കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരില്‍ മയക്കുമരുന്ന് കള്ളക്കടത്ത് കേസിലെ മുഖ്യകണ്ണി പിടിയില്‍; ബ്രൌൺഷുഗറും വാഹനവും!!

Google Oneindia Malayalam News

കണ്ണൂര്‍: ഓണം സ്‌പെഷല്‍ ഡ്രൈവിന്റെ ഭാഗമായി കമ്മിഷണര്‍ സ്‌പെഷല്‍ സ്‌ക്വാഡ് നടത്തിയ ഓപ്പറേഷന്‍ വിശുദ്ധിയുടെ ഭാഗമായി കണ്ണൂരില്‍ വന്‍ ലഹരിമരുന്നുമായി മുഖ്യവില്‍പനക്കാരന്‍ അറസ്റ്റിലായി. അലവില്‍ കോളനിഗേറ്റിലെ എ. അരുണിനെ (45)യാണ് പത്ത് ഗ്രാം ബ്രൗണ്‍ ഷുഗറും 200 ഗ്രാം കഞ്ചാവുമായി എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം. ദിലീപും സംഘവും പിടികൂടിയത്. ഇയാളുടെ കെ.എല്‍ 13 എന്‍ 1501 സ്‌കോര്‍പിയോ വാഹനവും കസ്റ്റഡിയിലെടുത്തു.

തിരുവനന്തപുരത്തിരുന്ന് വിമർശിച്ചാൽ ദുരിതാശ്വാസ ഫണ്ട് ലഭിക്കില്ല: സദാനന്ദ ഗൌഡതിരുവനന്തപുരത്തിരുന്ന് വിമർശിച്ചാൽ ദുരിതാശ്വാസ ഫണ്ട് ലഭിക്കില്ല: സദാനന്ദ ഗൌഡ

ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ പി.കെ സുരേഷിനു ദിവസങ്ങള്‍ക്കു മുന്‍പ് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്നാണു കണ്ണൂരിലെ പ്രധാന ലഹരി മരുന്ന് കച്ചവടക്കാരനായ അരുണിനെ സ്‌പെഷ്യല്‍ സ്‌ക്വാഡ് നിരീക്ഷിച്ചത്. 25 വര്‍ഷമായി എക്‌സൈസിനെയും പൊലിസിനെയും കബളിപ്പിച്ച് ലഹരി മരുന്ന് കച്ചവടം ചെയ്യുന്ന ഇയാളെതേടി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നു വിദ്യാര്‍ഥികള്‍ ഉള്‍പ്പെടുന്ന ലഹരി ഉപഭോക്താക്കള്‍ എത്തിയിരുന്നതായി എക്‌സൈസ് പറഞ്ഞു.

arundrug-15

പിടിക്കപ്പെട്ടാലും രക്ഷപ്പെടാന്‍ വേïി ചെറിയ അളവില്‍ മാത്രം ലഹരി മരുന്നുകള്‍ കൈവശം വയ്ക്കുന്നതാണ് ഇയാളുടെ രീതി. ഓണത്തോടനുബന്ധിച്ച് ഇയാള്‍ വന്‍ ലഹരിമരുന്ന് സംഭരിക്കുന്നുïെന്ന വിവരത്തെത്തുടര്‍ന്ന് എക്‌സൈസ് ദിവസങ്ങള്‍ക്ക് മുന്‍പ് ആവശ്യക്കാരെന്ന പേരില്‍ ഇയാളെ സമീപിച്ചിരുന്നു. ഇന്നലെ കണ്ണൂരിലേക്ക് ലഹരിമരുന്നുമായി വരുന്ന ഇയാളെ വളരെ വിദഗ്ധമായി പിടികൂടുകയായിരുന്നു. പിടിയിലായ അരുണിനെ റിമാന്‍ഡ്് ചെയ്തു.

English summary
Man arrested in drug smuggling from Kannur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X