രണ്‍ബീർ സിംഗിൻ്റെ പ്രതിഫലം 150 കോടി; സായ് പല്ലവിയുടേയും യഷിൻ്റേയും പ്രതിഫലം ഇതാ












Click it and Unblock the Notifications