കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ധർമ്മടത്ത് പിണറായി വിജയനെ നേരിടാൻ മമ്പറം ദിവാകരൻ തന്നെയോ? നിലപാട് വ്യക്തമാക്കി മമ്പറം ദിവാകരൻ

Google Oneindia Malayalam News

കണ്ണൂര്‍: ഇടത് കോട്ടയായ ധര്‍മ്മടത്ത് സാക്ഷാല്‍ പിണറായി വിജയനെ നേരിടാന്‍ 2016ല്‍ സ്വന്തം സന്നദ്ധനായി കോണ്‍ഗ്രസില്‍ നിന്ന് മുന്നോട്ട് വന്ന നേതാവാണ് മമ്പറം ദിവാകരന്‍. ധര്‍മ്മടം മണ്ഡലത്തില്‍ പിണറായി ഉജ്ജ്വല വിജയം സ്വന്തമാക്കി. മുഖ്യമന്ത്രിയായി 5 വര്‍ഷം തികയ്ക്കുന്ന പിണറായി തുടര്‍ഭരണമാണ് മുന്നില്‍ കാണുന്നത്.

ഇക്കുറിയും പിണറായി ധര്‍മ്മടത്താണ് മത്സരിക്കാന്‍ ഇറങ്ങുന്നത് എങ്കില്‍ എതിര്‍വശത്ത് ആരായിരിക്കും എന്നതൊരു ചോദ്യമാണ്. എന്തായാലും പിണറായിക്കെതിരെ ഇത്തവണ മത്സരിക്കാന്‍ താനില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് മമ്പറം ദിവാകരന്‍. വിശദാംശങ്ങള്‍ ഇങ്ങനെ..

2016ൽ പിണറായിക്കെതിരെ

2016ൽ പിണറായിക്കെതിരെ

സിപിഎമ്മിന്റെ ഏറ്റവും കരുത്തനായ പാര്‍ട്ടി സെക്രട്ടറിയായി 16 വര്‍ഷമിരുന്നതിന് ശേഷമാണ് 2016ല്‍ പിണറായി വിജയന്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. അതുകൊണ്ട് തന്നെ വലിയ രാഷ്ട്രീയ ശ്രദ്ധയുളള മണ്ഡലമായിരുന്നു ധര്‍മടം. പിണറായിയുടെ വീടും ധര്‍മടം മണ്ഡലത്തിലാണ്. ഇടതുപക്ഷം ജയിച്ചാല്‍ മുഖ്യമന്ത്രിയാകാന്‍ സാധ്യതയുളള പിണറായിക്കെതിരെ മത്സരിക്കാന്‍ മമ്പറം ദിവാകരന്‍ സന്നദ്ധനായി മുന്നോട്ട് വരികയായിരുന്നു.

ധർമ്മടത്ത് ഉജ്ജ്വല വിജയം

ധർമ്മടത്ത് ഉജ്ജ്വല വിജയം

പോള്‍ ചെയ്യപ്പെട്ടതില്‍ 57 ശതമാനത്തോളം വോട്ട് സ്വന്തമാക്കിയാണ് ധര്‍മ്മടത്ത് പിണറായി വിജയിച്ചത്. പിണറായിക്ക് 87329 വോട്ടുകള്‍ ലഭിച്ചപ്പോള്‍ രണ്ടാമത് എത്തിയ മമ്പറം ദിവാകരന് 50424 വോട്ട് ലഭിച്ചു. പിണറായിയുടെ ഭൂരിപക്ഷം 36905 വോട്ട്. ഭരണത്തുടര്‍ച്ച പ്രതീക്ഷിക്കുന്ന പിണറായി ഇത്തവണയും ധര്‍മ്മടത്ത് തന്നെ മത്സരിക്കാനാണ് സാധ്യത

സുധാകരനുമായി ചേരിപ്പോര്

സുധാകരനുമായി ചേരിപ്പോര്

എന്നാല്‍ ഇക്കുറി ധര്‍മ്മടത്ത് പിണറായിക്ക് എതിരെ മത്സരിക്കാന്‍ കെപിസിസി നിര്‍വ്വാഹക സമിതി അംഗം മമ്പറം ദിവാകരന്‍ ഉണ്ടാകില്ല. കണ്ണൂരിലെ കോണ്‍ഗ്രസിനുളളിലെ ചേരിപ്പോരാണ് മമ്പറം ദിവാകരന്റെ തീരുമാനത്തിന് പിന്നിലെന്നാണ് സൂചന. കെ സുധാകരന്‍ എംപിയുമായി തുറന്ന പോരിലാണ് ഏറെക്കാലമായി മമ്പറം ദിവാകരന്‍.

ഇനി പിണറായിക്കെതിരെ മത്സരിക്കാനില്ല

ഇനി പിണറായിക്കെതിരെ മത്സരിക്കാനില്ല

പാര്‍ട്ടിയില്‍ തനിക്ക് അര്‍ഹിക്കുന്ന സ്ഥാനങ്ങള്‍ ലഭിക്കാത്തതിലുളള അതൃപ്തിയും മമ്പറം ദിവാകരന്‍ പരസ്യമാക്കി. കണ്ണൂരിലെ ചില നേതാക്കളുടെ സമീപനം സഹിക്കാന്‍ കഴിയാത്തതാണ് എന്ന് മമ്പറം ദിവാകരന്‍ പറഞ്ഞു. ഇനി പിണറായിക്കെതിരെ മത്സരിക്കാനില്ല. പിണറായിക്കെതിരെ ആര് ധര്‍മ്മടത്ത് മത്സരിച്ചാലും തനിക്കൊരു കുഴപ്പവും ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയമായി വിയോജിപ്പ്

രാഷ്ട്രീയമായി വിയോജിപ്പ്

അതേസമയം പിണറായിക്ക് എതിരെ ഇനിയും മത്സരിക്കണം എന്ന് പാര്‍ട്ടി ഹൈക്കമാന്‍ഡ് പറയുകയാണ് എങ്കില്‍ ഒരു കോണ്‍ഗ്രസ്സുകാരന്‍ എന്ന നിലയ്ക്ക് തനിക്ക് ഉത്തരവാദിത്തമുണ്ടെന്നും മമ്പറം ദിവാകരന്‍ പറഞ്ഞു. പിണറായിയുമായി തനിക്ക് വ്യക്തിപരമായി അടുപ്പമുണ്ട്. എന്നാല്‍ രാഷ്ട്രീയമായി വിയോജിപ്പുണ്ട്. അന്ധമായ കമ്മ്യൂണിസ്റ്റ് വിരോധം ഇപ്പോഴുമുണ്ടെങ്കിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയം മടുത്തു.

ഒരു അംഗീകാരം പോലും തന്നില്ല

ഒരു അംഗീകാരം പോലും തന്നില്ല

അഞ്ച് പതിറ്റാണ്ട് കാലമായി താന്‍ കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നത്. തനിക്ക് ഒരു അംഗീകാരം പോലും തരാതിരുന്നത് ചിലരുടെ താല്‍പര്യ പ്രകാരമാണ് എന്നും മമ്പറം ദിവാകരന്‍ തുറന്നടിച്ചു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനും കെസി വേണുഗോപാലും ആണ് തനിക്ക് കെപിസിസി നിര്‍വ്വാഹക സമതി അംഗത്വം നല്‍കിയത് എന്ന് മമ്പറം ദിവാകരന്‍ പറഞ്ഞു.

English summary
Mambaram Divakaran not ready to contest against Pinarayi Vijayan in Assembly Polls 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X