അടിവസ്ത്രത്തിനുളളില്‍ തേച്ചുപിടിപ്പിച്ച് സ്വര്‍ണക്കടത്ത്, വിമാനത്താവളത്തില്‍ തലശേരി സ്വദേശി അറസ്റ്റില്‍
കണ്ണൂര്‍:കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിവസ്ത്രത്തിനുളളില്‍ തേച്ചുപിടിപ്പിച്ചു കടത്തുകയായിരുന്ന അരകിലോയിലധികം രൂപ വിലവരുന്ന സ്വര്‍ണവുമായി യാത്രക്കാരനെ പിടികൂടി. പിടികൂടിയ സ്വര്‍ണത്തിന് 33,19,538- രൂപ വിലവരുമെന്ന് കസ്റ്റംസ് അറിയിച്ചു.
തലശേരി സ്വദേശി ഷംസീറില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ദുബായിയില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ്പ്രസ് വിമാനത്തിലെത്തിയതായിരുന്നു ഇയാള്‍. കസ്റ്റംസ് ചെക്കിങ് ഇന്‍ പരിശോധനയില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു പരിശോധിച്ചപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്. പേസ്റ്റ് രൂപത്തിലുളള സ്വര്‍ണം പെയിന്റുു പോലെ അടി വസ്ത്രത്തിനുളളില്‍ തേച്ചു പിടിപ്പിച്ച നിലയിലാണ് കടത്താന്‍ ശ്രമിച്ചത്.

554.18 ഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. പേസ്റ്റ് രൂപത്തിലുളള സ്വര്‍ണം പിന്നീട് വേര്‍തിരിച്ചെടുത്തു. കസ്റ്റംസ് സൂപ്രണ്ടുമാരായ ബിന്ദു, അജിത്ത്, ഇന്‍സ്‌പെക്ടര്‍മാരായ അശ്വിന, നിശാന്ത്, പങ്കജ്, നിഖില്‍, ഹവില്‍ദാര്‍ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു. കഴിഞ്ഞ ദിവസം മൂന്ന് യാത്രക്കാരില്‍ നിന്നും രണ്ടുകോടിയോളം രൂപ വരുന്ന സ്വര്‍ണം എയര്‍പോര്‍ട്ട് പൊലിസ് പിടികൂടിയിരുന്നു. അബുദാബി, മസ്‌കറ്റ്, ഷാര്‍ജ എന്നിവടങ്ങളില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച മൂന്നു പേരാണ് എയര്‍പോര്‍ട്ട് പൊലിസിന്റെ പിടിയിലായത്.
കാസര്‍കോട് ഉദുമ സ്വദേശികളായ അബ്ദുറഹിമാന്‍, നിസാമുദ്ദീന്‍കൊവ്വാല്‍, കണ്ണൂര്‍ മാനന്തേരി സ്വദേശിയായ നൗഫല്‍ എന്നിവരാണ് പിടിയിലായത്. വരുംദിവസങ്ങളിലും കണ്ണൂര്‍ വിമാനത്താവളം കേന്ദ്രീകരിച്ചു സ്വര്‍ണക്കടത്തിനെതിരെ റെയ്ഡു ശക്തമാക്കുമെന്ന് എയര്‍പോര്‍ട്ട് പൊലിസ് അറിയിച്ചു. കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ ആര്‍. അജിത്ത്കുമാറിന്റെ ഉത്തരവ് പ്രകാരമാണ് കസ്റ്റംസ് ചെക്കിങ് കഴിഞ്ഞിറങ്ങുന്ന യാത്രക്കാരെ കര്‍ശനപരിശോധനയ്ക്കു വിധേയമാക്കുന്നത്. ഇതുവരെയായ അഞ്ചുകോടിയുടെ സ്വര്‍ണമാണ് എയര്‍പോര്‍ട്ട് പൊലിസ് ഇതുവരെയായി പിടികൂടിയത്.












Click it and Unblock the Notifications