• search
 • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

എൻഡോസൾഫാൻ മോഡലിൽ കൊറോണയ്ക്ക് മരുന്ന് തളിക്കൽ: വ്യാജസന്ദേശം പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

 • By Desk

കണ്ണൂർ: എൻഡോസൾഫാൻ മോഡലിൽ ആകാശത്തു നിന്നും ഹെലികോപ്റ്റർ വഴി കൊറോണയ്ക്കെതിരെ മാരകമായ കീടനാശിനി തളിക്കുമെന്ന് സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തിയ യുവാവ് അറസ്റ്റിൽ. കണ്ണൂർ 'ജില്ലയിലെ എടക്കാട് നിന്നുമാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച്ച അർധരാത്രി മുതൽ പുലർച്ചെ മൂന്നു മണി വരെ കൊറോണ വൈറസ് ബാധ ചെറുക്കാൻ ആരോഗ്യ വകുപ്പ് ഹെലികോപ്റ്ററിലൂടെ ആകാശത്ത് നിന്നും മരുന്ന് തെളിക്കുമെന്ന് വാട്സാപ്പിലൂടെ വ്യാജ പ്രചാരണം നടത്തിയതിനാണ് യുവാവ് എടക്കാട് പോലീസിന്റെ പിടിയിലായത്.

കൊവിഡ് 19; ലോകത്ത് മരണം 16,000 കവിഞ്ഞു!! സ്പെയിനിലും മരണ സംഖ്യ ഉയരുന്നു! 35 രാജ്യങ്ങൾ അടച്ച് പൂട്ടി!

മുഴപ്പിലങ്ങാട് ബീച്ച് റോഡിൽ അലിനാസിലെ ഷാന ഷെരീഫിനെയാണ് (35) നെയാണ് തിങ്കളാഴ്ച്ച രാവിലെ എടക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം കൊറോണ വൈറസിനെതിരേ ഹെലികോപ്റ്ററിൽ മീഥൈൽ വാക്സിൻ എന്ന വിഷപദാർഥം തെളിക്കുമെന്നാണ് ഇയാൾ വാട്സാപ്പ് ഗ്രൂപ്പുകളിലൂടെ തന്റെ ശബ്ദ സന്ദേശം വഴി പ്രചരിപ്പിച്ചത്. ഈ സന്ദേശം പ്രചരിച്ച മറ്റു വാട്സാപ്പ് ഗ്രൂപ്പ് അഡ്മിൻമാരെ കണ്ടെത്താൻ പോലീസ് അന്വേഷണം തുടരുകയാണ്. ഇവരെ ഉടൻ പിടികൂടുമെന്ന് പോലീസ് അറിയിച്ചു.

വ്യാജവാർത്ത പ്രചരിപ്പിച്ചു

വ്യാജവാർത്ത പ്രചരിപ്പിച്ചു

കാസർഗോഡ് ജില്ലയിൽ കൊറോണ വൈറസ് ബാധ തടയാനുള്ള മരുന്നെന്നു തെറ്റിദ്ധരിപ്പിച്ച് 'ദ്രാവകം' വില്പന നടത്തിയ വ്യാജ വൈദ്യൻ അറസ്റ്റിലായിരുന്നു. കാസർകോട് ചാല റോഡിൽ താമസിക്കുന്ന ഹംസയെയാണ് വിദ്യാനഗർ പൊലീസ് അറസ്റ്റുചെയ്തത്. കൊറോണ വൈറസിനെതിരെ 'മരുന്ന്' എന്ന പേരിൽ തയ്യാറാക്കിയ ദ്രാവകവും പൊലീസ് കസ്റ്റഡിയിലെടുത്തു. ഷെയ്ക്ക് നിർദ്ദേശിച്ച മരുന്നെന്ന് പ്രചരിപ്പിച്ചാണ് വ്യാജ മരുന്ന് വില്പന നടത്തിയത്. ഈ മരുന്ന് കുടിച്ചാൽ കൊറോണ വൈറസ് ബാധിച്ചവർക്ക് രോഗം ഭേദമാകുമെന്നാണ് ഇയാളുടെ അവകാശ വാദം.

 വ്യാജമരുന്ന് പ്രചാരണം

വ്യാജമരുന്ന് പ്രചാരണം

ഇത്തരം വ്യാജ സിദ്ധന്മാർ കാസർഗോഡ് ജില്ലയുടെ ചില ഭാഗങ്ങളിൽ സാമൂഹിക വിരുദ്ധ പ്രവർത്തിക്കുന്നതായി അറിഞ്ഞിട്ടുണ്ടെന്നും ഇവർക്കെതിരെ നടപടി ഉണ്ടാകുമെന്നും ജില്ലാ കളക്ടർ ഡോ.ഡി സജിത് ബാബു പറഞ്ഞു. ഇതിനിടയിൽ കണ്ണൂർ ജില്ലയുടെ അതിർത്തി പ്രദേശമായ ചെറുപുഴയിൽ വാട്സ് ഗ്രൂപ്പിലുടെ കൊറോണ മരുന്ന് വിൽപന നടത്തിയ നാലു പേരെ ചെറുപുഴ പോലീസ് അറസ്റ്റു ചെയ്തു ബസ് തൊഴിലാളികളുടെ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെയാണ് ഇതുവിൽക്കാനായി പ്രചാരണം നടന്നത്.

 വ്യാജന്മാർക്കെതിരെ നടപടി

വ്യാജന്മാർക്കെതിരെ നടപടി

കണ്ണൂർ ജില്ലയിൽ കോറോണ രോഗവ്യാപനം തുടരുന്ന സാഹചര്യത്തിൽ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെയും നിയന്ത്രണങ്ങൾ പാലിക്കാത്തവർക്കെതിരെയും കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്ര മുന്നറിയിപ്പ് നൽകി. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശങ്ങളിൽ നിന്ന് എത്തിയവർ ആരും പറഞ്ഞില്ലെങ്കിലും നിയന്ത്രണം പാലിക്കണം. പള്ളികളിലും അമ്പലങ്ങളിലും ഇപ്പോഴും ആളുകൾ കൂട്ടത്തോടെ എത്തുന്നതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. ഇത്തരം സംഭവങ്ങളിൽ കർശന നടപടി തുടർന്നും സ്വീകരിക്കുമെന്ന് യതീഷ്ചന്ദ്ര പറഞ്ഞു.

cmsvideo
  Fake Doctor Arested In Kasarkode For Corona Treatment
   മൂന്ന് കേസുകൾ

  മൂന്ന് കേസുകൾ

  പോലീസിന്റെ കൊറോണ പ്രതിരോധ നിർദേശങ്ങൾ ലംഘിച്ചതിന് ജില്ലയിൽ മൂന്ന് കേസുകൾ കൂടി രജിസ്റ്റർ ചെയതു. പള്ളികളിൽ ജൂമുഅ ചടങ്ങുകൾ നടത്തിയതിനാണ് കേസ്. കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിലെ ഫോർട്ട് റോഡിലെ ശാദുലി പള്ളി ന്യൂ മാഹി പോലീസ് സ്റ്റേഷൻ പരിധിയിലെ പരിമം പള്ളി, കുത്തുപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിലെ കണ്ടംകുന്ന്, മെരുവമ്പായി പള്ളി കമ്മിറ്റി ഭാരവാഹികൾക്കെതിരെയാണ് കേസെടുത്തത്. നേരത്തെ വിലക്ക് ലംഘിച്ച് കുടിപ്പിരിയൽ ചടങ്ങ് നടത്തിയതിന് തളിപ്പറമ്പ് തൃച്ചംബരം ക്ഷേത്ര ഭാരവാഹികൾക്കും നമസ്കാര ചടങ്ങുകൾ നടത്തിയതിന് പിലാത്തറ ജുമഅ മസ്ജിദ് ഭാരവാഹികൾക്കുമെതിരെ കേസെടുത്തിരുന്നു.

  English summary
  Man arrested over spreading fake news through social media
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
  X