കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ ജില്ലയിൽ കഞ്ചാവ് മാഫിയ ശക്തകം, പള്ളിപരിസരത്തു നിന്നും കഞ്ചാവ് കൈമാറ്റം; ഒരാൾ പിടിയിൽ... ബാഗിലൊളിപ്പിച്ചത് പത്തുകിലോ കഞ്ചാവ്!!

  • By Desk
Google Oneindia Malayalam News

തലശ്ശേരി: പള്ളിക്കു സമീപം വെച്ചു കഞ്ചാവു കൈമാറുന്നതിനിടെ 10 കിലോ കഞ്ചാവുമായി എത്തിയവരില്‍ ഒരാളെ നാട്ടുകാര്‍ ഓടിച്ചിട്ടു പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു. വടക്കുമ്പാട് കൂളി ബസാറിലെ പള്ളിക്കു സമീപം വ്യാഴാഴ്ച്ച രാവിലെ രാവിലെ ഏഴോടെയാണ് സംഭവം. സംശയ രീതിയില്‍ പള്ളിക്കു സമീപത്തു നിന്നും രണ്ടുപേര്‍ ബാഗ് കൈമാറുന്നതിനിടയില്‍ സംശയം തോന്നിയ സമീപവാസികള്‍ അന്വേഷിച്ചെത്തുകയായിരുന്നു.

<strong>ഗോഡ്‌സെ രാജ്യസ്‌നേഹിയാണെങ്കില്‍ ഗാന്ധി രാജ്യദ്രോഹിയാണോ, പ്രഗ്യാ സിംഗിനെതിരെ പ്രതിപക്ഷം!!</strong>ഗോഡ്‌സെ രാജ്യസ്‌നേഹിയാണെങ്കില്‍ ഗാന്ധി രാജ്യദ്രോഹിയാണോ, പ്രഗ്യാ സിംഗിനെതിരെ പ്രതിപക്ഷം!!

നാട്ടുകാരെ കണ്ടതോടെ ഒരാള്‍ ബാഗ് ഉപേക്ഷിച്ച് കടന്നു കളയുകയായിരുന്നു. പിടിയിലായ കൂത്തുപറമ്പ് സ്വദേശി അബ്ദുല്‍ നാസറി (52) നെ നാട്ടുകാരും പള്ളിപരിസരത്തുണ്ടായവരും കൂടി പൊലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇവര്‍ നടത്തിയ പരിശോധനയില്‍ ബാഗില്‍ ഒളിപ്പിച്ച നിലയില്‍ 10 കിലോ കഞ്ചാവ് കെട്ടുകളിലായി സൂക്ഷിച്ച നിലയില്‍ കണ്ടെത്തി. തലശേരിക്കടുത്തെ വടക്കുമ്പാട് കൂളിബസാറില്‍ വ്യാപകമായി കഞ്ചാവ് എത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം പൊലിസ് ് പരിശോധന നടത്തിയിരുന്നു.

Ganja case

ഇതിനു പിന്നാലെയാണ് വന്‍ കഞ്ചാവ് ശേഖരം പിടികൂടിയത്. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്യലിനു ശേഷം വൈകീട്ടോടെ അറസ്റ്റ്‌ചെയ്തു. ഓടിരക്ഷപ്പെട്ട പ്രതിക്കു വേണ്ടി പൊലിസ് തെരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ഇതിനിടെ 25ഗ്രാം കഞ്ചാവുമായി കണ്ണൂര്‍ നഗരത്തില്‍ ഒരാള്‍ കൂടി പിടിയിലായി.കണ്ണൂര്‍ എന്‍.എസ് തീയേറ്ററിന് സമീപത്തുവെച്ച് 25ഗ്രാം കഞ്ചാവുമായാണ്് ചപ്പാരപ്പടവ് സ്വദേശിഅബൂബക്കറി (44) നെയാണ് എക്‌സൈസ് സംഘംപിടികൂടിയത്.

കണ്ണൂര്‍ നഗരം കേന്ദ്രീകരിച്ചു കഞ്ചാവ് വില്‍പനനടത്തിവരികയായിരുന്നു ഇയാള്‍. ചെറുപൊതികളുമായാണ് ആവശ്യക്കാരെ ഇയാള്‍ തേടിയെത്തുന്നത്. വ്യാഴാഴ്ച്ച വൈകുന്നേരം 4.15 ഓടെയാണ് കണ്ണൂരില്‍ കഞ്ചാവ് ചില്ലറ വില്‍പന നടത്തുന്നതിനിടയില്‍ ഇയാളെ എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ പത്മരാജന്‍ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ ഇതിന് മുന്‍പും കഞ്ചാവ് കേസുകളില്‍ പിടിക്കപ്പെട്ടിട്ടുണ്ടെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

English summary
Man arrested for ganja case in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X