കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ നഗരത്തിൽ വൻ നിരോധിത പുകയില ഉൽപ്പന്ന വേട്ട: തമിഴ്നാട് സ്വദേശി വാഹനവുമായി പിടിയിൽ

കണ്ണൂർ നഗരത്തിൽ വൻ നിരോധിത പുകയില ഉൽപ്പന്ന വേട്ട: തമിഴ്നാട് സ്വദേശി വാഹനവുമായി പിടിയിൽ!!

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂർ നഗരത്തിൽനിരോധിത പുകയില ഉൽപ്പന്നങ്ങളുമായി മൊത്തക്കച്ചവടക്കാരന്‍ അറസ്റ്റില്‍. കണ്ണൂര്‍ ചാലാട് ആര്‍ആര്‍ ക്വാർട്ടേഴ്സിൽ താമസിക്കുന്ന തമിഴ് നാട് നാട് സ്വദേശി വേല്‍മുരുകന്‍ (40) ആണ് അറസ്റ്റിലായത്. ഇയാൾ പാന്‍മസാല കടത്താന്‍ ഉപയോഗിച്ച കെഎല്‍. 13 എ 09277 നമ്പര്‍ കാറും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

ശബ്ദമലിനീകരണ നിയന്ത്രണവുമായി പൊലിസ് : ഉത്സവാഘോഷങ്ങൾക്ക് തിരിച്ചടിയാവുമെന്ന് ആശങ്കശബ്ദമലിനീകരണ നിയന്ത്രണവുമായി പൊലിസ് : ഉത്സവാഘോഷങ്ങൾക്ക് തിരിച്ചടിയാവുമെന്ന് ആശങ്ക

നാല് ചാക്കുകളിലായി 86 പാക്കറ്റുകളിലാണ് നിരോധിത പുകയില ഉൽപന്നങ്ങൾ കണ്ടെത്തിയത്. വ്യാഴാഴ്ച്ച രാവിലെ പഴയ ബസ്റ്റാന്‍ഡ് പരിസരത്തെ ഒരു സ്വകാര്യ കോളേജിനു സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നേരത്തെ പോലീസ് ഇയാളെ നിരീക്ഷിച്ചുവരികയായിരുന്നു. പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്ത് ഏജന്റിനു കൈമാറാനായി ഇയാള്‍ കാറുമായി എത്തുന്നുണ്ടെന്ന വിവരത്തില്‍ രാവിലെ മുതല്‍ പോലീസ് നിലയുറപ്പിച്ചു. നേരത്തെ അറസ്റ്റിലായ ഒരു ഏജന്റാണ് പോലീസിനു വിവരം കൈമാറിയത്.

arrested1-156

നഗരത്തില്‍ തിരക്ക് വര്‍ധിക്കുന്നതിനു മുമ്പേ ഇയാള്‍ കാറില്‍ പാന്‍മസാലയുമായി എത്തുകയായിരുന്നു. കണ്ണൂരിലെ മിക്ക ഏജന്റുമാര്‍ക്കും നിരോധിത പാന്‍മസാല എത്തിക്കുന്നയാളാണ് അറസ്റ്റിലായ വേല്‍മുരുകന്‍. പ്രതിയെ കണ്ണൂർ കോടതിയിൽ ഹാജരാക്കിയതിനു ശേഷം റിമാൻഡ് ചെയ്തു. ടൗണ്‍ എസ്.ഐ വിജയ്മണിയുടെ നേതൃത്വത്തില്‍ സജിത്ത്, ദിലീഷ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. ഇയാൾ വിദ്യാർത്ഥികൾക്കടക്കം പാൻമസാല വിതരണം ചെയ്യുന്ന ഏജന്റുമാരെ നിയന്ത്രിച്ചു വരികയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.

English summary
Man arrested with banned tobacco seized from Kannur,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X