കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ധനകോടിയുടെ സമാന്തര ചിട്ടി നടത്തിയ മുന്‍ജീവനക്കാരന്‍ അറസ്റ്റില്‍: മാനേജരും കാഷ്യറും ഒളിവില്‍ പോയി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: സ്വകാര്യ ചിട്ടിക്കമ്പനിയില്‍ നിന്നു ലക്ഷങ്ങള്‍ തട്ടിയെന്ന പരാതിയില്‍ മുന്‍ ജീവനക്കാരന്‍ അറസ്റ്റില്‍. തട്ടിപ്പുമായി ബന്ധമുള്ള ബ്രാഞ്ച് മാനേജറുള്‍പ്പെടെ രïു വനിതാ ജീവനക്കാരികള്‍ക്കെതിര കേസെടുത്തു. സുല്‍ത്താന്‍ ബത്തേരി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ധനകോടി ചിറ്റ്‌സ് ഫïിന്റെ കണ്ണൂര്‍ തളാപ്പ് ശാഖയിലെ മുന്‍ കലക്ഷന്‍ ഏജന്റ് കുടിയാന്മല സ്വദേശി അമിത് കുമാറിനെയാണ് കണ്ണൂര്‍ ഡിവൈ.എസ്.പിയുടെ നിര്‍ദേശാനുസരണം ടൗണ്‍ സി.ഐ പ്രദീപന്‍ കണ്ണിപ്പൊയില്‍, എസ്.ഐ ബാബു മോന്‍ എന്നിവരടങ്ങുന്ന അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ശാഖാ മനേജര്‍ ശ്രീജ, കാഷ്യര്‍ റീന എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്. ഇരുവരും ഒളിവിലാണെന്നു പൊലിസ് പറഞ്ഞു.

കേരളത്തിലെത്തിയ വിദേശ വനിതയെ കാണാനില്ല; അന്വേഷണം ത്വരിതപ്പെടുത്തി പോലീസ്കേരളത്തിലെത്തിയ വിദേശ വനിതയെ കാണാനില്ല; അന്വേഷണം ത്വരിതപ്പെടുത്തി പോലീസ്

ധനകോടി ചിറ്റ്‌സ് മാനേജിങ് ഡയരക്ടര്‍ യോഹന്നാന്റെ പരാതിയിലാണ് നടപടി. അമിത് കുമാറിന്റെ നേതൃത്വത്തില്‍ ധനകോടി ചിട്ടിയില്‍ ചേര്‍ന്ന ചിറ്റാളന്മാരുടെ സമാന പേരുകളുള്ളവരെ കïെത്തി ചിട്ടിയില്‍ ചേര്‍ത്തു സമാന്തര ചിട്ടി നടത്തിയായിരുന്നു തട്ടിപ്പ്. ധനകോടിയുടെ പാസ്ബുക്ക് ഇവര്‍ക്ക് നല്‍കി പണമിടപാട് രേഖപ്പെടുത്തുകയും ചെയ്തു. യഥാര്‍ഥ ചിട്ടിയില്‍ ചേര്‍ന്നവരുടെ പേരുകള്‍ സമാനമായതിനാല്‍ സമാന്തര ചിട്ടിയെ കുറിച്ച് ആദ്യമൊന്നും മാനേജ്‌മെന്റിനു വിവരം ലഭിച്ചില്ല.

arrested-15

യഥാര്‍ഥ ചിട്ടികളില്‍ ചേര്‍ന്ന ചിലരുടെ പണം ഓഫിസില്‍ അടയ്ക്കാതെ തിരിമറി നടത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നു കമ്പനി ഓഡിറ്റിങ് നടത്തിയപ്പോഴാണ് തട്ടിപ്പ് കïെത്തിയത്. സമാന്തര ചിട്ടിയിലൂടെ മൂവര്‍ സംഘം കമ്പനിക്കു ലഭിക്കേïിയിരുന്ന 50 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്നാണു പ്രാഥമികാന്വേഷണത്തില്‍ കïെത്തിയത്. കമ്പനിയുടെ ചെക്ക് ഉപയോഗിച്ചു സമാന്തര ചിട്ടിയില്‍ ചേര്‍ന്നവര്‍ക്കു കമ്പനി പണം നല്‍കിയതായും കïെത്തിയിട്ടുï്. അമിത് കുമാറിന്റെ പക്കല്‍ നിന്നു സമാന്തര ചിട്ടിയുടെ കളക്ഷന്‍ പുസ്തകങ്ങള്‍ ഉള്‍പ്പെടെ പൊലിസ് പിടിച്ചെടുത്തു.

English summary
Man arrested in Dhanakodi chits fruad
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X