16കാരിയെ പീഡിപ്പിച്ച വ്യാജസിദ്ധൻ അറസ്റ്റിൽ: വീട്ടിലെത്തിയത് ജിന്നിനെ ഒഴിപ്പിക്കാനെന്ന പേരിൽ
കണ്ണൂർ: കണ്ണൂരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിച്ച മധ്യവയസ്കൻ അറസ്റ്റിൽ. പെൺകുട്ടിയുടെ ശരീരത്തിൽ നിന്ന് ജിന്ന് ബാധ ഒഴിപ്പിക്കാമെന്ന പേരിൽ പെൺകുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കുകയായിരുന്നു. സംഭവത്തിൽ തളിപ്പറമ്പ് ബദരിയ്യ നഗറിൽ വാടകയ്ക്ക് താമസിച്ച് വരികയായിരുന്ന ഇബ്രാഹിം എന്നയാളാണ് അറസ്റ്റിലായത്. വ്യാഴാഴ്ച രാവിലെയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്.
പെൺകുട്ടിയുടെ അമ്മയുടെ സഹോദരിയ്ക്ക് കാലുവേദന അനുഭവപ്പെട്ടതോടെ ഇത് മാറ്റുന്നതിനെന്ന പേരിലാണ് ഇബ്രാഹിം നേരത്തെ പെൺകുട്ടിയുടെ വീട്ടിലെത്തുന്നത്. ഇതിനിടെ താൻ സിദ്ധനാണെന്ന് സ്വയം വരുത്തിത്തീർത്താണ് പെൺകുട്ടിയെ അതിക്രമത്തിന് ഇരയാക്കുന്നത്. മകളുടെ ശരീരത്തിൽ പ്രേതബാധയുണ്ടെന്ന് അവകാശപ്പെട്ട ഇബ്രാഹിം മകളെ പീഡിപ്പിച്ചെന്ന് ചൂണ്ടിക്കാണിച്ച് പോലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു.

ഇതോടെ തളിപ്പറമ്പ് പോലീസ് പീഡനത്തിനിരയായ പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തുകയായിരുന്നു. തുടർന്ന് ഉടൻ തന്നെ പ്രതിയായ ഇബ്രാഹിമിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. പ്രതിയെ വൈദ്യപരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications