കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മണി ചെയിൻ തട്ടിപ്പ്: തൃശൂർ സ്വദേശി കണ്ണൂരിൽ അറസ്റ്റിൽ

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും മണി ചെയിന്‍ തട്ടിപ്പിലൂടെ 31.92 കോടി കോടിയോളം തട്ടിയെടുത്ത കേസില്‍ തൃശ്ശൂര്‍ സ്വദേശി കണ്ണൂരില്‍ നിന്നും അറസ്റ്റിലായി. തൃശ്ശൂര്‍ കയ്പമംഗലം സ്വദേശി ചന്ദനപ്പറമ്പില്‍ ഷാജി സി മുഹമ്മദി (48) നെയാണ് ഡിവൈഎസ്പി പി പി സദാനന്ദന്‍ അറസ്റ്റ് ചെയ്തത്. 10,000 രൂപ നല്‍കിയാല്‍ അതിന്റെ ഇരട്ടി തുക തിരിച്ചു നല്‍കാമെന്ന് തെറ്റിദ്ധരിപ്പിച്ച് ആളുകളില്‍ നിന്നും പണം തട്ടിയത്.

ആദായ നികുതി കുറയ്ക്കുന്നത് പരിഗണനയില്‍... കൂടുതല്‍ പരിഷ്‌കരണങ്ങള്‍, ധനമന്ത്രി പറയുന്നത് ഇങ്ങനെആദായ നികുതി കുറയ്ക്കുന്നത് പരിഗണനയില്‍... കൂടുതല്‍ പരിഷ്‌കരണങ്ങള്‍, ധനമന്ത്രി പറയുന്നത് ഇങ്ങനെ

എച്ച് 2 വൈ 2 എന്ന പണമിടപാട് സ്ഥാപനത്തിലൂടെയാണ് തട്ടിപ്പ് നടത്തിയത്. 31,921 പേര്‍ ഇയാളുടെ തട്ടിപ്പില്‍ ഇരയായിട്ടുണ്ട്. ഓരോരുത്തരും 10,000 രൂപ ഇയാളുടെ അക്കൗണ്ടില്‍ ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. ഓണ്‍ലൈന്‍ വഴിയാണ് ആളുകളെ സംഘടിപ്പിക്കുന്നത്. ഇതിനായി കമ്പനിയുടെ പേരിലുള്ള വെബ്‌സൈറ്റ് കൃതൃമമായി ക്രീയേറ്റ് ചെയ്തിട്ടുണ്ട്.

arrest

വാട്‌സാപ്പിലൂടെയും മറ്റും ഓരോരുത്തര്‍ക്കും ലിങ്കുകള്‍ കൈമാറിയാണ് തട്ടിപ്പ്. ഇത്തരത്തില്‍ ലിങ്കുകള്‍ കൈമാറി ഗ്രൂപ്പുകളിലൂടെയും മറ്റും ആളുകളെ ചേര്‍ത്ത് പണം വാങ്ങുകയായിരുന്നു. പതിനായിരം വീതമുള്ള തുകയില്‍ നിന്ന് 16 ദിവസത്തിനുള്ളില്‍ 16,000 രൂപ ആദ്യം ചേര്‍ന്നയാള്‍ക്ക് കിട്ടുമെന്നാണ് തെറ്റിദ്ധരിപ്പിച്ചത്.

ഇതു പ്രകാരം 31.92 കോടി രൂപ ഇയാള്‍ക്ക് ലഭിച്ചതായാണ് പോലീസിനു ലഭിച്ച വിവരം. ഇതില്‍ 25 കോടിയോളം ഇടപാടുകാര്‍ക്ക് തിരിച്ചു ല്‍കിയെന്നും ബാക്കി 7 കോടി ലാഭമാണെന്നും പോലീസ് കണ്ടെത്തി. ആയിരക്കണക്കിനു പേര്‍ക്ക് മുടക്കിയ തുക പോലും തിരിച്ചു നല്‍കിയില്ല. കണ്ണൂരില്‍ പദ്ധതി വ്യാപിപ്പിക്കാന്‍ എത്തിയതായിരുന്നു ഷാജി. താവക്കരയില്‍ മുറിയെടുത്ത് താമസിച്ചു രികയായിരുന്നു. ലാപ്‌ടോപ്, മൊബൈല്‍ ഫോണുകള്‍, ടാബ് തുടങ്ങിയവ ഇയാളില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്.

English summary
Man arrested for money chain cheating in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X