കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

യുവഅഭിഭാഷകയുടെ മരണം: പണത്തിനായി ഭീഷണിപ്പെടുത്തിയ ബ്ളേഡ് സംഘത്തലവൻ അറസ്റ്റിൽ

  • By Desk
Google Oneindia Malayalam News

ക​ണ്ണൂ​ർ: യുവ അഭിഭാഷകയുടെ മരണത്തിൽ ബ്ലേഡ് സംഘങ്ങൾക്കുള്ള പങ്ക് പൊലിസ് സ്ഥിരീകരിച്ചു. ത​ല​ശേ​രി കോടതിയിലെ യു​വ അ​ഭി​ഭാ​ഷ​ക​യു​ടെ മ​ര​ണം ബ്ലേ​ഡ് സംഘത്തിന്റെ ഭീ​ഷ​ണി കാരണത്താലാണെന്ന് പൊലിസ് വൃത്തങ്ങൾ പറഞ്ഞു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ണ്ണൂ​രി​ലെ ബ്ലേ​ഡുകാരനായ കാടാച്ചിറ മ​മ്മാ​ക്കു​ന്ന് സ്വ​ദേ​ശി ച​ക്കി ഷ​നോ​ജി​നെ (30) ഡി​വൈ​എ​സ്പി പി. പി സ​ദാ​ന​ന്ദ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു.

ഈ പാക്കേജ് സ്വപ്നം കാണാന്‍ പോലും യു ഡി എഫിനാവില്ല, ധവളപത്രത്തിന് മറുപടിയുമായി തോമസ് ഐസക്!ഈ പാക്കേജ് സ്വപ്നം കാണാന്‍ പോലും യു ഡി എഫിനാവില്ല, ധവളപത്രത്തിന് മറുപടിയുമായി തോമസ് ഐസക്!

ത​ല​ശേ​രി ബാ​റി​ലെ യു​വ അ​ഭി​ഭാ​ഷ​ക​യാ​യ എ​ട​ക്കാ​ട് കടമ്പൂർ നിവേദ്യത്തിൽ പ്രി​യ രാ​ജീ​വ​ൻ (38) തൂ​ങ്ങി​മ​രി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ബ്ലേ​ഡ് സം​ഘ​ത്ത​ല​വ​ൻ അ​റ​സ്റ്റി​ലാ​യ​ത്. ഷ​നോ​ജി​ൽ നി​ന്നും ആ​റു​ല​ക്ഷം രൂ​പ​യോ​ളം സ്ഥ​ല​ത്തി​ന്‍റെ രേ​ഖ​ക​ൾ വ​ച്ച് പ്രി​യ ക​ടം വാ​ങ്ങി​യി​രു​ന്നു.

priya-157632

പ​ല​പ്പോ​ഴാ​യി പ​ണം തി​രി​കെ ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ലും മു​ത​ലും പ​ലി​ശ​യു​മ​ട​ക്കം വ​ൻ തു​ക ന​ൽക​ണ​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഫോ​ണി​ലൂ​ടെ​യും വീ​ട്ടി​ൽ നേ​രി​ട്ടെ​ത്തി​യും ഷ​നോ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ൽ മ​നം​നൊ​ന്താ​ണ് പ്രി​യ ആ​ത്മ​ഹ​ത്യ ചെ​യ്ത​തെ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്.

ഷ​നോ​ജി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ബ്ലേ​ഡ് സ്ഥാ​പ​ന​ങ്ങ​ളി​ലും പു​തി​യ​തെ​രു​വി​ലെ വീ​ട്ടി​ലും പോ​ലീ​സ് റെ​യ്ഡ് ന​ട​ത്തി​യ​പ്പോ​ൾ പ്രി​യ​യു​ടെ സ്ഥ​ല​ത്തി​ന്‍റെ രേ​ഖ​ക​ൾ ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്. കൂ​ടാ​തെ മ​റ്റു പ​ല രേ​ഖ​ക​ളും ഇ​വി​ടെ നി​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. മ​രി​ച്ച അ​ഭി​ഭാ​ഷ​ക​യു​ടെ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്. ന​വം​ബ​ർ 13 നാ​ണ് പ്രി​യ രാ​ജീ​വ​ൻ സ്വന്തം വീട്ടിൽ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്.

English summary
Man arrested in youg advocates death in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X