മണി ചെയിൻ തട്ടിപ്പ്: തൃശൂർ സ്വദേശി കണ്ണൂരിൽ അറസ്റ്റിൽ
കണ്ണൂര്‍: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മണി ചെയിന്‍ തട്ടിപ്പിലൂടെ 31.92 കോടി കോടിയോളം തട്ടിയെടുത്ത കേസില്‍ തൃശ്ശൂര്‍ സ്വദേശി കണ്ണൂരില്‍ നിന്നും അറസ്റ്റിലായി. തൃശ്ശൂര്‍ കയ്പമംഗലം സ്വദേശി ചന്ദനപ്പറമ്പില്‍ ഷാജി സി മുഹമ്മദി (48) നെയാണ് ഡിവൈഎസ്പി പി പി സദാനന്ദന് അറസ്റ്റ് ചെയ്തത്. 10,000 രൂപ നല്കിയാല് അതിന്റെ ഇരട്ടി തുക തിരിച്ചു നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് ആളുകളില്‍ നിന്നും പണം തട്ടിയത്.
എച്ച് 2 വൈ 2 എന്ന പണമിടപാട് സ്ഥാപനത്തിലൂടെയാണ് തട്ടിപ്പ് നടത്തിയത്. 31,921 പേര് ഇയാളുടെ തട്ടിപ്പില്‍ ഇരയായിട്ടുണ്ട്. ഓരോരുത്തരും 10,000 രൂപ ഇയാളുടെ അക്കൗണ്ടില്‍ ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. ഓണ്‍ലൈന്‍ വഴിയാണ് ആളുകളെ സംഘടിപ്പിക്കുന്നത്. ഇതിനായി കമ്പനിയുടെ പേരിലുള്ള വെബ്സൈറ്റ് കൃതൃമമായി ക്രീയേറ്റ് ചെയ്തിട്ടുണ്ട്.

വാട്സാപ്പിലൂടെയും മറ്റും ഓരോരുത്തര്‍ക്കും ലിങ്കുകള്‍ കൈമാറിയാണ് തട്ടിപ്പ്. ഇത്തരത്തില്‍ ലിങ്കുകള്‍ കൈമാറി ഗ്രൂപ്പുകളിലൂടെയും മറ്റും ആളുകളെ ചേര്‍ത്ത് പണം വാങ്ങുകയായിരുന്നു. പതിനായിരം വീതമുള്ള തുകയില്‍ നിന്ന് 16 ദിവസത്തിനുള്ളില്‍ 16,000 രൂപ ആദ്യം ചേര്‍ന്നയാള്‍ക്ക് കിട്ടുമെന്നാണ് തെറ്റിദ്ധരിപ്പിച്ചത്.
ഇതു പ്രകാരം 31.92 കോടി രൂപ ഇയാള്‍ക്ക് ലഭിച്ചതായാണ് പോലീസിനു ലഭിച്ച വിവരം. ഇതില്‍ 25 കോടിയോളം ഇടപാടുകാര്‍ക്ക് തിരിച്ചു ല്‍കിയെന്നും ബാക്കി 7 കോടി ലാഭമാണെന്നും പോലീസ് കണ്ടെത്തി. ആയിരക്കണക്കിനു പേര്‍ക്ക് മുടക്കിയ തുക പോലും തിരിച്ചു നല്‍കിയില്ല. കണ്ണൂരില്‍ പദ്ധതി വ്യാപിപ്പിക്കാന്‍ എത്തിയതായിരുന്നു ഷാജി. താവക്കരയില്‍ മുറിയെടുത്ത് താമസിച്ചു രികയായിരുന്നു. ലാപ്ടോപ്, മൊബൈല്‍ ഫോണുകള്‍, ടാബ് തുടങ്ങിയവ ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications