കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആറുവര്‍ഷമായി മുങ്ങി നടക്കുന്ന വിവിധ തട്ടിപ്പുക്കേസിലെ പ്രതി അറസ്റ്റില്‍

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിവിധ തട്ടിപ്പുക്കേസിലെ പിടി കിട്ടാപ്പുള്ളി അറസ്റ്റില്‍. ആലക്കോട് പഞ്ചായത്ത് ഓഫീസിന് സമീപത്തെ കെ രാജനാണ് (50) അറസ്റ്റിലായത്. ക്രിമിനല്‍ കേസ് ഉള്‍പ്പെടെ എട്ടോളം കേസുകളില്‍ പ്രതിയാണിയാള്‍. വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളാണ് ഇയാള്‍ തട്ടിയെടുത്തത്. ജോലി തരപ്പെടുത്തി തരാമെന്ന് പറഞ്ഞ് പലരേയും നേരില്‍ സമീപിക്കുന്ന ഇയാള്‍ ഒരു ലക്ഷം മുതല്‍ ഒന്നര ലക്ഷം രൂപ വരെയാണ് വാങ്ങിയിരുന്നത്.

രാഹുലും സംഘവും കശ്മീരിലേക്ക് പുറപ്പെട്ടു; വിമാനത്താവളത്തില്‍ നിന്ന് പുറത്തിറക്കില്ലെന്ന് പോലീസ്രാഹുലും സംഘവും കശ്മീരിലേക്ക് പുറപ്പെട്ടു; വിമാനത്താവളത്തില്‍ നിന്ന് പുറത്തിറക്കില്ലെന്ന് പോലീസ്

എന്നാല്‍ മാസങ്ങള്‍ കാത്തിരുന്നാലും ജോലി ലഭിക്കാറില്ല. പരാതി നല്‍കുന്നവര്‍ക്ക് ചെക്ക് നല്‍കി മുങ്ങുകയാണ് ഇയാളുടെ പതിവ്. സംസ്ഥാനത്തെ പല ഭാഗങ്ങളില്‍ നിന്നായി നിരവധി പേരാണ് ഇയാളുടെ തട്ടിപ്പിനിരയായത്. 2011 ല്‍ തേര്‍ത്തല്ലി സ്വദേശി ശശി എന്നയാളില്‍ നിന്നും വിദേശത്തേക്ക് ജോലി വാഗ്ദാനം ചെയ്ത് ഒരു ലക്ഷത്തി പത്തായിരം രൂപ വാങ്ങിയിരുന്നു. എന്നാല്‍ ജോലി ലഭിക്കാതെ വന്നതോടെ ശശി പോലീസില്‍ പരാതി നല്‍കുകയായിരുന്നു. 2014ല്‍ പനങ്കുറ്റി സ്വദേശി ദേവസ്യയില്‍ നിന്നും സമാന രീതിയില്‍ ഒരു ലക്ഷം രൂപ ഇയാള്‍ കൈപ്പറ്റിയെങ്കിലും ജോലി ലഭിച്ചില്ല.

rajan-15717

തളിപ്പറമ്പ് കോടതി 2 കേസിലും പയ്യന്നൂര്‍ കോടതിയി 3 കേസിലും പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചയാളാണ് രാജന്‍. ഇത് കൂടാതെ പയ്യന്നൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസേ്ട്രറ്റ് കോടതിയില്‍ ചെക്ക് കേസില്‍ ശിക്ഷാ വാറണ്ട് പ്രതി കൂടിയാണിയാള്‍. പയ്യന്നൂര്‍ മുന്‍സീഫ് കോടതിയിലും നെയ്യാറ്റിന്‍കര കോടതിയിലും ഇയാള്‍ക്കെതിരെ വാറണ്ടുണ്ട്.

ഇത്തരത്തില്‍ തട്ടിപ്പ് നടത്തി ആഡംബര ജീവിതം നടത്തി വരുന്നയാളാണ് രാജനെന്ന് പൊലിസ് പറഞ്ഞു. തിരുവനന്തപുരത്ത് തമ്പാനൂര്‍ കെഎസ്ആര്‍ടിസിക്ക് സമീപം രാജന്‍ അസോസിയേറ്റ്‌സ് എന്ന പേരില്‍ സ്ഥാപനം നടത്തി വരുന്നതിനിടെയാണ് ഇയാള്‍ പൊലിസിന്റെ പിടിയിലാകുന്നത്. ആലക്കോട് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ.ജെ വിനോയ്ക്ക് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ എം.വി ഷീജു, സീനിയര്‍ സിവില്‍ പൊലിസ് ഒഫിസര്‍ ഷറഫുദ്ദീന്‍, സിവില്‍ പൊലിസ് ഒഫിസര്‍ ജെന്‍സന്‍ തോമസ് എന്നിവരടങ്ങുന്ന സംഘമാണ് തിരുവനന്തപുരത്ത് വെച്ച് ഇയാളെ അറസ്റ്റു ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

English summary
Man arrested in multi robbery case from Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X