കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: പ്രതി അറസ്റ്റില്‍!! സംഭവം കണ്ണൂരില്‍!
ആലക്കോട് : കണ്ണൂര്‍ വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍ കോട്ടയം മണ്ണാര്‍ക്കാട് സ്വേദേശി താഴത്തെമുറിയില്‍ കുര്യന്‍ മാത്യുവെന്ന ബിബിനാ (31)ണ് പിടിയിലായത്. ചിറ്റടിയിലെ അറ്റോളി അരുണ്‍രാജ് ഉള്‍പ്പെടെ ചെറുപുഴ, ചിറ്റാരിക്കാല്‍ മേഖലയിലെ നിരവധി പേരില്‍ നിന്ന് പണം തട്ടിയെന്നാണ് കേസ്. പട്ടികവര്‍ഗ വിഭാഗ ഉന്നമന പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് അരുണ്‍ രാജ് ബിബിയുമായി ബന്ധപ്പെട്ടത്. ഇയാളുമായി സൗഹൃദം സ്ഥാപിച്ചതിനു ശേഷം വിമാനത്താവളത്തില്‍ ജോലി ശരിയാക്കിത്തരാമെന്നായിരുന്നു വാഗ്ദാനം.
ഇതു വിശ്വസിച്ച അരുണ്‍ കഴിഞ്ഞ ജനുവരി മുതല്‍ ബിബിയുടെ അക്കൗണ്ടിലേക്ക് തവണകളായി 35000രൂപ അയച്ചു കൊടുത്തു. എയര്‍ ഇന്ത്യയുടെ പേരിലുള്ള അപേക്ഷാഫോറം നല്‍കിയായിരുന്നു ഇയാള്‍ വിശ്വാസ്യത പിടിച്ചുപറ്റിയത്. ജോലി കിട്ടാതെ വരികയും പണം നഷ്ടപ്പെടുകയും ചെയ്തപ്പോഴാണ് തട്ടിപ്പാണെന്നു മനസിലായത്.

ജോലിയുടെ കാര്യം ചോദിക്കുമ്പോള്‍ പലവിധ ഒഴിവുകഴിവുകളാണ് പറയുന്നത്. ഇതിനിടെയാണ് കബളിപ്പിക്കപ്പെട്ടവര്‍ ചേര്‍ന്ന് മണ്ണാര്‍ക്കാട് വെച്ച് അരുണിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. കസ്റ്റഡിയിലെടുത്ത ബിബിയെ ചെറുപുഴയില്‍ എത്തിച്ചു. ഇയാളെ പൊലിസ് ചോദ്യം ചെയ്തുവരികയാണ്.


Click it and Unblock the Notifications