അച്ഛനുമായുള്ള സൌഹൃദം മുതലെടുത്ത് 15കാരിയെ പീഡിപ്പിച്ചു: യുവാവ് അറസ്റ്റിൽ, അതിക്രമം പലതവണ!!
കണ്ണൂർ: അച്ഛനുമായുള്ള സൌഹൃദത്തിന്റെ മറവിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തേറണ്ടി സ്വദേശിയായ പിവി ദിഗേഷാണ് സംഭവത്തിൽ അറസ്റ്റിലായത്. പോക്സോ കുറ്റം ചുമത്തി തളിപ്പറമ്പ് പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2019 ജൂലൈ ഒമ്പതിനാണ് സംഭവം. 15കാരിയാണ് പീഡനത്തിനിരയായത്. വീടിന് സമീപത്തുള്ള റബ്ബർ തോട്ടത്തിലേക്ക് പെൺകുട്ടിയെ വിളിച്ചുവരുത്തിയ ശേഷം പീഡിപ്പിക്കുകയായിരുന്നു. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ട് മണിയോടെ പെൺകുട്ടിയുടെ വീടിന് സമീപത്തേയ്ക്ക് എത്തിയ പ്രതി പെൺകുട്ടിയെ പീഡനത്തിനിരയാക്കുകയായിരുന്നു.
ഇതിന് പുറമേ കഴിഞ്ഞ മെയ് മാസത്തിലും പ്രതി പെൺകുട്ടിയെ രണ്ട് പ്രാവശ്യം ലൈംഗിക അതിക്രമത്തിന് ഇരയാക്കിരുന്നതായി പരാതിയിൽ പറയുന്നുണ്ട്. ഈ സംഭവത്തിന് ശേഷം പെൺകുട്ടിയുടെ സ്വഭാവത്തിൽ അസ്വാഭാവിക ഉണ്ടായതോടെയാണ് മാതാപിതാക്കൾ കുട്ടിയോട് കാര്യങ്ങൾ ചോദിച്ചറിയുന്നത്. ഇതോടെ പിതാവിന്റെ സുഹൃത്തായ യുവാവ് പലതവണ പീഡിപ്പിച്ച വിവരം പുറത്തറിയുകയായിരുന്നു.

ഇതോടെ പെൺകുട്ടിയുടെ രക്ഷിതാക്കൾ തളിപ്പറമ്പ് പോലീസിൽ പരാതി നൽകുകയായിരുന്നു. അതേ സമയം പീഡിപ്പിക്കപ്പെട്ട വിവരം പുറത്ത് പറഞ്ഞാൽ കൊലപ്പെടുത്തുമെന്ന് പ്രതി പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം കോടതയിൽ ഹാജരാക്കുകയായിരുന്നു. തുടർന്ന് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത പ്രതിയെ കൊവിഡ് നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications