സ്വര്‍ണ്ണക്കടത്ത്: കണ്ണൂര്‍ വിമാനത്താവളത്തില്‍ മലപ്പുറം സ്വദേശി പിടിയില്‍,സുരക്ഷാ സംവിധാനമില്ലെന്ന്
കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണം കസ്റ്റംസ് വിഭാഗം പിടികൂടി. ബുധനാഴ്ച്ച രാവിലെ ഷാര്‍ജയില്‍ നിന്നെത്തിയ എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ യാത്രക്കാരനായ മലപ്പുറം കോട്ടക്കല്‍ സ്വദേശി മുഹമ്മദ് മുഫീദില്‍ നിന്നാണ് 732 ഗ്രാം സ്വര്‍ണം പിടിച്ചത്. പേസ്റ്റ് രൂപത്തിലുള്ള സ്വര്‍ണ്ണം മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. കസ്റ്റംസ് അസി. കമ്മിഷണര്‍ ഒ. പ്രദീപന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് സ്വര്‍ണ്ണം പിടികൂടിയത്.
രണ്ടാഴ്ച മുന്‍പ് കണ്ണൂര്‍ വിമാനത്താവളത്തില്‍ മൂന്നു പേരില്‍ നിന്നായി രണ്ടു കിലോയോളം സ്വര്‍ണം പിടിച്ചെടുത്തിരുന്നു. ഇതോടെ സ്വര്‍ണക്കടത്തുകാരുടെ വിഹാരകേന്ദ്രമായി കണ്ണൂര്‍ വിമാനത്താവളം മാറിയിരിക്കുകയാണെന്നാണ് സൂചന. വേണ്ടത്ര സുരക്ഷാസംവിധാനങ്ങളൊരുക്കാത്തതാണ് ഗള്‍ഫില്‍ നിന്നും കണ്ണൂരിലേക്ക് സ്വര്‍ണം കടത്തുന്നതിന് കാരണമായി പറയുന്നത്.

മംഗളൂരു, കോഴിക്കോട്, മലപ്പുറം, തലശ്ശേരി ഭാഗങ്ങളിലെ സ്വര്‍ണക്കടത്തുകാരുടെയും കുഴല്‍പ്പണക്കാരുടെയും പ്രധാന താവളമായി കണ്ണൂര്‍ വിമാനത്താവളം മാറുകയാണ്. ശരീരഭാഗങ്ങളില്‍ പേസ്റ്റ് രൂപത്തിലാക്കിയാണ് ഇവര്‍ സ്വര്‍ണം കടത്തുന്നത്. ഇതിനായി പ്രത്യേകകാരിയര്‍മാരെ നിയോഗിച്ചിട്ടുണ്ട്. വിമാനത്താവളം കേന്ദ്രീകരിച്ചുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ മട്ടന്നൂരില്‍ എയര്‍പോര്‍ട്ട് പോലീസ് സ്റ്റേഷന്‍ സ്ഥാപിച്ചിട്ടുണ്ടെങ്കില്‍ ഇതുവരെ കൂടുതല്‍ കേസുകളൊന്നും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.


Click it and Unblock the Notifications