Get Updates
Get notified of breaking news, exclusive insights, and must-see stories!

മെഷീനില്‍ പണം കുടുങ്ങി: കണ്ണൂരില്‍ രോഷാകൂലനായി എടിഎം അടിച്ചുതകര്‍ത്തയാള്‍ പിടിയില്‍

കണ്ണൂര്‍: കണ്ണൂര്‍- കാസര്‍കോട് ദേശീയ പാതയിലെ പിലാത്തറ ടൗണിലെ എടിഎം അടിച്ചു തകര്‍ത്തയാള്‍ അറസ്റ്റില്‍. കണ്ണൂര്‍ കക്കാട് കൊറ്റാളിയിലെ ചക്കര പൊയ്യന്‍ വീട്ടില്‍ സി പി ദീപക് രാജി(34) നെയാണ് പരിയാരം സിഐ കെവി ബാബു അറസ്റ്റ് ചെയ്തത്. കണ്ണൂര്‍ നഗരത്തില്‍ ഒരു സ്വകാര്യ സ്ഥാപനം നടത്തിവരികയാണ് ദീപക് രാജ്. ശനിയാഴ്ച്ച രാത്രിയിലാണ് ദേശീയ പാതയോരത്ത് പ്രവര്‍ത്തിക്കുന്ന സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എടിഎം മെഷീനിന്റെ മോണിറ്റര്‍, ഡയല്‍ പാഡ് എന്നിവ അടിച്ചു തകര്‍ത്തത്. ഞായറാഴ്ച രാവിലെ എടിഎമ്മില്‍ പണമെടുക്കാനെത്തിയ ആളാണ്‌ സംഭവം പൊലീസിലറിയിച്ചത്.

ദീപക് രാജിന്റെ സിസിടിവി ദൃശ്യം കഴിഞ്ഞ ദിവസം രാവിലെ പോലീലിസിന് ലഭിച്ചതോടെ സി ഐ കെ വി ബാബുവിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കുകയും സിസിടിവി ദൃശ്യങ്ങളുടെയും സൈബര്‍ സെല്ലിനെ്‌റയും സഹായത്തോടെ തിങ്കളാഴ്ച്ച ഉച്ചയോടെതന്നെ പ്രതിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. പൊലീസ് ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.

deepakraj-1

സുഹൃത്തിനെ കാണാന്‍ പിലാത്തറയിലെത്തിയ ദീപക് രാജ് ശനിയാഴ്ച്ച രാത്രി 8.45ന് പണമെടുക്കുന്നതിനായി എടിഎമ്മിലെത്തിയെങ്കിലും പണം പുറത്തു വന്നതില്‍ ഒരു 500 രൂപ എടിഎമ്മില്‍ കുടുങ്ങിയത് എത്ര ശ്രമിച്ചിട്ടും വലിച്ചെടുക്കാന്‍ സാധിക്കാതെ വന്നതോടെയാണ് ദേഷ്യം പിടിച്ച് പുറത്തു പോയി കല്ലുമായി വന്ന് മോണിറ്ററും ഡയല്‍ പാഡും അടിച്ച് തകര്‍ത്തതെന്നാണ് സംഭവത്തെ കുറിച്ച് പൊലിസ് പറയുന്നത്. മോഷണശ്രമം ഉള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്റ്റുചെയ്ത ദീപക് രാജിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+