കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ വിമാനത്താവളത്തിൽ ജോലി ശരിയാക്കാമെന്ന് വാഗ്ധാനം നൽകി അരലക്ഷം തട്ടി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: ഫേസ്ബുക്കിലൂടെ സൗഹൃദം നടിച്ച് വീട്ടമ്മമാരെ വലയിലാക്കി വഞ്ചിച്ച യുവാവിനെതിരെ വിവിധ സ്ഥലങ്ങളിൽ നിന്നും വീട്ടമ്മമാരുടെ പരാതി പ്രളയം. സഹകരണ ബാങ്കിന്റെ രാത്രി കാവൽ ജീവനക്കാരനായി ജോലി ചെയ്തിരുന്ന ഇയാൾ വിശ്രമവേളയിലാണ് ഫെയ്സ് ബുക്കിൽ നിരവധി വ്യാജ അക്കൗണ്ടുകൾ തുടങ്ങി സ്ത്രീകളുമായി അശ്ളീല സംഭാഷണവും വഴിവിട്ട ബന്ധവും തുടങ്ങിയത്. താഴെചൊവ്വ കിഴുത്തള്ളിയിലെ പിഎസ് ജിതിൻ യുവതികളുടെ പേരിലാണ് സ്ത്രീകളെ തെറ്റിദ്ധരിപ്പിച്ചിരുന്നത്.

കളിയിക്കാവിള കൊലപാതകം; പ്രതികളിലൊരാളെ അനുകൂലിച്ച് പോസ്റ്റ്, യുവാവിനെ കസ്റ്റഡിയിലെടുത്തു!കളിയിക്കാവിള കൊലപാതകം; പ്രതികളിലൊരാളെ അനുകൂലിച്ച് പോസ്റ്റ്, യുവാവിനെ കസ്റ്റഡിയിലെടുത്തു!

ഇയാൾക്കെതിരെ കണ്ണൂർ, കുറുവ, തളിപ്പറമ്പ് മട്ടന്നൂർ എന്നിവടങ്ങളിൽ നിന്നും പരാതിയുയർന്നിട്ടുണ്ട്. എന്നാൽ കണ്ണൂർ നഗരത്തിൽ ഇയാളുടെ വഞ്ചനയ്ക്കിരയായ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവമാണ് ജിതിനെ കുടുക്കിയത്. വീട്ടമ്മ ആത്മഹത്യ ചെയ്തതിനെ തുടർന്ന് ഇയാൾ ഫേസ്ബുക്ക് ലോഗിൻ ചെയതിരുന്ന മൊബെൽ ഫോൺ ചെന്നെയിൽ കൊണ്ടുപോയി വിൽപന നടത്തിരുന്നു. ഇതു പോലീസ് കണ്ടെടുത്തിട്ടുണ്ട്. സ്ത്രീകളുടെ പേരിൽ വ്യാജ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുകയും വീട്ടമ്മമാരുമായി സൗഹൃദം സൃഷ്ടിക്കുകയുമാണ് ഇയാൾ ചെയ്തിരുന്നത്.

womansuicidecase-15

സമർത്ഥമായി വലയിൽ വീഴുത്തുന്ന യുവതികളിൽ നിന്നും വ്യക്തിപരമായ രഹസ്യങ്ങൾ അറിയുകയും അശ്ളീല ചാറ്റിങ് നടത്തുകയുമാണ് ഇയാളുടെ രീതി. ഇതിനു ശേഷം ശരത് എന്ന വ്യാജ പ്രൊഫൈൽ വഴി ഇവരെ ബന്ധപ്പെടുകയും രഹസ്യങ്ങൾ വിദേശത്തുള്ള ഭർത്താവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നു. വീഡിയോ ചാറ്റിങ്ങിനിടെ സ്ത്രീകളുടെ നഗ്ന ദൃശ്യങ്ങൾ ഇയാൾ എടുത്തു വെയ്ക്കാറുണ്ടെന്ന് പോലീസ് പറഞ്ഞു. ഇതു കാട്ടിയാണ് പിന്നീട് സ്ത്രീകളെ ഭീഷണിപ്പെടുത്തിയിരുന്നത്രെ. ഇതു കൂടാതെ ഇയാൾ കണ്ണൂർ വിമാനത്താവളത്തിൽ ജോലി ശരിയാക്കി കൊടുക്കാമെന്ന വാഗ്ദാനം നൽകി ഒരു വീട്ടമ്മയിൽ നിന്നും അൻപതിനായിരം രൂപ തട്ടിയതായും പരാതി ഉയർന്നിട്ടുണ്ട്. അറസ്റ്റിലായ യുവാവിനെ കണ്ണൂർ കോടതി റിമാൻഡ് ചെയ്തു്

English summary
Man arrested on fraud against woman in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X