കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാടകയ്ക്കെടുത്ത വാഹനം വ്യാജ ആർസിയുണ്ടാക്കി വിൽപ്പന: തില്ലങ്കേരി സ്വദേശിയായ യുവാവ് അറസ്റ്റിൽ

  • By Desk
Google Oneindia Malayalam News

ക​ണ്ണൂ​ർ: വിലയേറിയ വാ​ഹ​നങ്ങൾ വാ​ട​ക​യ്ക്കെ​ടു​ത്ത് വ്യാ​ജ ആ​ർ​സിയുണ്ടാക്കി മറിച്ചുവി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ മുഖ്യകണ്ണിയായ യുവാവ് അ​റ​സ്റ്റി​ൽ. ഇരിട്ടി തി​ല്ല​ങ്കേ​രി കാ​വും​പ​ടി​യി​ലെ കെ വി ഫൈ​സ​ലി (21) നെ​യാ​ണ് ക​ണ്ണൂ​ർ ടൗ​ൺ സി​ഐ പ്ര​ദീ​പ​ൻ ക​ണ്ണി​പ്പൊ​യി​ൽ, എ​സ്ഐ ബാ​ബി​ഷ്, അ​ഡീ​ഷ​ണ​ൽ എ​സ്ഐ സു​രേ​ഷ്, എ​എ​സ്ഐ റ​ഷീ​ദ്, സീ​നി​യ​ർ പോ​ലീ​സ് ഓ​ഫീ​സ​ർ സ​ജി​ത്ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഊ​ട്ടി​യി​ൽ വ​ച്ച് അ​റ​സ്റ്റ് ചെയ്തത്.

മുഖം മിനുക്കി വേളി, സന്ദർശകരുടെ മനം കവരുന്ന വികസന പ്രവർത്തനങ്ങൾ, സഞ്ചാരികളെ കാത്ത് വേളിമുഖം മിനുക്കി വേളി, സന്ദർശകരുടെ മനം കവരുന്ന വികസന പ്രവർത്തനങ്ങൾ, സഞ്ചാരികളെ കാത്ത് വേളി

2019 ജ​നു​വ​രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പാ​ല​ക്കാ​ട് ജി​ല്ല​യി​ൽ നി​ന്നും ഇ​ന്നോ​വ കാ​ർ വാ​ട​ക​ക്കെ​ടു​ത്ത് ക​ണ്ണൂ​രി​ൽ കൊ​ണ്ട് വ​ന്ന് വ്യാ​ജ ആ​ർ​സി ഉ​ണ്ടാ​ക്കു​ക​യും വി​ൽ​പ​ന ന​ട​ത്തു​ക​യും ചെ​യ്യു​ക​യാ​യി​രു​ന്നു. കാ​ർ വാ​ങ്ങി​യ ആ​ൾ ആ​ർ​സി മാ​റ്റാ​ൻ ആ​ർ​ടി ഓ​ഫീ​സി​ൽ ചെ​ന്ന​പ്പോ​ഴാ​ണ് വാ​ഹ​ന​ത്തി​ന് നി​ല​വി​ൽ വേ​റെ ഉ​ട​മ​ക​യു​ണ്ടെ​ന്ന് മ​ന​സി​ലാ​വു​ന്ന​ത്. തു​ട​ർ​ന്ന് ഇ​യാ​ളു​ടെ പ​രാ​തി​യി​ൽ ക​ണ്ണൂ​ർ ടൗ​ൺ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യാ​യി​രു​ന്നു.

arrested1-15952

2019 ജനവരിയിൽ മുതലാണ് ഇയാൾ തട്ടിപ്പ് തുടങ്ങിയതെന്ന് പൊലിസ് പറഞ്ഞു. ഇയാൾക്ക് അന്തർ സംസ്ഥാന വാഹനമോഷണ സംഘവുമായി ബന്ധമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. കോയമ്പത്തൂർ, മധുരൈ, കൊടൈക്കനാൽ, ഊട്ടി എന്നീ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ് ഇയാൾ പ്രവർത്തിച്ചിരുന്നത്. തമിഴ്നാട് അതിർത്തിയായ പാലക്കാട് ജില്ലയിൽ നിന്നും ഇന്നോവ പോലുള്ള വിലയേറിയ വാഹനങ്ങൾ വാടകക്കെടുത്ത് കണ്ണുരിൽ കൊണ്ട് വന്ന് വ്യാജ ആർ.സി ഉണ്ടാക്കുകയും വിൽപന നടത്തുകയും ചെയ്യുകയാണ് പതിവെന്നും പൊലിസ് പറഞ്ഞു. ഇത്തരത്തിൽ നിരവധിയാളുകൾ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്.

കാർ വാങ്ങിയ ആൾക്കാർ ആർ.സി മാറ്റാൻ ആർ.ടി ഓഫിസിൽ ചെന്നാലാണ് തട്ടിപ്പ് മനസിലാവുക. തമിഴ്നാട്ടിൽ നിന്നും വാഹനം വാടകക്ക് എടുത്തവരെക്കുറിച്ച് പലപ്പോഴും യാതൊരു വിവരവും ഉടമകൾക്കുണ്ടാവില്ല. വ്യാജ വിലാസം നൽകിയാണ് അ വാഹനങ്ങൾ ഇയാൾ വാടകയ്ക്കെടുത്തിരുന്നത്. വാഹനം വിൽപ്പന നടത്തുമ്പോൾ നടത്തിയ എഗ്രിമെൻറിൽ നിന്നും ലഭിച്ച സൂചനകൾ അടിസ്ഥാനമാക്കി പൊലിസ്ഒന്നര വർഷം നടത്തിയ അന്വേഷണത്തിലാണ് വ്യാജ ആർ.സി തട്ടിപ്പ് സംഘത്തിലെ കണ്ണൂർ സ്വദേശി പിടിയിലായത് സംഘത്തിലെ പ്രധാന കണ്ണികളെക്കുറിച്ചുള്ള സൂചനകൾ ലഭിച്ചിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു വാഹന ഉടമയുമായി

കരാർ ആക്കിയതിനു ശേഷം പ്രതി ഓരോ മാസം കൂടുമ്പോഴും താമസസ്ഥലവും ഫോൺ നമ്പറും മാറ്റാറുണ്ടായിരുന്നു. ഏറ്റവും ഒടുവിൽ അവസാനം ഊട്ടിയിലെ സൽമ എന്ന കുപ്രസിദ്ധ പെൺ കുറ്റവാളിയുടെ വീട്ടിൽ ഒഴിവിൽ കഴിയുന്നുണ്ടെന്ന് കണ്ണൂർ രഹസ്യാന്വേഷണ വിഭാഗത്തിന് ലഭിച്ച വിവരത്തെ തുടർന്നാണ് അറസ്റ്റ്

Recommended Video

cmsvideo
കണ്ണൂർ; ജവഹർ സ്റ്റേഡിയത്തിൽ മറഡോണ പ്രതിമ സ്ഥാപിക്കുമെന്ന് മേയർ

അഞ്ച് ദിവസത്തോളം ഊട്ടിയിൽ തമിഴ് നാട് ക്യു ബ്രാഞ്ചിൻ്റെ സഹായത്തോടെ നടത്തിയ പരിശോധയിലാണ് പ്രതി പിടിയിലായത് നാട്ടുകാരെ വിളിച്ച് പ്രതി രക്ഷപെടാൻ നോക്കിയെങ്കിലും സാഹസികമായി പൊലിസ് പിടികൂടുകയായിരുന്നു ഇയാളെ കണ്ണുർ കോടതിയിൽ ഹാജരാക്കിയതിനു ശേഷം രണ്ടാഴ്ച്ചത്തേക്ക് റിമാൻഡ് ചെയ്തു.

English summary
Man arrested in fake RC book and vehicle documents
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X