കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വനിതാ ഡോക്ടറുടെ വീട്ടില്‍ മൂന്നാം തവണയും ഒളിഞ്ഞു നോക്കാനെത്തി: കണ്ണൂരില്‍ യുവാവ് പിടിയില്‍!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂര്‍ നഗരത്തിലെ വനിതാ ഡോക്ടറുടെ വീട്ടില്‍ മൂന്നാം തവണയും ഒളിഞ്ഞു നോക്കാനെത്തിയ വിരുതനെ നാട്ടുകാര്‍ പിടികൂടി പൊലിസില്‍ ഏല്‍പ്പിച്ചു. കഴിഞ്ഞ ദിവസം കണ്ണൂര്‍ നഗരത്തിനടുത്തെ പാറക്കണ്ടിയിലാണ് സംഭവം. ഇവിടെ താമസിക്കുന്ന വനിതാ ഡോക്ടറുടെ വീട്ടില്‍ തോട്ടട സ്വദേശിയും നഗരത്തിലെ ഓട്ടോ ഡ്രൈവറുമായ രഞ്ജിത്ത്(28) കഴിഞ്ഞ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ഒളിഞ്ഞു നോക്കാനെത്തിയിരുന്നു.

ഈ സമയം തുണികഴുകുകയായിരുന്ന വനിതാ ഡോക്ടര്‍ ഇയാളെ കണ്ടയുടന്‍ പേടിച്ചു നിലവിളിച്ചു. മറ്റുള്ളവരെത്തുമ്പോഴെക്കും ഇയാള്‍ ഓടിരക്ഷപ്പെട്ടിരുന്നു. പിന്നീട് ഒരു തവണ കൂടി ഇയാള്‍ വന്നു. വീണ്ടും ബഹളമുണ്ടായതിനെ തുടര്‍ന്ന് കടന്നുകളഞ്ഞു. ഇന്നലെ പുലര്‍ച്ചെ ഓട്ടോയുമായെത്തിയ ഇയാളെ അയല്‍വാസികളുടെ സഹായത്തോടെ പിടികൂടാന്‍ ശ്രമിക്കുകയായിരുന്നു.

arrested-08-14

ഓട്ടോ റോഡില്‍ നിര്‍ത്തി യുവാവ് ഓടിരക്ഷപ്പെടുകയായിരുന്നു. ഓട്ടോയെടുക്കാന്‍ ഇയാള്‍ വരുമെന്ന പ്ര്തീക്ഷയില്‍ നാട്ടുകാരും ഡോക്ടറുടെ ഭര്‍ത്താവും അവിടെ തന്നെ കാത്തുനില്‍ക്കുകയായിരുന്നു. മണിക്കൂറുകള്‍ക്കുളളില്‍ തിരിച്ചെത്തിയ രഞ്ജിത്തിനെ ഇവര്‍ കൈയോടെ പിടികൂടി കണ്ണൂര്‍ടൗണ്‍ പൊലിസ് സ്‌റ്റേഷനിലേല്‍പ്പിച്ചു. ഡോക്ടറുടെ പരാതിയില്‍ കണ്ണൂര്‍ ടൗണ്‍ പൊലിസ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. കണ്ണൂരിനടുത്തെ മൂന്നാം പീടികയിലും ഒളിഞ്ഞു നോട്ടം വ്യാപകമാകുന്നതായി പരാതിയുണ്ട്.

English summary
man arrested for misbehaving
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X