കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വളപട്ടണത്തെ വിറപ്പിച്ച മോഷ്ടാവ് അറസ്റ്റില്‍: അറസ്റ്റ് അലവില്‍ മാരിയമ്മന്‍ കോവിൽ കവർച്ചയിൽ!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: വളപട്ടണം ഗ്രാമപഞ്ചായത്തിലും കണ്ണൂര്‍ നഗരത്തിന്റെ വിവിധഭാഗങ്ങളിലും നിരവധി കവര്‍ച്ചകളും കവര്‍ച്ചാ ശ്രമങ്ങളും നടത്തിയ ജനങ്ങളെ ഭീതിയിലാഴ്ത്തിയ മോഷ്ടാവ് പിടിയില്‍. കണ്ണൂര്‍ ചിറക്കല്‍പള്ളി കൊറ്റാളി സ്വദേശിയായ കൗവ്വപ്പുറത്ത് മുജീബാ(30) ണ് വളപട്ടണം പൊലിസിന്റെ പിടിയിലായത്. വളപട്ടണം സ്റ്റേഷന്‍ പരിധിയിലെ അലവില്‍ മാരിയമ്മന്‍ കോവിലില്‍ കവര്‍ച്ച നടത്തിയെന്നാണ് കേസ്.

അഭിമന്യു വിടപറഞ്ഞിട്ട് ഒരാണ്ട്, നാടെങ്ങും അനുസ്മരണ യോഗങ്ങള്‍; പ്രധാന പ്രതികൾ ഇപ്പോഴും ഒളിവിൽഅഭിമന്യു വിടപറഞ്ഞിട്ട് ഒരാണ്ട്, നാടെങ്ങും അനുസ്മരണ യോഗങ്ങള്‍; പ്രധാന പ്രതികൾ ഇപ്പോഴും ഒളിവിൽ

ഇയാള്‍ കണ്ണൂര്‍ നഗരത്തിലും പരിസരത്തും നിരവധി മോഷണങ്ങളും കവര്‍ച്ചാ ശ്രമങ്ങളും നടത്തിയിട്ടുïെന്നും പൊലിസ് പറയുന്നു. പ്രതിയെ കൂടുതല്‍ ചോദ്യം ചെയ്തപ്പോള്‍ ചിറക്കല്‍ ഫോക്‌ലോര്‍ അക്കാദമിയുടെ കവാടം കുത്തി തുറന്നതും കണ്ണൂര്‍ ടൗണ്‍ സ്റ്റേഷന്‍ പരിധിയിലെ കൊറ്റാളിക്കാവ്, ഓലച്ചേരിക്കാവ് തുടങ്ങിയ സ്ഥലങ്ങളില്‍ കവര്‍ച്ച നടത്തിയതായും പ്രതി സമ്മതിച്ചു. ഇയാള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മോഷണക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതായിരുന്നു. വളപട്ടണം എസ്.എച്ച്.ഒ എം. കൃഷ്ണന്റെ നേതൃത്വത്തില്‍ എസ്.ഐ വിജേഷ്, എസ്.സി.പി ഒ. അശോകന്‍ പരിയാരം, എസ്.പിയുടെ ഷാഡോ പൊലിസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

mujeebrobberrycase-

അലവില്‍ മരിയമ്മന്‍ കോവിലില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് അന്വേഷിക്കുന്നതിനിടയില്‍ അന്വേഷണ സംഘത്തിന് ലഭിച്ച വ്യക്തമായ സി സി ടി.വി ദൃശ്യങ്ങളാണ് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. ഇനിയും കൂടുതല്‍ സ്ഥലങ്ങളില്‍ സമാനമായ കവര്‍ച്ചാ ശ്രമങ്ങള്‍ നടന്നതില്‍ പ്രതിയുടെ പങ്ക് അന്വേഷിച്ചു വരികയാണെന്നും പൊലിസ് പറഞ്ഞു. അറസ്റ്റു ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

English summary
Man arrested in robberry case from Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X