• search
  • Live TV
കാസര്‍ഗോഡ് വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കഞ്ചാവ് കേസിൽ പൊലിസിനെ കബളിപ്പിച്ചു മുങ്ങി നടന്ന യുവാവ് പിടിയിൽ

കാഞ്ഞങ്ങാട്: 109 കിലോ കഞ്ചാവ് പിടികൂടിയ കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന യുവാവിനെ പോലിസ് പിടികൂടി. മഞ്ചേശ്വരം പാവൂരിലെ ഫാറൂഖി (24) നെയാണ് പോലിസ് ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈനും സംഘവും പിടികൂടിയത്. ഒളിവില്‍ കഴിയുകയായിരുന്ന പ്രതി പ്രദേശത്തെ ഒരു വിവാഹ ചടങ്ങിന് എത്തിയിട്ടുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് സ്ഥലത്തെത്തി പോലിസ് പ്രതിയെ പിടികൂടുകയായിരുന്നു. ആറുമാസം മുമ്പ് 109 കിലോ കഞ്ചാവ് ശേഖരവുമായി പോലിസ് കൂട്ടുപ്രതിയായ പാവൂരിലെ അന്‍സാറിനെ അറസ്റ്റു ചെയ്തതിരുന്നു. അന്ന് ഓടിരക്ഷപ്പെട്ട ഫാറൂഖ് ഒളിവില്‍ പോകുകയായിരുന്നു. അറസ്റ്റിലായ പ്രതിയെ ഹൊസ്ദുർഗ് കോടതിയില്‍ ഹാജരാക്കിയതിന് ശേഷം റിമാൻഡ് ചെയ്തു.

ഇതിനിടെ മറ്റൊരു സംഭവത്തിൽ കഞ്ചാവ് സംഘം യുവാവിനെ കാറില്‍ തട്ടി കൊണ്ടുപോയി തടങ്കലില്‍ പാര്‍പ്പിച്ച് ഉപദ്രവിച്ചതായി പരാതി. അജാനൂര്‍ ഇട്ടമ്മലിലെ സി.എം മണ്‍സൂറി (22) നെയാണ് മൂന്നംഗ സംഘം കര്‍ണ്ണാടകയിലെ മടിക്കേരിയിലേക്ക് തട്ടി കൊണ്ടുപോയി പീഡിപ്പിച്ചത്. ഇക്കഴിഞ്ഞ 25ന് വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം തടങ്കലില്‍ പാര്‍പ്പിച്ച സംഘം ഇരുമ്പുവടി കൊണ്ട് അടിക്കുകയും സിഗരറ്റ് കൊണ്ട് ദേഹമാസകലം പൊള്ളിച്ചതായും പരാതിയില്‍ പറയുന്നു. മൊഴിയെടുത്ത പോലിസ് നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇക്ബാല്‍ നഗറിലെ ലാലാ കബീര്‍, ഷംസീര്‍, നൗഷാദ് എന്നിവര്‍ക്കെതിരേ കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രദേശത്ത് കഞ്ചാവ് വിൽപ്പന നടത്തുകയായിരുന്ന ഇവർക്കെതിരെ പൊലിസിൽ പരാതി നൽകിയ വൈരാഗ്യത്തിലാണ് വലിച്ചിഴച്ച് കാറിൽ തട്ടിക്കൊണ്ടുപോയി ദേഹോപദ്രവം ഏൽപ്പിച്ചതെന്നാണ് പരാതി.

കാസർക്കോട് ജില്ലയിൽ കൊ വിഡ്നിയന്ത്രണങ്ങൾക്ക് അയവു വന്നതോടെ ലഹരിക്കടത്ത് സംഘങ്ങൾ സജീവമായിരിക്കുകയാണ്. ഇവരെ കുറിച്ചുള്ള വിവരങ്ങൾ പൊലിസിന് കൈമാറുന്നവർക്കെതിരെ കടുത്ത അക്രമണങ്ങളാണ് നടക്കുന്നത്. മംഗളുര് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്നവൻ റാക്കറ്റിലെ സംഘമാണ് വടക്കൻ കേരളത്തിലേക്ക് ലഹരി ഒഴുക്കുന്നത്.പുതുവത്സര തലേന്ന് തളിപ്പറമ്പിലെ ഒരു ബാർ ഹോട്ടലിൽ മുറിയെടുത്ത് അതീവ മാരക മയക്കുമരുന്നുകൾ ഉപയോഗിക്കാനായി മയക്കുമരുന്ന് പാർട്ടി നടത്തിയ യുവതിയെയും കാമുകനെയും ഉൾപ്പെടെയുള്ള സംഘത്തെ പൊലിസ് പിടികൂടിയിരുന്നു.

ഓര്‍ത്തഡോക്‌സ് സഭയുടെ നീക്കം... പ്രതീക്ഷയോടെ ലീഗും കോണ്‍ഗ്രസും; സൗഹൃദ സന്ദര്‍ശനത്തിനപ്പുറം

'ബിജെപിയിൽ നിന്ന് രാജ്യസ്നേഹം പഠിക്കേണ്ട ഗതികേടില്ല', ശശി തരൂരിന് പിന്നിൽ അണിനിരന്ന് കോൺഗ്രസ് നേതാക്കൾ

കൊല്ലത്ത് ശരിക്കും വല്യേട്ടനാവാന്‍ സിപിഎം തന്ത്രം; 2 സീറ്റുകള്‍ ഏറ്റെടുത്തേക്കും

English summary
Man arrested for cheating police in cannabis case in kanhangad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X