ബാലതാരം സനൂപിന്റെ പേരില്‍ നടിമാര്‍ക്ക് വ്യാജകോള്‍: പൊന്നാനി സ്വദേശിയായ യുവാവ് പിടിയില്‍
കണ്ണൂര്‍: മലയാള സിനിമയിലെ ബാലതാരമായ സനൂപ് ഫോണ്‍ വിളിക്കുന്നതായി നടിച്ച് യുവാവ് പറ്റിച്ചത് പത്തോളം പ്രമുഖനടിമാരെ. മങ്കിപെൻ അടക്കമുള്ള സിനിമകളില്‍ സംസ്ഥാന അവാര്‍ഡ് നേടിയ സനൂപ് യുവ നടി സനുഷയുടെ സഹോദരന് കൂടിയാണ്. ഇതു മുതലെടുത്തതാണ് മുന്‍നിര നടികളെയും റിയാലിറ്റി ഷോകളില്‍ വിജയിച്ച പെണ്‍കുട്ടികളെയും പൊന്നാനി സ്വദേശിയായ യുവാവ് ഫോണില്‍ വിളിച്ചു സംസാരിച്ചത്.
തന്റെ മകന്റെ പേരില്‍ യുവനടികള്‍ക്ക് ഫോണുകള്‍ നിരന്തരം പോയതോടെ സനൂപിന്റെ പിതാവ് സന്തോഷ് കണ്ണൂര്‍ ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതോടെയാണ് പോലീസ് സൈബര്‍ വിങിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ കാളുകള്‍ക്ക് പിന്നില്‍ പൊന്നാനി സ്വദേശിയാണെന്നു വ്യക്തമായത്. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പൊന്നാനി സ്വദേശിയായ രാഹുലിനെ(22) പോലീസ് പിടികൂടുകയും ചെയ്തു. കണ്ണൂര്‍ ടൗണ്‍ സി. ഐ പ്രദീപന് കണ്ണിപൊയിലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതി കുടുങ്ങിയത്. സനൂപും സഹോദരി സനുഷയും ഒന്നിച്ചുള്ള ചിത്രമാണ് വാട്സ ആപ്പ് ഡിപിയായി പ്രതി വച്ചിരുന്നത്. തങ്ങളെ നിരന്തരമായി സനൂപ് ഫോണ്‍ വിളിക്കുന്നതായി നടിമാര്‍ സനുഷയോട് പറഞ്ഞപ്പോഴാണ് ഇവര്‍ ഈക്കാര്യം ശ്രദ്ധിക്കുന്നത്.

തുടര്‍ന്ന് ഫോണ്‍ ചെയ്യുന്നത് മറ്റാരോയാണെന്ന് വ്യക്തമാവുകയും അതു റെക്കാര്‍ഡ് ചെയ്യാന്‍ മറ്റുനടിമാരോട് ആവശ്യപ്പെടുകയയുമായിരുന്നു. ഇതോടെയാണ് പരാതി നല്കാന് സനൂഷിന്റെ പിതാവ് തീരുമാനിച്ചത്. കണ്ണൂര്‍ എസ്.പി പ്രദീഷ് കുമാറിനാണ് ആദ്യം പരാതി നല്‍കിയത്. എസ്. പി അതു കണ്ണൂര്‍ ടൗണ്‍ പൊലിസിനു കൈമാറുകയായിരുന്നു.ഭാമ, അനുസിത്താര, മഞ്ജുപിള്ള,റിമിടോമി തുടങ്ങി ഇരുപതോളം പേര്‍ക്കാണ് സനൂപെന്ന വ്യാജേനെ രാഹുല്‍ ഫോണ്‍ചെയ്തത്.
നടിമാരെ ഫോണ്‍ ചെയ്യാന്‍ ഇയാള്‍ ഒന്‍പതു കിലോമീറ്റര്‍ ദൂരത്തേക്കാണ് സഞ്ചരിച്ചത്. ടവര്‍ ലൊക്കേഷന്‍ വ്യക്തമാകാതിരിക്കാനായി ഫോണ്‍ ചെയ്തതിനു ശേഷം അവിടെ തന്നെ സിം സൂക്ഷിക്കുകയായിരുന്നു പതിവ്. ചേച്ചി പല്ലുപറിക്കുമ്പോള്‍ വേദനിക്കുമോയെന്നു തുടങ്ങിയ സംഭാഷണത്തില്‍ ശൃംഗാര ചുവകടന്നു വന്നതോടെയാണ് നടിമാര്‍ സനുഷയോട്് പരാതി പറഞ്ഞത്.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications