Get Updates
Get notified of breaking news, exclusive insights, and must-see stories!

എസ്‌ഐ ആണെന്ന വ്യാജേനെ വ്യാപാരികളില്‍ നിന്ന് പണം തട്ടിയെടുത്തയാള്‍ പിടിയില്‍

പയ്യന്നൂര്‍: പയ്യന്നൂര്‍ മേഖലയില്‍ വ്യാപാരികളെ വ്യാപകമായി കബളിപ്പിച്ച വ്യാജ പൊലീസുകാരന്‍ ഒടുവില്‍ പിടിയിലായി. പയ്യന്നൂര്‍ എസ്‌ഐ എന്ന വ്യാജേനെ കടകളില്‍ കയറി പണം വാങ്ങുന്ന തളിപ്പറമ്പ് സ്വദേശി ജയ്‌സനാണ് (49)പിടിയിലായത്. പയ്യന്നൂരിലെ വ്യാപാര സ്ഥാപനങ്ങളിലെത്തി പൊലീസെന്ന് പരിചയപ്പെടുത്തി പണം കടം വാങ്ങി മുങ്ങലായിരുന്നു പതിവ്. സമാനമായ രീതിയില്‍ ഞായറാഴ്ച്ച രാവിലെ തളിപ്പറമ്പില്‍ തട്ടിപ്പ് നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്.

ജയ്‌സണെ തിരിച്ചറിഞ്ഞ വ്യാപാരികള്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പയ്യന്നൂര്‍ എസ്ഐയെന്ന് പറഞ്ഞാണ് കടയിലെത്തി പരിചയപ്പെടുന്നത്. വന്ന വണ്ടിക്ക് കൊടുക്കാന്‍ കാശില്ലെന്നും പണം കടം വേണമെന്നും പറയും. 500 ല്‍ താഴെ തുക മാത്രമാണ് ചോദിക്കുക. ഉടന്‍ തിരികെ നല്‍കാമെന്ന് വാഗ്ദാനവും നല്‍കും. പണം വാങ്ങി പോയാല്‍ പിന്നെ ആളെ കാണില്ല.

Kannur

കാത്തിരിപ്പിന്റെ സമയം നീളുമ്പോഴാണ് കടയുടമകള്‍ക്ക് അമളി മനസിലാവുക. ജയ്‌സണ്‍ രീതിയിലുളള തട്ടിപ്പ് തുടങ്ങിയിട്ട് മൂന്ന് മാസത്തോളമായി. പിലാത്തറ, ഏഴിലോട്, പയ്യന്നൂര്‍ തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. കടം വാങ്ങുന്നത് ചെറിയ തുകയായതിനാല്‍ പരാതി നല്‍കാന്‍ പലരും തുനിഞ്ഞിരുന്നില്ല. എന്നാല്‍ സംഗതി സ്ഥിരമായതോടെയാണ് പറ്റിക്കപ്പെട്ടവര്‍ പൊലീസില്‍ പരാതിപ്പെട്ടത്.

തട്ടിപ്പുകാരനെത്തിയ കടകളിലെത്തി സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചതിനു ശേഷമാണ് ഇയാള്‍ക്കെതിരെ അന്വേഷണമാരംഭിച്ചത്. ജയ്‌സനെ കുറിച്ചുള്ള വാര്‍ത്തകളും ഫോട്ടോയും സോഷ്യല്‍ മീഡിയിലും പത്രങ്ങളിലും പ്രചരിച്ചതിനെ തുടര്‍ന്നാണ് ഇയാളെ നാട്ടുകാര്‍ക്ക് തിരിച്ചറിയാന്‍ കഴിഞ്ഞത്. തളിപ്പറമ്പ് മന്ന കള്ളുഷാപ്പിന് സമീപം ചിപ്‌സ് വില്‍പ്പന നടത്തിവരികയായിരുന്നു ജയ്‌സണ്‍.

കഴിഞ്ഞ ദിവസം കരിമ്പത്തും ഇയാള്‍ ട്രാഫിക് എസ്‌ഐയാണെന്ന് പരിചയപ്പെടുത്തി പണം തട്ടിയിരുന്നു. അതേസമയം അപരിചിതര്‍ സഹായത്തിനു വന്നാല്‍ അന്വേഷണം നടത്തി മാത്രമേ സഹായം നല്‍കാവൂവെന്ന് വ്യാപാരി നേതാവ് കെഎസ് റിയാസ് വ്യാപാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ ഡിപ്പാര്‍ട്മെന്റ് പേര് പറഞ്ഞു വന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡ് ചോദിക്കുക.

കത്തുകളുമായി മറ്റും വരികയാണെങ്കില്‍ നമ്പറില്‍ വിളിച്ചു വ്യക്തത വരുത്തി മാത്രം സഹായം നല്‍കണം. വ്യാജന്മാര്‍ വിളയാടുമ്പോള്‍ അര്‍ഹത ഉള്ളവര്‍ക്ക് സഹായം എത്തുകയില്ല എന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+